“മഴയേ മഴയേ മഴയേ..മഴയേ…
മനസ്സിൽ മഷിയായുതിരും നിറമേ…
ഉയിരിൻ തൂലികയിൽ… നിറയും പെൺ നിറമേ…
നീ വെൺ പ്രാവായ് പാടും നീ നിറവേ നിറവേ…
നീറും നോവിൽ പുൽകും തേൻ നിറമേ ..
മഴയേ മഴയേ മഴയേ..മഴയേ…
മനസ്സിൽ മഷിയായുതിരും നിറമേ”…
പ്വഥിരാജിന്റെ ‘ജെയിംസ് ആൻഡ് ആലീസിലെ’ ഈ പാട്ട് പുറത്ത് കോരി ചൊരിഞ്ഞ് മഴ പെയ്ത് കൊണ്ടിരിക്കുന്നപ്പോൾ തന്നെ കേട്ടതോടെ ഞാൻ മ്യൂസിക്ക് സിസ്റ്റ്ത്തിന്റെ സൗണ്ട് കൂട്ടി വച്ചിട്ട് പറഞ്ഞു: ‘ആഹാ മഴയുടെ ഈ മൂഡിൽ വയ്ക്കാൻ പറ്റിയ പാട്ട്’ മഴയത്തൂടെ പാട്ടും കേട്ട് നല്ല മൂഡായി വണ്ടിയോടിച്ച് അങ്ങനെ പോകുമ്പോൾ എന്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി. അതോടെ ഞാൻ വണ്ടി സൈഡിലേയ്ക്കൊതുക്കിയിട്ട് ഫോൺ എടുത്ത് നോക്കി അപ്പോൾ ഡിസ്പ്ലയിൽ തെളിഞ്ഞ പേര് കണ്ട് എന്റെ ചുണ്ടിൽ ചിരി വിടർന്നു
“അനു …. കോളിംഗ്”
കോൾ എടുത്ത പാടെ മഴയുടെ ഇരമ്പൽ ശബ്ദമാണ് ആദ്യം കേട്ടത്.
ഞാൻ ഹലോ പറഞ്ഞതോടെ അനു ഒറ്റ ശ്വാസത്തിൽ പറഞ്ഞ് തുടങ്ങി.
“ആദി… മഴ തുടങ്ങിയപ്പോ ഞാൻ നമ്മുടെ ജംഗ്ഷനിലുള്ള മാവേലി സ്റ്റോറിന്റെ മുൻപിൽ കേറി നിൽക്കുവാ ഭാഗ്യത്തിന് നനഞ്ഞില്ല. നീ വീട്ടിന്ന് ഇറങ്ങിയോ?”
“അനു കുട്ടി ഞാൻ വീട്ടിൽ നിന്നിറങ്ങിയതേയുള്ളൂ. നീ അവിടെ തന്നെ നിൽക്ക് ഞാനിപ്പോ എത്താംന്ന്” പറഞ്ഞ് അവൾ വേറെ എന്തെങ്കിലും പറയുന്നതിന് മുൻപേ ഞാൻ കോൾ കട്ടാക്കി കാറ് മുന്നോട്ടെടുത്തു ജംഗ്ഷനിലേയ്ക്ക് കാറ് എത്തിയതോടെ ഞാൻ പിന്നെ വേഗത കുറച്ച് ഡ്രൈവ് ചെയ്യാൻ തുടങ്ങി. ജംഗ്ഷനിൽ നിന്ന് വെറും 100 മീറ്റർ മാത്രമേ മാവേലി സ്റ്റോറിന്റെ മുന്നിലേക്കുള്ളൂ. അനൂന് ഞാൻ കാറിലാ വരുന്നതെന്ന് അറിയാത്തത് കൊണ്ട് അതൊന്നറിയിക്കാനായിട്ട് ഞാൻ കാറിന്റെ ഹെഡ് ലൈറ്റും എക്സ്ട്രാ ഫിറ്റ് ചെയ്തിരിക്കുന്ന LED ലൈറ്റുകളും ഫോഗ് ലാപും എല്ലാം ഒരുമിച്ച് തെളിയിച്ച് ഞാൻ കാറ് മാവേലി സ്റ്റോർ ലക്ഷ്യമാക്കി നീങ്ങി. മാവേലി സ്റ്റോറിന്റെ അടുത്തെത്തിയപ്പോ ഞാൻ കാറിൽ നിന്നു കണ്ടത് അനു അവിടെ വരാന്തയിൽ എന്നെയും പ്രതീക്ഷിച്ച് അക്ഷമയോടെ നിൽക്കുന്നതാണ്. ഒരു ചന്ദന കളർ അംബ്രല്ലാ കട്ടോടു കൂടിയ പാർട്ടി ഗൗണാണ് അവൾ ഇട്ടിരിക്കുന്നത്. ഞാൻ കാറിന്റെ ഹോൺ നീട്ടി അടിച്ച് ഹെഡ് ലൈറ്റൊന്ന് മിന്നി തെളിയിച്ച് കൊണ്ട് അനൂന്റെ അടുത്തേക്ക് കാറു മായി നീങ്ങി. എന്റെ കാറാണെന്ന് മനസ്സിലായതോടെ പെണ്ണിന്റെ ചുണ്ടിൽ ചിരി തെളിഞ്ഞു. ഞാൻ വരാന്തയിലേക്ക് കാർ ഓടിച്ച് കേറ്റിയിട്ട് ഇടത്ത് ഭാഗത്തെ ഡോറിന്റെ ഗ്ലാസ് താഴ്ത്തിയിട്ട് പുഞ്ചിരി തൂകി കൊണ്ട് അനൂനെ വിളിച്ചു: “അനൂ കുട്ടി കേറെ ഡാ*
എന്നെ നോക്കി അവൾ ആ പാൽ പല്ലുകൾ കാണിച്ച് ചിരിച്ച് കൊണ്ട് ഡോർ തുറന്ന് അവൾ കാറിൽ കേറി.
അനു കേറിയ ഉടനെ ഞാൻ ഗ്ലാസ് ഉയർത്തി കാറിൽ ഏ.സി ഓൺ ചെയ്തിട്ട് കാർ മുന്നോട്ടെടുത്തു.