ഒളിച്ചോട്ടം 8 [KAVIN P.S]

Posted by

“എന്തായാലും ഇവിടേയ്ക്കാ മഴ പെയ്യാഞ്ഞത് നന്നായി അല്ലേൽ നമ്മടെ ഇന്നത്തെ ദിവസം മൊത്തം കൊളമായേനെ അല്ലേ അനു കുട്ടി?”
പെണ്ണിന്റ വലത്തെ കൈയ്യെടുത്ത് കാറിന്റെ ഗിയറിൽ പിടിപ്പിച്ചിട്ടാണ് ഞാനിത് പറഞ്ഞത്.

ഞാൻ കൈയ്യെടുത്ത് ഗിയറിൽ പിടിപ്പിച്ചത് പെണ്ണിന് ശരിക്കും പിടിച്ച മട്ടുണ്ട്. അവളെന്റെ മുഖത്തേയ്ക്ക് നോക്കി ചിരിച്ചിട്ട് പറഞ്ഞു:

“അതേ മാഷേ എന്താ ഇന്നത്തെ പ്ലാൻ? ആദ്യം എവിടേക്കാ പോണെ?”

“ആദ്യം നമ്മുക്ക് അന്ന് പോയ പോലെ ചിൽസ്രൻസ് പാർക്കിലേയ്ക്ക് പോകാം. അവിടെ വച്ചല്ലായിരുന്നോ ഞാൻ നിന്നെ ഇഷ്ടമാണെന്ന് തുറന്ന് പറഞ്ഞെ. നമ്മുക്ക് അന്നത്തെ സീൻ ഒക്കെ ഒന്ന് റീ ക്രിയേറ്റ് ചെയ്യാഡി കള്ളി” ഞാൻ അവളെ നോക്കി പൊട്ടിചിരിച്ചു കൊണ്ട് പറഞ്ഞു.

” ഞാൻ എപ്പോഴെ റെഡി” സ്റ്റിയറിംഗിൽ ഇരിക്കുന്ന എന്റെ ഇടത്തെ കൈയ്യിൽ പിടിച്ചു കൊണ്ട് അനു സമ്മതം അറിയിച്ചു.

കളമശ്ശേരി കണ്ടെയ്നർ റോഡിലേയ്ക്ക് പ്രവേശിച്ചതോടെ ഞാൻ കാർ സ്പീഡങ്ങ് കൂട്ടി. ഇപ്പോ വേഗത 100 കിലോ മീറ്ററിന് മേലെയാണ് സ്പീഡ് കൂടിയതോടെ പേടിച്ചു പോയ അനു സ്റ്റിയറിംഗിലിരിക്കുന്ന എന്റെ ഇടത്തെ കൈയ്യിൽ അമർത്തി പിടിച്ചിരുപ്പായി അത് കണ്ട് ചിരി വന്ന
ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായിട്ട് ചോദിച്ചു:

“സ്പീഡ് പേടിയുണ്ടോ ?”

ഞാൻ ചോദിച്ചതിനു എനിക്ക് മറുപടിയായി അനു ആദ്യം എന്റെ കൈ തണ്ടയിൽ നല്ലൊരു നുള്ള് തന്നിട്ട് പറഞ്ഞു: ” പതിയെ പോയെ ആദി എനിയ്ക്ക് പേടിയാവുന്നുണ്ട് ട്ടോ”

“പിന്നെ അതിന് മാത്രം സ്പീഡൊന്നുമില്ലാ ഇപ്പോ വെറും 100 ലാ വണ്ടി ഇപ്പോ പോകുന്നെ” ഞാൻ വളരെ ലാഘവത്തിൽ പറഞ്ഞിട്ട് അനൂനെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി വീണ്ടും ആക്സിലേറ്ററിൽ നിന്ന് കാലെടുക്കാതെ വേഗത കൂട്ടി. ഞാനവളുടെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ കക്ഷി ശരിക്കും പേടിച്ചിട്ടുണ്ട്. മുഖമൊക്കെ ആകെ പേടിച്ച് വിളറി വെളുത്തിട്ടുണ്ട്. അനൂന്റെ പേടിച്ച മുഖം ഭാവം കണ്ട് പാവം തോന്നിയപ്പോ ഞാൻ ആക്സിലേറ്ററിൽ നിന്ന് കാലെടുത്തു അതോടെ കാറിന്റെ സ്പീഡ് 50 ലേക്കെത്തി. സ്പീഡ് കുറഞ്ഞതോടെ പെണ്ണൊരു നെടു വീർപ്പിട്ട് കൊണ്ട് പറഞ്ഞു.

” ഹോ ഇപ്പോഴാ എന്റെ ശ്വാസം ഒന്ന് നേരെ വീണത്.”

” അനു കുട്ടീടെ വിളറിയ മുഖം കണ്ട് പാവം തോന്നീട്ടാ ഞാൻ സ്പീഡ് കുറച്ചേ നല്ല റോഡ് കണ്ടാ ഞാനപ്പോ വണ്ടി ടോപ്പ് ഗിയറിലാക്കും”

“ദേ ചെക്കാ ഇനി ഇതുപോലെ സ്പീലെങ്ങാൻ ഓടിച്ചാലുണ്ടല്ലോ …
ഞാൻ ഇതുപോലെ നല്ല കടിയങ്ങ് വച്ച് തരും”ന്ന് പറഞ്ഞ് അനു എന്റെ ഷോൾഡറിൽ നല്ലൊരു കടി തന്ന് കൊണ്ടാണിത് പറഞ്ഞത്.

“ഉഫ് … എന്റെ തോളിലെ ഇറച്ചി കടിച്ചെടുത്തോടി നീ?” അനു കടിച്ച ഭാഗത്ത് കൈ കൊണ്ട് ഉഴിയുന്നതിനിടെ ഞാൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *