ഞാൻ ചോദിച്ചത് കേട്ട് അനു എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചിട്ട് “സോറി ഡാ കുട്ടാന്ന്” പറഞ്ഞ് കൊണ്ട് അവൾ കടിച്ച ഭാഗത്ത് തടവി തന്ന് കൊണ്ടിരുന്നു.
“ദേ പെണ്ണെ ഡ്രൈവ് ചെയ്യുമ്പോ ഇനി ഇതുപോലെ കടിച്ചാലുണ്ടല്ലോ നല്ല കുത്ത് ഞാൻ വച്ച് തരും” ന്ന് പറഞ്ഞ് അനൂന്റെ കണ്ണിന് നേരെ ചൂണ്ട് വിരൽ നീട്ടി കുത്തുന്ന പോലെ കാണിച്ചു കൊണ്ടാണ് ഞാനിത് പറഞ്ഞത്. സത്യത്തിൽ ഞാനത് ദേഷ്യം വന്നിട്ട് പറഞ്ഞതൊന്നുമല്ല അനൂനെ ഒന്ന് കളിപ്പിക്കാനായി ദേഷ്യം വന്നത് പോലെ അഭിനയിച്ചതായിരുന്നു. പക്ഷേ ഞാൻ പറഞ്ഞത് കേട്ട് അനൂന്റ മുഖമാകെ മാറി. അവൾ തല കുനിച്ചിരുന്നിട്ട് ശബ്ദം ഇടറി കൊണ്ട് “സോറി” പറഞ്ഞിട്ട് ഇടത്തെ ഭാഗത്തേയ്ക്ക് തല വെട്ടിച്ചിട്ട് ഒന്നും മിണ്ടാതെ പിണങ്ങിയിരുപ്പായി. അനു മിണ്ടാതായതോടെ തമാശയ്ക്കാണേലും അവളോട് അങ്ങനെ പറയേണ്ടിയിരുന്നില്ലാന്ന് എനിക്കപ്പോ തോന്നി. പെണ്ണ് തനി ഒരു തൊട്ടാവാടിയാണെന്നപ്പോഴാണ് എനിക്ക് മനസ്സിലായത്.
അനൂന്റെ പിണക്കം മാറ്റണമെന്നുറപ്പിച്ച ഞാൻ അനൂ നോട് ചുമ്മാ ഓരോന്നൊക്കെ സംസാരിച്ചു കൊണ്ടിരുന്നു. പക്ഷേ പെണ്ണ് നല്ല കലിപ്പ് മൂഡിലായത് കൊണ്ട് ഞാൻ പറഞ്ഞതൊന്നും കേട്ടതായി ഭാവിക്കാതെ അതേ ഇരുപ്പ് തന്നെ. അതോടെ ഞാൻ കാർ ഇൻഡിക്കേറ്ററിട്ട് റോഡിന്റെ വശത്തേയ്ക്ക് ചേർത്ത് നിർത്തി.
” അനു കുട്ടി” ഞാനവളെ വിളിച്ചു നോക്കി പക്ഷേ പെണ്ണ് ഒരു കുലുക്കവുമില്ലാതെ അതേയിരുപ്പ് തന്നെ. ഞാനവളെ തോണ്ടി കൊണ്ട് പറഞ്ഞു: “അനു കുട്ടി നേരത്തെ ഞാനൊരു തമാശ പറഞ്ഞതാടാ അതിനു നീ ഇങ്ങനെ മൂഖം വീർപ്പിച്ച് ഇരിക്കുന്നതെന്തിനാ”
ഞാൻ പറഞ്ഞത് കേട്ടിട്ടും ഒരു കുലുക്കവുമില്ലാതെ പെണ്ണ് കാറിന്റെ ഡോറിൽ തല ചായ്ച്ചു ഇരുപ്പായി. പിന്നെ ഞാനൊന്നും നോക്കിയില്ല സീറ്റിൽ നിന്നുയർന്നിട്ട് പെണ്ണിന്റെ വലത്തെ കവിളിൽ അമർത്തി ഒരുമ്മ കൊടുത്തു. അതോടെ പെണ്ണ് ഞെട്ടി കൊണ്ട് തലയുയർത്തി എന്നെ നോക്കി അതോടെ ഞാൻ അവളോട് സോറി പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ട് പെണ്ണിന്റെ മുഖം ചെറുതായൊന്ന് തെളിഞ്ഞു. അവൾ പതിയെ ശബ്ദം താഴ്ത്തി ” ഇറ്റ്സ് ഓക്കെ ഡാ” ന്ന് പറഞ്ഞ് കൊണ്ട് നേരെ ഇരുന്നിട്ട് എന്നെ നോക്കി പുഞ്ചിരിച്ചു. അവളുടെ മുഖം ശരിക്കുമൊന്ന് തെളിഞ്ഞ് കണ്ടതോടെ ഞാൻ അനൂന്റെ വലത്തേ കൈ തണ്ടയിൽ ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു:
“എന്റെ തൊട്ടാവാടി പെണ്ണെ ഞാനൊരു തമാശയ്ക്ക് പറഞ്ഞതാ നിന്നോടങ്ങനെയൊക്കെ അപ്പോഴെയ്ക്കും നീ അതങ്ങ് സീരിയസ്സായിട്ട് എടുത്തു.”
“നീ പെട്ടെന്നെനോട് ദേഷ്യപ്പെട്ട് അങ്ങനെ പറഞ്ഞപ്പോ ഞാൻ പേടിച്ച് പോയെന്നെ അതോണ്ടാ ഞാനങ്ങനെ…”
അനു പറയാൻ വന്നത് ഇടയ്ക്ക് വച്ച് മുറിച്ച് കൊണ്ട് എന്റെ ഇടത്തെ കൈയ്യുടെ വിരലുകളിൽ അവളുടെ കൈ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു.
” എന്റെ അനു കുട്ടി നിനക്ക് പേടിയുണ്ടോന്ന് അറിയാനായി നിന്നെ ഞാനൊന്ന് ടെസ്റ്റ് ചെയ്തതല്ലേ” ന്ന് പറഞ്ഞ് ഞാനവളെ വട്ടം കെട്ടിപിടിച്ചു കൊണ്ട് ചിരിച്ചു.
ഞാൻ പറഞ്ഞത് കേട്ട് ദേഷ്യം വന്ന അനു എന്റെ തോളിലും കൈയ്യിലുമെല്ലാം “നിന്നെ ഞാനിന്ന് കൊല്ലുംന്ന്” പറഞ്ഞ് എന്നെ അടിച്ചു കൊണ്ടിരുന്നു. അതോടെ ഞാനവളെ അമർത്തി കെട്ടിപിടിച്ചതോടെ പെണ്ണ് അനങ്ങാതെ എന്റെ നെഞ്ചിൽ