ഒളിച്ചോട്ടം 8 [KAVIN P.S]

Posted by

ചാരി ഇരുപ്പായി. ഞാനവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തിട്ടു “എന്നാ നമ്മുക്ക് പോയാലോ എന്റെ തൊട്ടാവാടി പെണ്ണെന്ന്” പറഞ്ഞതോടെ അവൾ ചിരിച്ചു കൊണ്ട് എന്റെ കവിളിലൊരുമ്മ തന്നിട്ട് “പോകാംന്ന്” പറഞ്ഞു. അങ്ങനെ അനൂന്റെ ചെറിയ പിണക്കമൊക്കെ തീർത്ത് വീണ്ടും യാത്ര ആരംഭിച്ച ഞങ്ങൾ കാറിൽ പാട്ട് ഒക്കെ വച്ച് ചിരിച്ച് കളിച്ച് ഹാപ്പി മൂഡിൽ ആയിട്ടായിരുന്നു പിന്നീടങ്ങോട്ടുള്ള ഞങ്ങളുടെ യാത്ര.

ആദ്യം ചിൽഡ്രൻസ് പാർക്കിൽ പോകാംന്ന് പറഞ്ഞതനുസരിച്ച് ആദ്യം പോയത് അവിടെക്കായിരുന്നു. അവിടെ റോഡ് സൈഡിൽ കാർ പാർക്ക് ചെയ്ത് കാറിൽ നിന്നിറങ്ങിയ ഞാനും അനുവും പാർക്കിലേയ്ക്ക് കയറി. രാവിലെയായതിനാൽ പാർക്കിൽ ഞങ്ങളല്ലാതെ വേറെ ആരുമുണ്ടായിരുന്നില്ല. ഞാൻ അനൂന്റെ കൈ ചേർത്ത് പിടിച്ച് ഓരോന്നൊക്കെ സംസാരിച്ച് പാർക്കിലൂടെ നടന്നു. അവിടെ കുറേ മുളകൾ കൂടി നിൽക്കുന്ന ഭാഗത്ത് ഇട്ടിരുന്ന ഇരുമ്പ് ബെഞ്ചിൽ ഞങ്ങൾ പോയി ഇരുന്നു. പാർക്കിൽ ആ സമയം വേറെ ആരുമില്ലാത്തതിനാൽ ഞാൻ അനൂനെ എന്റെ നെഞ്ചിലേയ്ക്ക് ചേർത്ത് പിടിച്ചാണ് ഇരുന്നത്. എന്നിട്ടവളുടെ തോളിൽ ഇടത്തെ കൈയിട്ട് ഞാനിരുന്നു.

“ആദി … നിനക്ക് എന്നോട് എപ്പോഴാ ഇഷ്ടം തോന്നി തുടങ്ങീത്?”
അനു എന്റെ കവിളിൽ പിടിച്ച് വലിച്ച് കൊണ്ട് കൊഞ്ചിയാണിത് ചോദിച്ചത്.

” അനു കുട്ടി … അന്ന് നിങ്ങളെല്ലാരും കൂടി നിന്റെ പുതിയ വീട്ടില് താമസമാക്കാൻ വന്നില്ലേ അന്നാണ് ഞാൻ നിന്നെ ആദ്യമായിട്ട് കണ്ടത്. നിന്നെ കണ്ടപ്പോ തന്നെ എനിക്കിഷ്ടായി. അന്നേ ഞാൻ മനസ്സിൽ കുറിച്ചിട്ടതാ നീന്നെ ഞാൻ സ്വന്തമാക്കൂന്ന്” അനു ചോദിച്ചതിന് മറുപടി അവളുടെ കണ്ണിൽ നോക്കി പ്രണയാദ്രമായി പറഞ്ഞിട്ട് ഞാനൊന്ന് പുഞ്ചിരിച്ചു.

എന്റെ മറുപടി കേട്ട് അനു അവളുടെ പാൽ പല്ലുകൾ കാണിച്ച് മനോഹരമായി പുഞ്ചിരിച്ചിട്ട് എന്റെ കവിളിൽ പിടിച്ച് വലിച്ചിട്ട് പറഞ്ഞു:
” എടാ കള്ളാ അപ്പോ നീ എന്നെ അന്നേ നോട്ടമിട്ട് നടക്കായിരുന്നല്ലേ?”

“പിന്നല്ലാതെ… സത്യം പറഞ്ഞാ അന്ന് ഞാൻ നിന്റെ ഗ്ലാമറ് കണ്ടാ വീണത്. അടുത്തപ്പോഴാ മനസ്സിലായത് ഒരു പാവം തൊട്ടവാടി പെണ്ണാന്ന്” അനൂനോടിത് പറഞ്ഞിട്ട് ഞാനവളുടെ വലത്തെ കവിളിൽ ഒരുമ്മ കൊടുത്തു.

കവിളത്ത് എന്റെ ചുംബനം കിട്ടിയതോടെ പെണ്ണിന് ചെറുതായി നാണമൊക്കെ വരുന്നുണ്ട്. അതോടെ അവളെന്നെ നോക്കി പുഞ്ചിരിച്ചിട്ട് എന്റെ നെഞ്ചിലേയ്ക്ക് തല ചേർത്ത് പിടിച്ച് ഇരുപ്പായി. പാർക്കിൽ ആ സമയത്ത് വേറെ ആളുകൾ ഇല്ലാത്തതിനാൽ ഞങ്ങൾക്ക് രണ്ടാൾക്കും ഒട്ടി ചേർന്നിരിക്കുന്നതിൽ ചമ്മലൊന്നും തോന്നിയില്ല.

“ആദി കുട്ടാ, ഇന്നെന്റ സ്പെഷ്യൽ ഡേ ആ ട്ടോ” അനു എന്റെ നെഞ്ചിൽ നിന്ന് തലയുയർത്താതെ തന്നെ പറഞ്ഞു.

“ആ സ്പെഷ്യൽ ഡേ എന്താണൊന്നൊക്കെ എനിക്കറിയാട്ടോ പെണ്ണേ. നീയത് എന്നോടൊരു ഒരു സർപ്രൈസ് ആയി പറയാൻ നിന്നതല്ലേന്ന്” പറഞ്ഞ് ഞാൻ ചിരിച്ചതോടെ അനു ആകാംക്ഷയിൽ എന്റെ നെഞ്ചിൽ നിന്ന്

Leave a Reply

Your email address will not be published. Required fields are marked *