എന്നിട്ട് വേറൊരു നമ്പർ തന്നിട്ട് ജോബിൻ എന്ന് പറഞ്ഞ് സേവ് ചെയ്യാൻ പറഞ്ഞു.. അന്ന് ഞാൻ ആദിൽ ഇക്കാടെ വീട്ടിൽ ചെന്നു… ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ്.. ആദിൽ ഇക്ക വിളിച്ചത്… മറ്റേ നമ്പറിൽ നിന്ന് വിളിച്ചത്… എന്നിട്ട് പ്ലാൻ ചെയ്ത പോലെ വിളിച്ചു കൂട്ടുകാരിക്ക് ആക്സിഡന്റ് പറ്റിയെന്നും ക്യാഷ് വേണം എന്നും പറഞ്ഞു.. ഞാൻ തലകറങ്ങി വീഴുന്ന പോലെ അഭിനയിച്ചു.. അജാസിക്ക് അത് സത്യമെന്ന് കരുതി വിശ്വസിച്ചു… അന്ന് പൈസ തന്നു.. അതിനുശേഷം എനിക്കും ഒരു വിശ്വാസം വന്നു എന്ത് ചോദിച്ചാലും തരും എന്ന്.. ആദിൽ ഇക്ക എന്നോട് അജാസിക്കയുമായി ഉള്ള ബന്ധം അവസാനിപ്പിക്കാൻ പറഞ്ഞു… എനിക്ക് അവസാനിപ്പിക്കാൻ തോന്നിയില്ല ഞാൻ അത് കണ്ടിന്യൂ ചെയ്തു പോയി ആദിൽ ഇക്കാക്ക് അതിൽ നീരസം ഉണ്ടായിരുന്നു…. ഞാൻ ചോദിച്ചത് എല്ലാം അജാസ് ഇക്കാ എനിക്ക് വാങ്ങി തന്നു…. പക്ഷേ ഇവർ വീണ്ടും ഒന്നിച്ചപ്പോൾ എനിക്ക് മാനസികമായി എന്തൊക്കെയോ പ്രശ്നങ്ങൾ വന്നുതുടങ്ങി… രണ്ടു പേരോട് പറഞ്ഞപ്പോഴും അവർ രണ്ടുപേരും അത് കാര്യമായി എടുത്തില്ല… ഞാനത് കണ്ടില്ല എന്ന് നടിച്ചു എങ്കിലും എനിക്കത് കഴിയുന്നുണ്ടായിരുന്നില്ല… അങ്ങനെ ക്ലാസ് അവസാനമായപ്പോൾ ഞാന് അജാസിക്കയോട് ബ്രേക്ക് ആകാമെന്ന് പറഞ്ഞു… അങ്ങനെ ഞാൻ ട്രെയിൻ കയറി വീട്ടിലേക്ക് വരുമ്പോൾ ഇവർ എന്റെ കൂടെ ഉണ്ടായിരുന്ന എന്നാ കാര്യം എനിക്ക് അറിയില്ലായിരുന്നു ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകും എന്ന് എനിക്ക് അറിയില്ലായിരുന്നു മാഡം” അവൾ പറഞ്ഞു നിർത്തിയതും രണ്ട് കാര്യങ്ങൾ സംഭവിച്ചു… ഒന്ന് ഐഷയുടെ കവിളിൽ ഗാഥാ മാഡത്തിന്റെ കൈ പതിഞ്ഞു… കൂടെ ഇത് കേട്ടിരുന്ന ഞാൻ ചാടി എഴുനേറ്റ് ആദിലിനെ ചവിട്ടി തെറിപ്പിച്ചു… ഞാൻ വീണ്ടും അവന്റെ അടുത്തേക്ക് ഓടി അടുത്തെങ്കിലും എനിക്ക് അവനെ ചവിട്ടാൻ പറ്റിയില്ല എവിടുന്നോ വന്ന പോലീസുകാർ എന്നെ പിടിച്ചു മാറ്റി നിർത്തി…
“നിയൊക്കെ ഒരു പെണ്ണ് ആണോടി… 500,1000 രൂപക്ക് കിടക്ക പങ്കിടാൻ പോകുന്ന വേശികൾക്ക് പോലും ഇതിലും മാന്യത ഉണ്ടല്ലോടി ” ഗാഥാ മാഡം ഐഷയോട് പറഞ്ഞു“ഇവളുടെ വീട്ടിൽ നിന്ന് ആളെ വിളിപ്പിക്ക് പെട്ടന്ന് ” ഗാഥാ മാഡം സുഷമ മാഡത്തിനോട് പറഞ്ഞു.. അവർ ഐഷയുടെ വീട്ടിലെ നമ്പർ വാങ്ങി… പുറത്തേക്ക് പോയി…
“അവനെ എടുത്ത് അകത്തിട്ടേരെ ” ഗാഥാ മാഡം ഒരു പോലീസ് കാരനോട് പറഞ്ഞു ”അജാസ് ഇവിടെ ഇരിക്ക് ” ഗാഥാ മാഡം എന്നോട് പറഞ്ഞു ഞാൻ ദേഷ്യം അടക്കി പിടിച്ചു അവിടെ ഇരുന്നു…
“അജാസ് ആണ് തീരുമാനം എടുക്കണ്ടത്… ഇവർക്കെതിരി വഞ്ചന കുറ്റത്തിന് കേസ് എടുക്കട്ടെ ”
“വേണ്ട മാഡം..എല്ലാരും പെണ്ണിനെ വിശ്വസിക്കരുത് ചതിക്കും എന്ന് പറഞ്ഞപ്പോളും ഞാൻ അത് വിശ്വസിച്ചിരുന്നില്ല… പക്ഷെ ഇതിപ്പോ എന്റെ ജീവിതത്തിലും സംഭവിച്ചു.. അവനെ ഇറക്കി വിട്ടേരെ മാഡം എനിക്ക് പരാതി ഒന്നും ഇല്ല ” ഉള്ളിൽ നെഞ്ചിൽ നീറുകയാണെങ്കിലും ഞാൻ ചിരിച്ചുകൊണ്ട് ആണ് പറഞ്ഞത്..
“അജാസ് ആരെങ്കിലും ഒരാൾ ചെയ്ത കുറ്റത്തിന് എല്ലാരുടെയും മുകളിൽ പഴിചാരണ്ട കാര്യം ഇല്ല…ഇവളെ പോലെ ഉള്ളവളുമാർ ചെയ്യും.. വാക്കി ഉള്ളവർ അവരുടെ അവസ്ഥാ കൊണ്ട് ആണ് പ്രേമം ഉപേക്ഷിക്കുന്നത്… അത് നിങ്ങളും മനസിലാക്കണം ” അവർ പറഞ്ഞു നിർത്തി…
“മാഡം ഞങ്ങൾ എന്നാൽ പൊക്കോട്ടെ ” ഞാൻ അവരോട് ചോദിച്ചു…