ഇടിയോട് കൂടിയ മഴ പെയ്യുന്നു… പെട്ടന്ന് നല്ല ശബ്ദത്തിൽ ഒരു ഇടി പെട്ടി… ഞാൻ ഞെട്ടി എഴുനേറ്റു… എന്നിട്ട് ഞാൻ താഴേക്ക് ഇറങ്ങി പോയി… അവിടെ ഉമ്മിയും ആഫിയും ഇരിപ്പുണ്ട്… രണ്ട് പേരുടെയും മുഖം വല്ലാതെ ഇരിപ്പുണ്ട്…
ഞാൻ ഇറങ്ങി വരുന്നത് രണ്ട് പേരും കണ്ടില്ല… ഞാൻ അവരുടെ എതിർവശത്തായി ഇരുന്നു… അപ്പോഴാണ് ഞാൻ അവരെ കണ്ടത്… എന്നെ കണ്ട ഉടനെ ആഫി ഉമ്മിയെ നോക്കി എന്നിട്ട് കണ്ണ് കൊണ്ട് എന്തോ കാണിച്ചു….
“എന്താ രണ്ടുംകൂടെ ” ഞാൻ ചോദിച്ചു
“ഏഹ് ഒന്നുമില്ല ” ആഫി എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു… അപ്പോഴേ എനിക്ക് മനസിലായി അത് കള്ളം ആണെന്ന്
“നീ പോടീ കള്ളി… നിനക്ക് എപ്പോഴെങ്കിലും ഒന്ന് സത്യം പറഞ്ഞൂടെ ”ഞാൻ ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു…
“നീ പോടാ പന്ന പട്ടി ഇക്ക ” എന്ന് പറഞ്ഞു അവൾ ഓടി വന്നു എന്നെ പിടിച്ചു കുനിച്ചു മുതുകത്ത് ഒരു ഇടി തന്നിട്ട് ഓടി….
“നിക്കടി അവിടെ ” എന്ന് പറഞ്ഞു ഞാൻ അവളുടെ പുറകെ ഓടി…
അവൾ ചെന്ന് റൂമിൽ കയറി ഡോർ lock ചെയ്തു…
“നീ പുറത്തോട്ട് ഇറങ് നിന്നെ ഞാൻ എടുത്തോളാം ” എന്ന് പറഞ്ഞു ഞാൻ തിരിച്ചു ഉമ്മിടെ അടുത്ത് വന്നു ഇരുന്നു…
ഉമ്മിടെ മുഖം ഇപ്പോഴും അതുപോലെ തന്നെ…
“എന്താ ഉമ്മി… വയ്യേ.. ഹോസ്പിറ്റലിൽ പോണോ ” ഞാൻ ഉമ്മിടെ അടുത്ത് ചോദിച്ചു… അപ്പോൾ ഉമ്മി എന്നെ ഒന്ന് നോക്കി…ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു..
ഞാൻ ഉമ്മിയെ എന്റെ നെഞ്ചോട് ചേർത്ത പിടിച്ചു താടി പിടിച്ചു പൊക്കി..
“എന്താ ഉമ്മി കാര്യം ”
“അത് മോനെ… നിന്റെ കാര്യം പറയാൻ ആയി.. അഫിമോൾ ഫൈസലിനെ വിളിച്ചു.” ഞാൻ ആകാംഷയോടെ കേട്ടിരുന്നു…
“അത് നടക്കില്ല ” അത് കേട്ടപ്പോൾ എവിടുന്നോ വിഷമം വന്നു കൂടി കണ്ണുകൾ നിറഞ്ഞു…
“അവരുടെ വീട്ടുകാർ അവളുടെ കാര്യം നേരത്തെ പറഞ്ഞു വെച്ചിരിക്കുവാണെന്ന്.. നമ്മുടെ നബീലുമായിട്ട് ” ഞാൻ കണ്ണുകൾ ഒന്ന് അടച്ചു വിഷമം മാറ്റാൻ ആയി വേറെ കാര്യങ്ങൾ ആലോചിച്ചു…. ഞാൻ ഉമ്മിയെ വിട്ട് എഴുനേറ്റു…
“മോനെ നീ വിഷമിക്കണ്ട ” നടക്കാൻ തുടങ്ങിയ എന്റെ കയ്യിൽ പിടിച്ചുകൊണ്ടു ഉമ്മി പറഞ്ഞു…
“വിഷമം ഒന്നും ഇല്ല ഉമ്മി… അല്ലേലും ഇന്ന് കണ്ട ഒരു കൊച്ചിനെ കിട്ടില്ല എന്ന് അറിയുമ്പോൾ എന്തിന് വിഷമം ” വിഷമം ഉള്ളിൽ ഒതുക്കി ചിരിച്ചുകൊണ്ട് ആണ് പറഞ്ഞത്… ഞാൻ ഉമ്മിടെ കൈ മാറ്റി നടന്ന് അഫിയുടെ റൂമിന്റെ അടുത്ത് ചെന്നു… ഡോറിൽ മുട്ടി…
“ആഫി ഡോർ തുറക്ക് ” അവളെ വിളിക്കുമ്പോൾ എന്റെ വാക്കുകളിൽ വിറയൽ പടർന്നു…കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൾ വന്നു ഡോർ തുറന്നു…
“ഇങ്ങനെ ഒരു ആലോചന കൊണ്ട് വന്നത് നീ ആണോ… അപ്പൊ അത് നടക്കില്ലേൽ പറയണ്ട ഉത്തരവാദിത്തം നിനക്ക് ആണ്… അല്ല ഞാൻ ഉമ്മിയോട്