“എടാ അവനു ഐഷയെ ഇഷ്ടം ആയിരുന്നു.. അത് എനിക്ക് അറിയാമായിരുന്നു.. പക്ഷെ അവൾക്ക് അവനെ ഇഷ്ടമല്ല എന്ന് ആണല്ലോ എന്നോട് പറഞ്ഞത്..” ഞാൻ ചോദിച്ചു
“അത് ശെരിയായിരിക്കും.. എന്തായാലും ഞാൻ നാളെ കൊല്ലത്തേക്ക് പോകുവാ.. എനിക്ക് ഇതിനെ കുറിച്ച് അറിയണം ” വിവേക് എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ ആണ് പറഞ്ഞത്…
“എടാ ഞാനും ഉണ്ട്… എനിക്ക് അതിന്റെ കാര്യം അറിയത്തെ പറ്റില്ല ” ഞാൻ പറഞ്ഞു… അവൻ ഒരുപാട് തവണ വരണ്ട എന്ന് പറഞ്ഞെങ്കിലും അവസാനം എന്റെ നിർബന്ധത്തിൽ അവനു സമ്മതിക്കേണ്ടി വന്നു…..
“എടാ പിന്നെ നീ ഇത് ഉമ്മിയോട് പറയാൻ നിക്കണ്ട… ഉമ്മി ഒരുപാട് ആഗ്രഹിച്ചതാ അവളെ മരുമകൾ ആയി കിട്ടാൻ… ഇനി അത് കിട്ടില്ല എന്ന് ആകുമ്പോൾ വിഷമം ആകും… നീ പറയാൻ നിക്കണ്ട ” ഞാൻ എന്റെ ഉള്ളിലെ വിഷമം ഒതുക്കികൊണ്ട് പറഞ്ഞു…
“നീ എത്രനാൾ എന്റെ മുന്നിൽ ഇത് ഒളിച്ചു വെക്കും ” എന്ന് ചോദിച്ചു ഉമ്മി ഡോർ തല്ലിതുറന്ന് അകത്തേക്ക് കയറി വന്നു… രണ്ട് പേരും കരഞ്ഞ ലക്ഷണം ഉണ്ട്…
“അത് ഉമ്മി… ഞാൻ ”
“ ഒന്നുമില്ല പോട്ടെ അതൊന്നും ഓർക്കേണ്ട.. എല്ലാം കഴിഞ്ഞു..” എന്ന് എന്ന് പറഞ്ഞു ഉമ്മ എന്നെ മാറോടു ചേർത്തു മുടിയിൽ തഴുകിക്കൊണ്ട് ഇരുന്നു…
“ഉമ്മ ഞാൻ നാളെ വരാം… നിങ്ങൾ ഒന്ന് അവനോട് സംസാരിക്ക്… വരണ്ടന്ന് പറ ” അവൻ ഉമ്മിയോടും ആഫിയോടും പറഞ്ഞു…
“മോനെ… അവനു അവളെ ഇഷ്ടമായിരുന്നു… നിങ്ങൾ പറഞ്ഞത് ഞാൻ പുറത്ത് നിന്ന് കേട്ടു.. ഇനി അഥവാ അവൾ ഇവനെ പറ്റിച്ചതാണേൽ അത് എന്തിന് എന്ന് ഇവൻ അറിയണം ” ഉമ്മി പറഞ്ഞു… അവൻ അത് കേട്ട് അവന്റെ റൂമിലേക്ക് പോയി… ഞാനും ഉമ്മിയും ആഫിയും അവിടെ തന്നെ ഇരുന്നു ഉറങ്ങി… രാത്രി മുഴുവൻ ഞാൻ കരഞ്ഞു… രാവിലെ ഞാൻ ഉണരുമ്പോൾ അടുത്ത് ആഫി ചാരി ഇരുന്നു ഉറങ്ങുന്നുണ്ട്.. പാവം അവൾ ഒരുപാട് കരഞ്ഞെന്ന് തോന്നുന്നു… കണ്ണൊക്കെ വല്ലാതെ ഇരിക്കുന്നു.. ഞാൻ അവിടെ നിന്ന് എഴുനേറ്റ് അവളെ കട്ടിലിൽ പിടിച്ചു കിടത്തി… ഞാൻ ഒന്ന് ഫ്രഷ് ആയി താഴേക്ക് ചെന്നു.. ഉമ്മി അവിടെ ഫുഡ് ഒക്കെ ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു… ഞാൻ സോഫയിൽ ഇരുന്നു… ഫുഡ് ഒക്കെ ഉണ്ടാക്കി ഉമ്മി ടേബിളിൽ കൊണ്ട് വെച്ചു…
“വാ മോനെ… വന്നു കഴിക്ക് ” ഉമ്മി എന്നെ വിളിച്ചു ഞാൻ അവിടെ പോയി ഇരുന്നു…
അപ്പോൾ ഉമ്മിയുടെ ഫോൺ റിങ് ചെയ്തു… ഉമ്മി പോയി എടുത്തു…
‘ആഹ് കൊടുക്കാം ’ ഫോൺ എടുത്ത് ഇങ്ങനെ പറഞ്ഞിട്ട് എന്റെ നേരെ നീട്ടി… ഞാൻ ഫോൺ വാങ്ങി നോക്കി.. വാപ്പി ആണ്…
“ഹലോ വാപ്പി ” വിളിക്കുമ്പോൾ എന്റെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു…