കഴിക്കാൻ വിളമ്പി… ഞങ്ങൾ കഴിച്ചെഴുനേറ്റു…
“ടാ പോകാം ഇപ്പൊ പോയാലെ ട്രെയിൻ കിട്ടാത്തൊള്ളൂ ” വിവേക് പറഞ്ഞു… ഞാൻ ഉമ്മിയെ ഒന്ന് നോക്കി ഉമ്മി എന്റെ അടുത്തേക്ക് വന്നു പിറകെ ആഫിയും…
“ഉമ്മി പോയിട്ട് വരാം… ആഫി ” ഞാൻ പറഞ്ഞു..
“മോനെ വേറെ പ്രശ്നം ഒന്നും ഉണ്ടാക്കരുതേ ”ഉമ്മി ചെറിയാ പേടിയുയോടെ പറഞ്ഞു…
“ഇല്ല ഉമ്മി.. പേടിക്കണ്ട ” എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് ഉമ്മിയെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു… ആഫിയെയും കെട്ടിപിടിച്ചു.. അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു…
എന്നിട്ട് ഞാൻ വണ്ടിയിൽ കയറി… വിവേക് വണ്ടി എടുത്തു…റെയിൽവേ സ്റ്റേഷനിലേക്ക് കുറച്ചു ദൂരം ഉണ്ടായിരുന്നു…അവരോട് ഒക്കെ ചിരിച്ചു സംസാരിച്ചെങ്കിലും എന്റെ ഹൃദയം നീറുകയായിരുന്നു.. ഞങ്ങൾ അങ്ങനെ റെയിൽവേ സ്റ്റേഷനിൽ എത്തി… അവൻ വണ്ടി ഒതുക്കി… ഞാൻ ഇറങ്ങി നോക്കുമ്പോൾ ഒരു ഓട്ടോയിൽ അവൾ… ഐഷ വന്നു ഇറങ്ങി…അവളെ കണ്ടപ്പോളെ അവളോട് സംസാരിക്കാൻ എനിക്ക് തോന്നി… ഞാൻ അങ്ങോട്ട് പോകാൻ തുടങ്ങിയപ്പോൾ വിവേക് എന്റെ കയ്യിൽ കയറി പിടിച്ചു…
“നീ എങ്ങോട്ടാ പോകുന്നെ ” അവൻ എന്നോട് ചോദിച്ചു…
“എടാ അവൾ ദോ പോകുന്നു…”ഞാൻ അവളെ ചൂണ്ടി പറഞ്ഞു…
“എടാ അവൾ നമ്മളെ കണ്ടാൽ അവിടെ കഴിഞ്ഞില്ലേ ” അവൻ എന്നോട് ചോദിച്ചു…
അപ്പോഴാണ് ഞാനും അതിനെ പറ്റി ആലോചിച്ചത്… അങ്ങനെ അവൾ പോയി കഴിഞ്ഞു ഞങ്ങളും അകത്തേക്ക് കയറി… ട്രെയിൻ അവിടെ കിടപ്പുണ്ടായിരുന്നു…. ഞങ്ങൾ രണ്ട് പേരും കയറി… അവൾ ഏത് ബോഗിയിൽ ആണെന്ന് അറിയില്ല… ഞങ്ങൾ സീറ്റിൽ ഇരുന്നു വിവേക് ഫോണിൽ എന്തോ നോക്കുകയാണ്…
“ എന്താണ് നീ നോക്കുന്നേ ” ഞാൻ
വിവേകിനോട് ചോദിച്ചു…
“ എടാ അവിടെ വല്ല ഹോട്ടൽ ഉണ്ടോ എന്ന് നോക്കിയതാ ടാ നമ്മൾ പോയിട്ട് ഒരു ദിവസം അവിടെ നിൽക്കേണ്ട അപ്പൊ നേരത്തെ നോക്കി വെക്കാം എന്ന് വിചാരിച്ചു ”അവൻ പറഞ്ഞിട്ട് വീണ്ടും ഫോണിലേക്ക് നോക്കി ഇരുന്നു…
ഞാൻ ഹെഡ്സെറ്റ് എടുത്ത് വെച്ച്.. പാട്ട് ഇട്ടു… പതിയെ ഉറക്കത്തിലേക്ക് വീണു… സ്വപ്നം എന്നെ എന്റെ പ്രേണയത്തിലേക്ക് കൊണ്ട് പോയി… കോളേജിൽ പോയ ദിവസം റാഗിംഗ് നടത്തുന്നവന്മാരെ ഇടിച്ചു… അവളോട് സംസാരിച്ചപ്പോൾ അവൾ തിരിഞ്ഞു നോക്കാതെ ബസിലേക്ക് കയറി…അടുത്തദിവസം ആദിൽവരുന്നില്ല എന്ന് പറഞ്ഞതും ഞങ്ങൾ കോളേജിലേക്ക് പോയതും… അവൻ മെസ്സേജ് അയച്ചതും… അവിടെ ചെന്നപ്പോൾ അവൻ പോകാൻ ഇറങ്ങിയതും…