പോലീസുകാരൻ ഞങ്ങളെ ലോക്കപ്പിലേക്ക് കയറ്റി… എന്നിട്ടയാൾ അകത്തേക്കു വന്നു..
“ നീയൊക്കെ ഞങ്ങടെ സ്റ്റേഷൻ പരിധിയിൽ വന്നിട്ട് ഗുണ്ടായിസം കാണിക്കും അല്ലേടാ ” എന്ന് പറഞ്ഞ് പോലീസുകാരൻ വിവേകിനെ കുനിച്ചുനിർത്തി കൈമുട്ട് കൊണ്ട് ഇടിച്ചു… അതിനുശേഷം അയാൾ എന്റെ അടുത്തേക്ക് വന്നു… അപ്പോൾ പുറകിൽ നിന്ന് ഒരു സ്ത്രീയുടെ ശബ്ദം കേട്ടു… ഞങ്ങൾ അങ്ങോട്ട് നോക്കുമ്പോൾ യൂണിഫോമിൽ ഒരു സുന്ദരിയായ സ്ത്രീ നിൽക്കുന്നു…
“എന്താണ് ഇവർക്ക് എതിരെ ഉള്ള കേസ് ” അവർ ആ പോലീസുകാരനോട് ചോദിച്ചു…
“ ഇവന്മാരെ അറിയില്ലേ സ്റ്റേഷനിൽ വെച്ച് ഒരു പയ്യനെ എടുത്തിട്ട് ഇടിച്ചു… അവൻ ഇപ്പോൾ ഹോസ്പിറ്റലിലാ ” അയാൾ മറുപടി കൊടുത്തു…
“ നിങ്ങൾ അവരെയും കൊണ്ട് ഇങ്ങോട്ട് ഇറങ്ങി വന്നേ ” അവർ പറഞ്ഞിട്ട് പോയി…
“ നിനക്കുള്ളത് അവിടെ ചെന്നിട്ട് ” അയാൾ എന്നോട് പറഞ്ഞു.. എന്നിട്ട് അയാൾ ലോക്കപ്പ് തുറന്ന് പുറത്തേക്ക് പോയി.. വേറെ ഒരു പോലീസുകാരൻ വന്നു എന്നെയും വിവേകിനെയും അവരുടെ റൂമിലേക്ക് കൊണ്ടുപോയി… അകത്തു കയറി അവിടെ ഉണ്ടായിരുന്നു നെയിം ബോർഡ് ഞാൻ വായിച്ചു… ഗാഥാ നിസാം. സബ് ഇൻസ്‌പെക്ടർ ആണ്… അത്രയും ഇടി കൊണ്ടത് കൊണ്ട് വിവേകിന് ചെറിയ പെയിൻ ഉണ്ടായിരുന്നു…
“ അവനെ അങ്ങോട്ട് ഇരുത്തിയിട്ട് നീ ഇവിടെ ഇരിക്ക് ” അവർ എന്നോട് പറഞ്ഞു… ഞാൻ അവനെ അടുത്തുണ്ടായിരുന്ന കസേര ഇരുത്തിയിട്ട് ഞാനും അതിനപ്പുറത്ത് കസേരയിലിരുന്നു….
“എന്ത് കാരണം കൊണ്ട് ആണ് നിങ്ങൾ അവനെ ഇടിച്ചത് ” അവർ ചോദിച്ചു…
“സത്യം സത്യം പോലെ പറഞ്ഞാൽ ഇടിയുടെ എണ്ണം എങ്കിലും കുറയും.. കേട്ടല്ലോ ” അവർ ഒരു ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു…
“മാഡം ഞങ്ങളെ 3 പേരും എറണാകുളത്ത് പോളിടെക്നിക്കിന് ഒരുമിച്ച് പഠിച്ചവർ ആണ്… കോളേജ് തുടങ്ങിയപ്പോൾ തൊട്ടുള്ള ഫ്രണ്ട്സ് ആയിരുന്നു ഞങ്ങൾ…
ഇത് ഞങ്ങളുടെ ലാസ്റ്റ് ഇയർ ആയിരുന്നു..
ലാസ്റ്റ് ഇയറിന്റെ ഫസ്റ്റ് ദിവസം ഞങ്ങൾ കോളേജിലേക്ക് പോയപ്പോൾ സെക്കൻഡ് ഇയർ പഠിക്കുന്ന കുറച്ച് പിള്ളേർ… കോളേജ് പെൺകുട്ടികളെ റാഗ് ചെയ്യുന്നത് കണ്ടു… ഞങ്ങൾ അവരുടെ അടുത്തേക്ക് പോയി… അതിലെ ഒരു കുട്ടിയെ എനിക്ക് വല്ലാണ്ട് അങ്ങ് ഇഷ്ടപ്പെട്ടു… ഞങ്ങൾ അവന്മാരോട് ഇവിടെ റാഗിംഗ് ഒന്നും പറ്റില്ല എന്ന് പറഞ്ഞു ആ പെൺകുട്ടികളോട് പോയ്ക്കോളാൻ പറഞ്ഞു… അപ്പോൾ അവൻ മാരിൽ ഒരാൾ അവളുടെ ദേഹത്ത് കൈ വെച്ചു.. അങ്ങനെ ഞങ്ങടെ അവന്മാരെ ഇടിച്ചു… അന്ന് വൈകുന്നേരം ഞാൻ അവളോട് സംസാരിച്ചെങ്കിലും അവൾ ഒന്നും പറയാതെ ബസ് കയറി പോയി… അടുത്ത ദിവസമാണ് തൊട്ടു ആദിലിനു മാറ്റങ്ങൾ വന്നു തുടങ്ങിയിരുന്നു.. അന്ന് അവൻ കോളേജിൽ വരുന്നില്ല എന്ന് പറഞ്ഞു എന്നിട്ട് ഞങ്ങളോട് കുറെ ദേഷ്യപ്പെട്ടു..