ഫോണിൽ ഫോട്ടോ അവൾക്ക് കാണിച്ചു കൊടുത്തു…
“ഇനി നി ഇവൻ ബലം പ്രോയോഗിച്ച് എടുത്തതാണെന്ന് പറഞ്ഞാലും നടക്കില്ല… കാരണം നിന്റെ മുഖത്തെ ചിരി കണ്ടാൽ അറിയാം നി സന്ദോഷമായി എടുത്തതാണെന്ന് ” അത് കേട്ടപ്പോൾ അവൾ ആകെ വല്ലാതെ ആയി… മുഖം ഒക്കെ വിളറി വെളുത്തു…
“അടിച്ചു നിന്റെ കരണം പൊട്ടിക്കേണ്ടതാണ്… പക്ഷെ സ്ത്രികളെ ഉപദ്രവിക്കുന്നത് കുറ്റകരമായി പോയി… ഇനി നി സത്യം പറ ”മാഡം ചിരിച്ചുകൊണ്ട് ആണ് പറഞ്ഞത്…
അവൾ ആദിലിനെ ഒന്ന് നോക്കി… എന്നിട്ട് എന്നെയും നോക്കി… അവളുടെ നോട്ടം കണ്ടപ്പോഴേ ഞാൻ നോട്ടം മാറ്റി…
“നി പറയുന്നുണ്ടോ അതോ ആളെ വിളിക്കണോ….”മാഡം അവളോട് ചോദിച്ചു അവൾ അപ്പോഴും ഒന്നും മിണ്ടിയില്ല…
“സുഷമേ… ഒന്ന് ഇങ് വന്നേ ” ഒരു ലേഡി കോൺസ്ട്രബിൾ അകത്തേക്ക് വന്നു
“ഇനിയും നി ഒന്നും മിണ്ടിയില്ലേൽ വാക്കി കാര്യം സുഷമ നോക്കിക്കോളും ” എന്ന് പറഞ്ഞു ഗാഥാ മാഡം കസേരയിലേക്ക് ചാരി കൈ കെട്ടി ഇരുന്നു…
“വേണ്ട മാഡം ഞാൻ പറയാം ” ഐഷ പേടിച്ചു പറഞ്ഞു…
“എന്നാ സമയം കളയാതെ വേഗം പറഞ്ഞോളൂ ”
“മാഡം രണ്ട് വർഷം മുൻപ് ഇഷ്ടമാണെന്ന് പറഞ്ഞു ഈ ഇക്ക എന്റെ പിറകെ കൂടി… (ആദിലിനെ നോക്കി അവൾ പറഞ്ഞു ) കുറെ ഞാൻ പറഞ്ഞു ഒഴിവാക്കിയതാ പക്ഷെ പോയില്ല പിന്നെയും പിന്നെയും പുറകെ വന്നു… പക്ഷെ എനിക്ക് എപ്പോഴോ ഈ ഇക്കയെ ഇഷ്ടമായി… അങ്ങനെ ഞാനും തിരിച്ചു ഇഷ്ടമെന്ന് പറഞ്ഞു… അങ്ങനെ ദിവസങ്ങൾ കടന്ന് പോയി… എനിക്ക് ഇവരുടെ കോളേജിൽ അഡ്മിഷൻ എടുത്തു… ഫസ്റ്റ് ഡേ തന്നെ റാഗിംഗിൽ കുടുങ്ങി… പക്ഷെ അന്ന് അജാസ് ഇക്ക എന്നെ രക്ഷിച്ചു… പക്ഷെ ആദിലിക്കാക്ക് അത് ഇഷ്ടപ്പെട്ടില്ല..അത് എനിക്ക് മനസിലായി… അന്ന് വൈകിട്ട് അജാസ് ഇക്ക സംസാരിക്കാൻ വന്നപ്പോൾ ഞാൻ അധികം സംസാരിക്കാതെ ബസ് കയറി പോയി… അന്ന് രാത്രി ആദിലിക്ക വിളിച്ചിട്ട് എന്നോട് ഒരു കാര്യം പറഞ്ഞു…’അജാസിക്കയെ പറ്റിക്കാൻ വേണ്ടി ഇഷ്ടമാണെന്ന് പറയാൻ ‘ ഞാൻ അത് പറ്റില്ല എന്ന് പറഞ്ഞു അത്കൊണ്ട് അടുത്ത ദിവസം ആദിൽ ഇക്ക കോളേജിൽ വന്നില്ല… അന്ന് ഞാൻ അജാസ് ഇക്ക കാണാത്ത രീതിയിലാണ് നടന്നത്…അന്ന് വരാത്തത് കൊണ്ട് ഞാൻ ആദിൽ ഇക്ക പറഞ്ഞ കാര്യം സമ്മതിച്ചു…എനിക്ക് അവരോട് സംസാരിക്കാൻ വേണ്ടി ഒരു പ്രശ്നം ഉണ്ടാകണം എന്ന് പറഞ്ഞു ആദിൽ ഇക്ക അന്ന് റൂം മാറി…അന്ന് വൈകിട്ട് ഈ വിവേക് ഏട്ടന്ന് വിളിച്ചിട്ട് എന്നോട് ഈ അജാസ് ഇക്കാക്ക് എന്നോട് ഉള്ള സ്നേഹം പറഞ്ഞു തന്നു.. അപ്പൊ ഞാനും കരുതി ഒന്ന് നോക്കാമെന്നു… പക്ഷെ അടുത്ത ദിവസം അടി ഉണ്ടാകും എന്ന് ഞാൻ പ്രേധിക്ഷിച്ചില്ല.. അന്ന് ആദിൽ ഇക്ക ആണ് എന്നോട് ഇവരെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ പറഞ്ഞത്.. അങ്ങനെ ഞാൻ ഹോസ്പിറ്റലിൽ ചെന്ന് ഇഷ്ടമാണെന്ന് പറഞ്ഞു…അന്ന് തൊട്ട് എന്നും ഹോസ്പിറ്റലിൽ പോകും… അങ്ങനെ വിശ്വാസം പിടിച്ചെടുത്തു… അങ്ങനെ ഇരിക്കെ ഒരു ദിവസം ആദിൽ ഇക്ക കുറച്ചു പൈസ ചോദിച്ചു… എന്റെ കയ്യിൽ ഇല്ലായിരുന്നു… അപ്പോഴാണ് ആദിലിക്ക ഒരു ബുദ്ധി പറഞ്ഞു തന്നത്… ഹോസ്പിറ്റലിൽ ആണെന്നും അവൾക്ക് വേണ്ടി കുറച്ച് പൈസ വേണം എന്നും പറയാൻ പറഞ്ഞു…