അവന്റെ അച്ഛൻ പണ്ടേ റിച് ആയിരുന്നു. ഞാൻ കൂടിയ ഏതെങ്കിലും ബ്രാണ്ടും പ്രേതീക്ഷിച്ചു ആണ് പോയത്…
പക്ഷെ അതൊന്നും കിട്ടില്ല……..
ഞങ്ങൾ മദ്യപാനം സ്റ്റാർട്ട് ചെയ്തു… ഒരു പെഗ് വീതം കറക്കി…..
അതിനിടക്ക് അവന്റെ ഒരു കസിൻസ് വന്നു ചോദിച്ചു…
നല്ല വാറ്റ് ഉണ്ട് ആർകെങ്കിലും വേണോ..
ഞാൻ ആണേൽ ഇതൊന്നും കുടിച്ചട്ടില്ല..
ഞാൻ : ബ്രോ എനിക്ക് വേണം
വാ അപ്പുറത്തുണ്ട്….
ഞാൻ : നിയൊക്കെ ഇവിടെ ഇരുന്നു. ഈ കൂതറ സാധനം കുടി ഞാൻ പോയി വാറ്റ് അടിച്ചിട്ട് വരാം.
അളിയാ ഞാനും വന്ന്.. ആ കൂട്ടത്തിൽ നിന്നും ശ്രീജിത്തും എഴുനേറ്റ് വന്നു
ഞങ്ങളുടെ രണ്ടു പേരും അവന്റെ കസിന്റെ കൂടെ പോയി…… തോട്ടത്തിന് നടുക്ക്. റബ്ബർ പുര ആണെന്നാണ് തോന്നുന്നത്…. അതിനുള്ളിൽ കയറി..രണ്ട് അമ്മാവന്മാർ അതിനകത്തു ഉണ്ടായിരുന്നു…..
ചെന്ന് ഒരു പെഗ് അടിച്ചതും…. ഈശ്വരാ ഞാൻ സ്വർഗം കണ്ട് പോയി…. അന്ന നാളത്തിലൂടെ ഒരു ബുള്ളറ്റ് പോയെ പോലെ…… ഞാൻ അവിടെ കിടന്ന് പുളഞ്ഞു….. ഇത് കണ്ട ശ്രീജിത്ത്….. എനിക്ക് വേണ്ട ഞാൻ അടിക്കുന്നില്ല…… എന്ന് അവൻ തീരുമാനിച്ചു……
ഒരു 10 മിനുട്ട് കഴിഞ്ഞു… ഓരമ്മാവൻ ഒരു പെഗ് കൂടി കൊണ്ട് വന്നു.. ന്
ഞാൻ : അയ്യോ വേണ്ടേ മതിയായി
അയാൾ : ആദ്യമായിട്ടാ ആയിരുന്നല്ലേ വാറ്റ്
അതെ.
എന്നാ ഇത് കൂടെ പിടിപ്പിച്ചോ ഇനി കുഴപ്പം ഉണ്ടാകില്ല…
അയാളുടെ വാക്ക് വിശ്വസിച്ചു. ഒരെണ്ണം കൂടി പിടിപ്പിച്ചു.. പക്ഷെ നേരത്തെ അത്രോം പ്രശ്നം ഇല്ലായിരുന്നു..
അത് കൂടെ ചെന്നപ്പോളേക്കും ഞാൻ ഫ്ലാറ്റ് ആയിരുന്നു. ഏതായാലും ഒരെണ്ണം കൂടി കഴിച്ചു അവസാനിപ്പിക്കാൻ തീരുമാനിച്ചു..
അങ്ങനെ ഒരെണ്ണം കൂടികഴിച്ചു അവിടെ നിന്നും ഇറങ്ങി എങ്ങനെ ഒക്കെയോ തിരിച്ചു റിസോർട്ടിൽ വന്നത് മാത്രം എനിക്ക് ഓർമ ഉണ്ട്…….
പിറ്റേന്ന് വൈകുന്നേരം കണ്ണ് തുറക്കുമ്പോൾ ഏതോ icu ഇൽ ആണ്……. ഞാൻ
ചുറ്റിനും നോക്കി ആരെയും കാണാൻ ഇല്ല…. പയ്യെ താഴെ ഇറങ്ങാൻ നോക്കി ട്രിപ്പ് ഇട്ടിട്ടുണ്ട്. അത് കൊണ്ട് സാധിക്കുന്നില്ല….. മെയിൻ റീസൺ അതല്ല ആകെ ഒരു ഷഡി മാത്രം ഉണ്ട് ഒരു പുതപ്പും……
അവിടെ തന്നെ കിടന്ന്. എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് എനിക്ക് മനസ്സലാലായി…..