അപ്പോഴേക്കും അവൾ എന്റെ രണ്ടു ബാഗും എടുത്തു കൊണ്ട് വന്ന്……
ബെഡിൽ കമഴ്ന്നു കിടന്ന് കരയുന്ന എന്നെ കണ്ട് അവളും കരയാൻ തുടങ്ങി..
എന്റെ എടുത്ത് വന്നിരുന്നു……..
എന്റെ തലയിൽ കൈ വെച്ച് ഞാൻ തല പൊക്കി… കണ്ണ് തുടച്ചു…….
ഞാൻ : താൻ പൊക്കോ എന്നാ സമയം ഇത്രെയും ആയില്ലേ…..
മ്മ് ഞാൻ പൊക്കോളാം
ഞാൻ : താങ്ക്സ് താനും കൂടെ ഇല്ലായിരുന്നേൽ ഞാൻ തകർന്നു പോയേനെ…….. പിന്നെ ഒരു ഹെല്പ് കൂടി ചെയ്യുവോ
അനു : എന്താ പറ
ഞാൻ : ഉറങ്ങാൻ ഉള്ള മരുന്ന് എന്തെങ്കിലും ഒന്ന് കുത്തി വെക്കുവോ
അല്ലാതെ ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല…..
അത് വേണോ
വേണം പ്ലീസ്….
അനു : ഞൻ പുറത്ത് പോയി മേടിച്ചിട്ട് വരാം
ഒരു 15 മിനുട്ട് കഴിഞ്ഞു അവൾ വന്ന്…. ഇൻജെക്ഷൻ എടുത്ത് കുറച്ച് കഴിഞ്ഞു ഞാൻ ഉറങ്ങി പോയി ……
കഠിനമായ തല വേദന എടുത്താണ് ഞാൻ എഴുന്നേറ്റത്.. ഫോൺ എടുത്ത് സമയം നോക്കി 3 മണി ഫോൺ വെച്ച് കട്ടിലിൽ കിടന്നതും സൈഡിൽ ചാരി ഇരുന്നു അവൾ ഉറങ്ങുന്നു
ഞാൻ : അയ്യോ ഇവൾ പോയില്ലേ….
ഞാൻ അവളെ തട്ടി വിളിച്ചു. അവൾ ഞെട്ടി എഴുനേറ്റു…
നീ പോയില്ലേ
അനു : ഇല്ല
ഞാൻ : എടൊ വീട്ടുകാർ എന്ത് വിചാരിക്കും താൻ എന്താ പോകഞ്ഞേ. ഈശ്വരാ ആരേലും അറിഞ്ഞാൽ തന്റ കാര്യം……
അനു : പേടിക്കണ്ട ഞാൻ വീട്ടിൽ വിളിച്ചു പറഞ്ഞു നൈറ്റ് ഷിഫ്റ്റ് നിൽക്കണം എന്ന്..
അപ്പോൾ ആണ് എനിക്ക് സമാധാനം ആയത്. ഇല്ലേൽ ഇനി അവളുടെ വീട്ടുകാരുടെ ഇടിയും കൂടെ കൊള്ളണം….
തല പൊട്ടുന്നത് പോലെ …
സഹികെട്ടു ഞാൻ അവളോട് പറഞ്ഞു
എടൊ തല പൊട്ടുന്ന പോലെ വേദന എടുക്കുന്നു…
അവൾ ഉടനെ തലയുടെ രണ്ടു വശവും പിടിച്ചു നോക്കി…
എന്നിട്ട് ഇലക്ക്ട്രിക് കെട്ടിലിൽ വെള്ളം ച്ചുടാക്കി. എന്നോട് ആവി പിടിക്കാൻ