അളിയൻ ആള് പുലിയാ 32 [ജി.കെ]

Posted by

അളിയൻ ആള് പുലിയാ 32

Aliyan aalu Puliyaa Part 32 | Author : G.KPrevious Part

 

ഇവനെന്താ ഇവിടെ….അവൻ എന്നെ കണ്ടതും എന്നെ തിരിച്ചറിഞ്ഞത് പോലെ ഒന്ന് പകച്ചു എങ്കിലും അവൻ ഗേറ്റിനകത്തേക്ക് കയറി വന്നു…തലയിൽ ഒരു കെട്ടുണ്ട്…പണ്ടൊക്കെ ബാലചന്ദ്രമേനോൻ തലയിൽ കെട്ടുന്നത് പോലുള്ള ഒരു കെട്ട്…..കയ്യിൽ ഒരു ബാഗുണ്ട്…..എന്റെ മുന്നിൽ എത്തിയതും അവൻ ഒന്ന് നിന്ന്….ഞാൻ സിറ്റ് ഔട്ടിലെ തൂണിൽ പിടിച്ചു കൊണ്ട് അവനെ നോക്കി…..

“ഞാൻ അൽതാഫ്…..അവൻ പറഞ്ഞു….

“ആ മനസ്സിലായി….ഞാനും പറഞ്ഞു….എന്തെ…..

“ഞാൻ ഫാരിയെ ഒന്ന് കാണാൻ വന്നതാണ്…പിന്നെ അഷി ഇത്തയെയും…..അവൻ പറഞ്ഞിട്ട് എന്നെ നോക്കി….

“അപ്പോൾ നീയാണല്ലേ ആ സൂപ്പർ ഹീറോ….ഊം…പക്ഷെ നിന്നെ ഞാൻ അല്ലാതെ കണ്ടതായിട്ടാണ് എനിക്ക് നല്ല ഓർമ്മ….

അവന്റെ തല താണു…”അറിയാം ബാരി കൊച്ച…..അന്നത്തെ കാലത്ത് അറിവില്ലാതെ ആരും നിയന്ത്രിക്കാനില്ലാതെ അങ്ങനെ സംഭവിച്ചു പോയതാണ്…..പിന്നെ ഫാരിയോട് അവിവേകം കാണിച്ചതും ഞാൻ ആയിരുന്നു…അതിനെല്ലാം ഉള്ള ശിക്ഷ പല രീതിയിൽ എനിക്ക് കിട്ടി കഴിഞ്ഞു…..

“നീ വാ കയറിയിരിക്ക്……അഷീമ….അഷീമ….ഫാരി…ദേ നിങ്ങൾക്ക് ഒരു ഗസ്റ്റ് ഉണ്ട്…..

അശീമയിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല…..എടാ ബുദൂസ്‌ നീ എങ്ങനെ വഴി തപ്പിയെടുത്തെടാ…..അവന്റെ അരികിൽ വന്നു അവനെ ചേർത്ത് പിടിച്ചുകൊണ്ടു അഷീമ ചോദിച്ചു…..

“ഞാൻ പറഞ്ഞില്ലേ ഇത്താ…..ഞാൻ എത്തും എന്ന്…..അവൻ ചിരിച്ചു….

“ഓ…പിന്നെ….അവള് പറഞ്ഞു തന്നു കാണും അല്ലതെങ്ങനെ അറിയാനാണ്…..അഷീമ പറഞ്ഞിട്ട് അവന്റെ അരികിൽ ഇരുന്നു….അവളുടെ മുഖത്ത് മിന്നി തെളിയുന്ന സന്തോഷം…കണ്ടപ്പോൾ അവനോടു എനിക്കും ഒരു പ്രത്യേക വാത്സല്യം തോന്നി…..നൈമേ…നൈമേ….ഞാൻ വിളിച്ചു….നയ്മയും ആലിയ ചേട്ടത്തിയും കൂടി അടുക്കളയിൽ നിന്നും  വന്നു…ചേട്ടത്തി അവനെ ഒന്ന് നോക്കിയിട്ടു എന്നെയും നോക്കി…..

“ഇവൻ തന്നെ….ഞാൻ ചേട്ടത്തിയെ നോക്കി പറഞ്ഞു…പക്ഷെ ഇവൻ പഴയ അവൻ അല്ല….കേട്ടോ….നമ്മടെ അഷിയെ ആ അസ്ലമിൽ നിന്നും രക്ഷിച്ച സൂപ്പർ മാൻ….നമ്മുടെ ഫാരിയെ രക്ഷപെടുത്തി ദേ ഈ തലയിൽ കെട്ടിയ കെട്ട് ഏറ്റു വാങ്ങിയ ഹിറ്റുമാൻ…അല്ലേടാ…ഞാൻ പള്ളക്ക് ഇടിക്കനായി കൈ ഓങ്ങി കൊണ്ട് ചോദിച്ചു….എവിടെ നമ്മടെ കാന്താരി…..ഞാൻ ആശിമയോട്

Leave a Reply

Your email address will not be published. Required fields are marked *