എൻ്റെ കിളിക്കൂട് 9
Ente Kilikkodu Part 9 | Author : Dasan | Previous Part
കൈ വേദന കൊണ്ട് എനിക്ക് കിടക്കാൻ സാധിച്ചില്ല. എഴുന്നേറ്റ് ചുവരിൽ ചാരി തലയിൽ കയ്യും വെച്ച് ഇരിപ്പായി. ഇനിയെങ്ങനെ നേരം വെളുപ്പിക്കും എന്ന ചിന്തയിലായിരുന്നു ഞാൻ. വാതിൽക്കൽ ആ ഭദ്രകാളി കിടപ്പുണ്ട്, ഉറക്കം ആണോ അതോ എത് ഭാവത്തിൽ ആണാവോ കിടപ്പ്. ദേവിയായൊ ഭദ്രകാളി ആയോ ഏതു ഭാവമാണ് ആവോ. അല്ല ഞാൻ ഇനി എന്തിനാണ് ഇതൊക്കെ ആലോചിക്കുന്നത്.ആളുടെ ചുണ്ടിലെ മുറിവിന് കുറവുണ്ട്. അതുതന്നെ മഹാഭാഗ്യം. നല്ല രീതിയിൽ പറഞ്ഞ് ആശംസകൾ നേർന്ന്, ഇങ്ങിനെ ഒരു സീൻ മനസ്സിൽ വന്നപ്പോൾ സജീവ് വടകര എഴുതിയ ‘യാത്രാമൊഴി’ എന്ന കവിതയുടെ ശകലം ഓർമ്മയിൽ വരുന്നു
‘വിടരാതടർന്നൊരെൻ പ്രണയമൊട്ടെ……
വിതുമ്പി തളരാതെ യാത്രയാവു……
കനൽപോലെ യെരിയുമെൻ ഓർമ്മകൾ
നോവിൻ്റെ കഥകളിയാടുന്നൊരീവേളയിൽ
അനുരാഗസന്ധ്യകൾ പൂക്കില്ലൊരിക്കലും എന്നെന്നിലാരൊ നിലവിളിക്കെ
നിന്നെപ്പിരിയുവാൻ വയ്യെനിക്കെങ്കിലും
കരൾ നൊന്തു കേഴുന്നു കൂട്ടുകാരി……..
അധരം വിതുമ്പാതെ മിഴികൾ തുളുമ്പാതെ
യാത്രയാകു …. സഖീ യാത്രയാകു…
മായ്ക്കുവാനാകാത്ത നിനവുകൾ
പലതുമീ നെഞ്ചോടു ചേർത്തു ഞാൻ
തേങ്ങിക്കരഞ്ഞിടാം……
ഈ ശിഷ്ടജീവിതം നിനക്കായ് പെയ്തിടാം
ദിനരാത്രികളിൽ നാം കണ്ട സ്വപ്നങ്ങളും പ്രണയവും
ഇനി നമുക്കെല്ലാം മറക്കാം സഖി……’
ഈ വരികൾ എത്രത്തോളം അർത്ഥവത്താണ് എന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലാകുന്നത്. കയ്യിലെ വേദന തലയുടെ മുകളിൽ വെച്ചപ്പോൾ കുറഞ്ഞതുകൊണ്ട് ഓർമ വന്നതാണ് ഈ വരികളും കാര്യങ്ങളും. വേദന എടുക്കുകയാണെങ്കിൽ ഇതൊന്നും ഓർമയിൽ പോലും വരില്ല. എൻറെ കൈ മുറിച്ചു എത്ര സുന്ദരം ആയിട്ടാണ് കിടന്നുറങ്ങുന്നത്. എനിക്കാണെങ്കിൽ രണ്ടുദിവസമായി നിദ്രാവിഹീനങ്ങളായ രാത്രികൾ. ഉറങ്ങട്ടെ വേദനയും വിഷമവും ദുഃഖങ്ങളും ഇല്ലാത്തവർക്ക് അല്ലേ സുഖമായി ഉറങ്ങാൻ പറ്റൂ. ഒഎൻവി കുറുപ്പ് സാർ പറഞ്ഞ ശാർങ്ഗകപ്പക്ഷികൾ എന്ന കവിതയിലെ വരികളാണ് പിന്നീട് എനിക്ക് ഓർമ്മ വന്നത്.
‘എല്ലാം മറന്നൊന്നുറങ്ങിയ യാമങ്ങൾ