എൻ്റെ കിളിക്കൂട് 9 [Dasan]

Posted by

കാര്യങ്ങളും ആയി വരും. ഇന്ന് ഉച്ചകഴിഞ്ഞ് അവിടെ കൊടുക്കാനുള്ള പേപ്പറുകളും സർട്ടിഫിക്കറ്റുകളും സംഘടിപ്പിക്കാൻ ഇറങ്ങാൻ ഇരുന്നതാണ്. അതിനിടയിൽ ഇതാ വരുന്നു അടുത്ത പ്രശ്നം. ഞാനെന്തു ചൊറിയുന്ന വർത്തമാനം ആണോ പറഞ്ഞത്? ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. പണിയൊക്കെ കഴിഞ്ഞിട്ട് ചോദിക്കാം. കിളിക്ക് എന്നോടുള്ള ദേഷ്യത്തിന് ഒരു കുറവുമില്ല. ഇന്ന് കൈ ഡ്രസ്സ് ചെയ്യേണ്ടതായിരുന്നു. ആരെ കൊണ്ട് ചെയ്യിക്കും. ഊണൊക്കെ കഴിയുമ്പോഴേക്കും അമ്മൂമ്മ വരുമായിരിക്കും അമ്മയെക്കൊണ്ട് പിടിപ്പിക്കാം. എന്നുകരുതി അങ്ങനെ കിടന്ന് രാത്രിയിൽ ഉറങ്ങാത്ത കൊണ്ട് കൺപോളകൾ അടഞ്ഞുപോയി. എപ്പോഴോ ആരോ എന്നെ തട്ടി വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേൽക്കുന്നത്. തിരിഞ്ഞുനോക്കുമ്പോൾ അതാ ആ ഉണ്ടക്കണ്ണി നിൽക്കുന്നു.
കിളി:- ദേ ഭക്ഷണം എടുത്തു വെച്ചിരിക്കുന്നു. ഞാൻ ഭക്ഷണത്തിൽ വിഷം ഒന്നും കലർത്തിയിട്ടില്ല അതെടുത്ത് കഴിക്കാം.
ഞാൻ :- ഇതിലും ഭേദം അതുതന്നെയാണ് നല്ലത്. കുറേശ്ശെ കുറേശ്ശെ ആയി കൊല്ലുന്നത് നല്ലത് ഒറ്റയടിക്ക് കൊല്ലുന്നതാണ്.
കിളി :- അങ്ങനെയാണെങ്കിൽ രാവിലത്തെ ഭക്ഷണം കഴിച്ചാൽ മതിയായിരുന്നു, ഞാൻ അതിൽ കുറെ വിഷം കലർത്തിയിരുന്നു.
ഞാൻ :- രാവിലെ കഴിക്കാതെ ഇരുന്നത്, കറുത്ത മുഖവും വെളുത്ത ചോറും ആയതുകൊണ്ടാണ്.
കിളി :- മഞ്ഞപ്പിത്തം ബാധിച്ചവർക്ക് എല്ലാം മഞ്ഞയായെ തോന്നു..
ഞാൻ:- ശരിയാണ്, എൻറെ തോന്നലാണല്ലോ ഈ കയ്യിൽ കാണുന്നത്.
കിളി :- ഞാൻ തല്ലു പിടിക്കാൻ ഒന്നുമില്ല. അവിടെ ഭക്ഷണം എടുത്ത് വെച്ചിട്ടുണ്ട്.
ഇത് പറഞ്ഞു മുറിയിൽനിന്നും ഇറങ്ങിപ്പോയി. ഞാൻ എഴുന്നേൽക്കാതെ കുറച്ചു നേരം കൂടി അങ്ങനെ കിടന്നു. വീണ്ടും മുറിയിലേക്ക് കടന്നുവന്ന്
കിളി:- അത് കഴിച്ചിട്ട് വേണം പാത്രം ഒക്കെ കഴുകി വെച്ച് എനിക്കൊന്നു കിടക്കാൻ.
ഞാൻ:- പോയി കിടന്നോളൂ, പാത്രം ഒക്കെ കഴുകി വെച്ചോളാം.
കിളി:- ഈ ദിവസങ്ങളിൽ ഒക്കെ ഞാനല്ലേ കഴുകിയത്, അതുകൊണ്ട് ഇന്നും ഞാൻ കഴുകി കൊള്ളാം.
പെട്ടെന്ന് മുഖം വെട്ടിച്ച് തിരിച്ചു പോയി. ആ പോകുന്ന പോക്ക് കാണേണ്ടത് തന്നെയായിരുന്നു. ഞാൻ എഴുന്നേറ്റ് ടേബിളിന് അടുത്തേക്ക് ചെന്നു, അവിടെ കസേരയിൽ കിളി ഇരിപ്പുണ്ട്. ഭക്ഷണത്തിന് മുമ്പിലിരുന്നു കഴിച്ചുതുടങ്ങി. ഇത് എന്തിനാണാവോ ഇങ്ങനെ ഇരിക്കുന്നത്. ഞാൻ ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പോകുന്നതിനിടയിൽ
കിളി :- ഞാൻ ആംബുലൻസ് പറഞ്ഞിട്ടുണ്ട് ഇപ്പോൾ തന്നെ വരും,
ഞാൻ :- എന്തിനാ
കിളി:- ആ ചോറ് വിഷം കലർത്തിയിട്ടുണ്ട്.
ഞാൻ:- അത് നന്നായി. ഇങ്ങനെ വിഷമിപ്പിച്ച് കൊല്ലുന്നതിലും നല്ലത് ഒറ്റയടിക്ക് തട്ടുന്നത. ഞാൻ കട്ടിലിൽ കിടപ്പുണ്ട് വിളിച്ചാൽ മതി.
എന്ന് പറഞ്ഞെങ്കിലും ഞാൻ പെട്ടെന്നാണ് ഓർത്തത് എൻറെ കൈ ഡ്രസ്സ് ചെയ്യാൻ ഉണ്ട്. ഞാൻ കോട്ടനും മരുന്നുമായി വെളിയിലേക്കിറങ്ങി. പഴയത് കയ്യിൽനിന്നും അഴിച്ചുമാറ്റി, മുറിവിൽ നിന്നും കോട്ടൻ വിട്ടുപോരാൻ കുറച്ചു ബുദ്ധിമുട്ടി. സ്പിരിറ്റ് കൊണ്ട് തുടച്ച് നോക്കുമ്പോൾ മാംസത്തിൽ കൂടി നൂലുകൾ പാകിയിരിക്കുന്നു. അധികം നേരം നോക്കിയിരിക്കാൻ എനിക്ക് പറ്റിയില്ല. പെട്ടെന്നുതന്നെ ഞാൻ ബെറ്റാഡിൻ ലോഷൻ കോട്ടനിൽ മുക്കി ആ മുറിവിൽ വെച്ചു. ക്ലോത്ത് ചുറ്റി കെട്ടാൻ നോക്കിയിട്ട് സാധിക്കുന്നില്ല. ഞാൻ ക്ലോത്തിൻ്റെ

Leave a Reply

Your email address will not be published. Required fields are marked *