എൻ്റെ കിളിക്കൂട് 9 [Dasan]

Posted by

കാണിച്ച് വിദ്വേഷം ഞാൻ മനസ്സിലാക്കേണ്ടിയിരുന്നു. പക്ഷേ ആ കാണിച്ചതൊക്കെ നാടകമായിരുന്നു എന്നാണ് ഞാൻ കരുതിയത്, ഞാൻ ഒരു വിഡ്ഢി. ആ വിഡ്ഢിത്തത്തിൻറെ പരിണിത ഫലം വീണ്ടും വന്ന് ദേ ഈ സീൻ ഉണ്ടാക്കി ( കൈ കാണിച്ച് ). അത് പാടില്ലായിരുന്നു. വന്നതൊക്കെ വന്നു ഇനി പറഞ്ഞിട്ട് കാര്യമില്ല. എല്ലാത്തിനും ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ അടുത്ത് തന്നെ ഇവിടെനിന്നും പോകും. ഇനി എന്നെങ്കിലുമൊക്കെ എവിടെ വെച്ചെങ്കിലും നമുക്ക് കാണാം. ഇപ്പോൾ അമ്മൂമ്മ ഇല്ലാത്തതുകൊണ്ടാണ് ഇത്രയൊക്കെ പറഞ്ഞത്. ഒരു കാര്യം കിളിക്ക് എന്നോട് ചെയ്യാമായിരുന്നു. ഈ കത്തി പ്രയോഗത്തിനു പകരം, കിളിക്ക് അയാളെ ഇഷ്ടമാണെന്നും ഇനിമേലിൽ കാണാനോ സംസാരിക്കാനോ വരരുത് എന്ന് പറഞ്ഞിരുന്നെങ്കിൽ എനിക്ക് മനസ്സിലാകുമായിരുന്നു. ഇതിൽ കൂടുതലായി എനിക്കൊന്നും പറയാനില്ല. എനിക്ക് വിരോധമൊന്നുമില്ല കിളിക്ക് നല്ലത് വരുന്നതിന് എനിക്ക് സന്തോഷമെയുള്ളു. അമ്മൂമ്മ വരുമ്പോൾ ആശുപത്രിയിൽ കൈ ഡ്രസ്സ് ചെയ്യാൻ പോയി എന്ന് പറഞ്ഞാൽ മതി.
ഞാൻ ഇതൊക്കെ പറയുമ്പോൾ മുഖത്തേക്ക് പോലും നോക്കുന്നുണ്ടായിരുന്നില്ല. പറഞ്ഞവസാനിപ്പിച്ചു നോക്കുമ്പോൾ എന്നെ നിർജീവമായി ഒന്നു നോക്കി. ഇത്രയും പറഞ്ഞ് ഞാൻ ഗേറ്റിനടുത്ത് പോയി. ഓട്ടോയും നോക്കി നിന്നു, 15 മിനിറ്റ് ഉള്ളിൽ ഓട്ടോ എത്തി ഞാൻ അതിൽ കയറി പോയി. ആശുപത്രിയിലെത്തി കൈ ഡ്രസ്സ് ചെയ്യാൻ വേണ്ടി അടിച്ചപ്പോൾ, ഡ്രസ്സ് ചെയ്തിരുന്ന കോട്ടൻ മുഴുവൻ രക്തം ആയിരുന്നു. അത് കണ്ടപ്പോൾ എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി, നേഴ്സിനോട് പറഞ്ഞപ്പോൾ അവിടെയുണ്ടായിരുന്ന കട്ടിലിൽ കിടന്നോളാൻ പറഞ്ഞു. അവർ എന്നോട് ” കൂടെ ആരും വന്നിട്ടില്ലേ ” എന്ന് ചോദിച്ചു. കട്ടിലിൽ കിടന്നു തന്നെ അവർ ഡ്രസ്സ് ചെയ്തു. കുറച്ചു നേരം കിടന്നതിനുശേഷം എഴുന്നേൽക്കുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സ് ചോദിച്ചു: “തലകറക്കം ഒക്കെ മാറിയോ? ശ്രദ്ധിക്കണം മുറിവുണങ്ങാൻ കുറച്ചു ദിവസം പിടിക്കും. അങ്ങനെയല്ലേ ആ മുറിവ്. പരമാവധി കൈ അനക്കാതെ സൂക്ഷിക്കുക കൈ നനയുകയുമരുത്. ഇനി രണ്ട് ദിവസം കഴിഞ്ഞിട്ട് വന്നാൽമതി. ദിവസവും ഈ കെട്ട് അഴിച്ചു മാറ്റി മരുന്ന് വെച്ച് കോട്ടൻ കൊണ്ട് കെട്ടണം. അത് സ്വന്തമായി ചെയ്യുകയോ അതോ വീട്ടിൽ ആരെക്കൊണ്ടെങ്കിലും ചെയ്താലും മതി. മരുന്നും ഡ്രസ്സ് ചെയ്യാനുള്ള തുണിയും ഡിസ്പെൻസറി യിൽ നിന്നും തരും.”
ഞാൻ ശരി എന്ന് പറഞ്ഞു അവിടെ നിന്നിറങ്ങി. ഹോസ്പിറ്റലിന് മുൻപിൽ ഉള്ള ഓട്ടോ സ്റ്റാൻഡിൽ നിന്നും ഓട്ടോ വിളിച്ച് വീട്ടിലെത്തി. അമ്മുമ്മ സിറ്റൗട്ടിൽ എന്നെയും പ്രതീക്ഷിച്ചു ഇരിപ്പുണ്ടായിരുന്നു. വന്നയുടനെ അമ്മൂമ്മ എന്നോട് ദേഷ്യപ്പെട്ടു.
അമ്മുമ്മ :- നീ എന്തിനാടാ ഒറ്റയ്ക്ക് പോയത്. ആശുപത്രിയിൽ പോകുന്ന കാര്യം നീ നേരത്തെ പറയാതിരുന്നതെന്ത്?
ഞാൻ :- അമ്മൂമ്മ എവിടെ പോയിരുന്നു. നമ്മുടെ നിൽക്കുമ്പോൾ അല്ലേ അവർ പറഞ്ഞത് ഒരുദിവസം കഴിയുമ്പോൾ വരണം എന്ന്. രാവിലെ എഴുന്നേറ്റ് അമ്മൂമ്മയെ നോക്കിയപ്പോൾ കണ്ടില്ല. പിന്നെ ഡ്രസ്സ് ചെയ്യാൻ അല്ലേ അതിനിപ്പോൾ ആള് വേണമെന്നില്ല.
അമ്മൂമ്മ :- നിനക്ക് ആ പെങ്കൊച്ചിനെ എങ്കിലും വിളിച്ചു പോകാമായിരുന്നില്ലേ?

Leave a Reply

Your email address will not be published. Required fields are marked *