എൻ്റെ കിളിക്കൂട് 10 [Dasan]

Posted by

എൻ്റെ കിളിക്കൂട് 10

Ente Kilikkodu Part 10 | Author : Dasan | Previous Part

 

കിളി :- ഞാൻ ഇതൊട്ടും പ്രതീക്ഷിച്ചില്ല. കത്തി വീശിയപ്പോൾ മാറികളയും എന്നാണ് ഞാൻ കരുതിയത്. ഞാൻ ഈ അകൽച്ച ഒക്കെ കാണിച്ചത് എന്നെ വെറുത്തു പോണെങ്കിൽ പോകട്ടെ എന്ന് കരുതിയാണ്. എന്നെ മറക്കണം. ഞാൻ എങ്ങനെ പറഞ്ഞു മനസ്സിലാക്കും
ഞാൻ:- മറക്കലും പൊറുക്കലും ഒക്കെ പിന്നീട്, പറയാനുള്ളത് എന്താണെന്ന് വെച്ചാൽ പറയു.
കിളി :- പറയുവാൻ ഒരുപാടുണ്ട്. സമയമെടുത്ത് വേണം പറയാൻ.
ഇതു പറഞ്ഞു വിതുമ്പി വിതുമ്പി കരയാൻ തുടങ്ങി, കണ്ണിൽ നിന്നും ധാരധാരയായി കണ്ണുനീർ ഒഴുകി.
ഞാൻ:- സാവധാനം പറഞ്ഞാൽ മതി, കരയുമ്പോൾ മനസ്സിലെ ഭാരം ഒരുപാട് കുറയും
എന്ന് പറഞ്ഞ് ഞാൻ സമാധാനിപ്പിച്ചു. ഈ ഒരു സീനിൽ എനിക്ക് പെട്ടെന്ന് ഓർമ്മ വന്നത് കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ‘പറയൂ പരാതി’ എന്ന കവിതയിലെ ശകലങ്ങൾ ആണ്
‘പറയു പരാതി നീ കൃഷ്ണേ……
നിൻ്റെ വിറയാർന്ന ചുണ്ടുമായ് നിറയുന്ന കണ്ണുമായ്
പറയു…. പരാതി നീ കൃഷ്ണേ…..
ഇവിടെ നീ ഇങ്ങിനെയിരിക്കു…..
മുടിക്കതിരുകൾ അല്പമൊതുക്കു….
നിറയുമാ കൺകളിൽ കൃഷ്ണമണികളിൽ
നിഴലുപോൽ എന്നെ ഞാൻ കാൺമു …..
അടരാൻ മടിക്കുന്ന തൂമണി കത്തുന്ന
തുടർവെളിച്ചത്തിൽ ഞാൻ കാൺമു…
ഇടനെഞ്ചുയർന്നുതാണുലയുന്ന സ്പന്ദമെൻ
തുടരുന്ന ജീവൻ്റെ ബോധം
അതു നിലപ്പിക്കരുത് അതിവേഗമോരോന്ന്…….
പറയു….. പരാതി നീ കൃഷ്ണേ’
ഇരിപ്പ് അത്ര സുഖപ്രദമല്ലാതിരുന്നതിനാൽ, ചുവരിൽ വച്ചിരുന്ന തലയണകൾ എടുത്ത് താഴെവച്ച് അതിൽ ഞാൻ മലർന്നു കിടന്നു. എൻറെ നെഞ്ചിൽ തല ചായ്ച്ച് കിളി കിടന്നു കരഞ്ഞു. ഞാൻ പതിയെ കിളിയുടെ മുടികൾ കോതി ഒതുക്കി, മുടി മുഴുവൻ കണ്ണുനീരിൽ കുതിർന്നു. പൊട്ടിപ്പൊട്ടി കരയുകയാണ്, ഞാനും കരുതി കരയട്ടെ, കരഞ്ഞാലല്ലേ മനസ്സിലുള്ള ഭാരം മുഴുവൻ കുറയുകയുള്ളൂ. ഞാൻ കിളിയുടെ തോളിൽ പതിയെ തട്ടി കൊടുത്തു. ഏന്തി കരഞ്ഞുകൊണ്ട്
കിളി :- എന്നെ മറക്കണം. ഞാൻ കാണിച്ചതിനൊക്കെ ക്ഷമ ചോദിക്കുന്നു. എന്നെ വെറുക്കട്ടെ എന്ന് കരുതിയാണ് ഞാൻ ആ കത്തിയെടുത്തു വീശിയത്. എന്നിട്ടും എന്നോട് എന്തൊരു അനുകമ്പയാണ് കാണിച്ചത്. ഞാൻ ഒരിക്കലും അത് അർഹിക്കുന്നില്ല. ഞാൻ ഈ പറയുന്ന കാര്യങ്ങൾ, ഒരിക്കലും എന്നെ

Leave a Reply

Your email address will not be published. Required fields are marked *