വളർന്ന് കാടുപോലെയായിട്ടുണ്ട്. കൊറ്റനാടിനെ പോലെ താടിയിൽ വളർന്നു നിൽക്കുന്ന കുറെ പൂട. മെലിഞ്ഞു പൊക്കമുള്ള ദേഹത്തിൽനിന്നും ഇപ്പോൾ ഊർന്നു താഴെവീഴും എന്ന നിലയിൽ ഒരു ജീൻസും ഇനിയും ഒരാൾക്ക് കയറാൻ പാകത്തിലുള്ള ടീ ഷർട്ടും.
ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 1 [Kumbhakarnan]
Posted by
“റഫീക്കിന് ആളെ മനസിലായില്ലേ ? ജിത്തുവാണ്…”
അതിശയത്തോടെ റഫീക്ക് കപ്പ് ടീപ്പോയിൽ വച്ചിട്ട് എഴുനേറ്റു അവനെ കെട്ടിപ്പിടിച്ചു.
“നീ വളർന്നുപോയല്ലോ മോനെ…മൂന്നു വർഷങ്ങൾക്ക് മുൻപ് കണ്ടതല്ലേ…തിരിച്ചറിഞ്ഞില്ല…”
റഫീക്കിന്റെ സംസാരം കേട്ട് അവൻ ചിരിച്ചു.
“പ്ലസ് ടൂ കഴിഞ്ഞില്ലേ… ഇനിയെന്താണ് പ്ലാൻ ?”
” ഒന്നും തീരുമാനിച്ചിട്ടില്ല അങ്കിൾ… എന്തായാലും ഒരുകൊല്ലം വെറുതെ അടിച്ചുപൊളിച്ചിട്ടേയുള്ളൂ എന്തും.. ഹോസ്റ്റലും ജയിൽ പോലുള്ള സ്‌കൂളും… ഒന്നു ശ്വാസം വിട്ടോട്ടെ അങ്കിൾ…”
തൊട്ടടുത്തുനിന്ന് അവൻ സംസാരിച്ചപ്പോൾ മൂക്കിലേക്ക് തുളഞ്ഞു കയറിയ മണം കഞ്ചാവിന്റെയാണെന്ന് റഫീക്ക് ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു.
“അങ്കിൾ ഇപ്പോൾ പോകില്ലല്ലോ…ഞാൻ ഒന്ന് കിടക്കട്ടെ…”
അവൻ പടി കയറി മുകൾ നിലയിലേക്ക് പോയി.
“ചേച്ചീ ഞാനും ഇറങ്ങുകയാണ്. വീട്ടിൽ എല്ലാവരും കാത്തിരിക്കുകയല്ലേ…”
“അയ്യോ…അതു പറ്റില്ല. ഊണ് കഴിച്ചിട്ട് പോയാൽ മതി..”
“ഞാൻ പിന്നീടൊരിക്കൽ വന്ന് കഴിച്ചോളാം ചേച്ചീ…പ്ലീസ്.. ആലപ്പുഴയിൽ നിന്നും വയനാട്ടിലേക്ക് ചെറിയ ദൂരമല്ലല്ലോ…ഇപ്പോൾ ഇറങ്ങിയാലേ രാത്രിക്ക് മുൻപ് വീടുപറ്റാൻ കഴിയൂ..”
“ശരി… ഞാൻ നിര്ബന്ധിക്കുന്നില്ല. പക്ഷെ വാക്ക് മാറ്റരുത്..”
“ഇല്ല ചേച്ചീ…എന്തായാലും ഭൂമിയുടെ രജിസ്‌ട്രേഷൻ കഴിഞ്ഞാലുടൻ റിസോർട്ടിന്റെ പണി തുടങ്ങുമെന്നാണ് മേനോൻ സാർ പറഞ്ഞത്. അപ്പോൾ പിന്നെ അതിന്റെയൊക്കെ കാര്യത്തിനായി എനിക്കിവിടെ വരേണ്ടി വരുമല്ലോ…”
“പറഞ്ഞത് നേരണല്ലോ. ഞാനത് മറന്നു. എന്നാൽ പിന്നെ അങ്ങനെ ആയിക്കോട്ടെ…ജുനൈദ കാത്തിരുന്നു മുഷിഞ്ഞിട്ടുണ്ടാവും. വേഗം പൊയ്ക്കോളൂ…”