ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]

Posted by

ഒരു തേപ്പ് കഥ 5

Oru Theppu Kadha 5 | Author : Chullan Chekkan | Previous Part

 

ഞാൻ ചുള്ളൻ ചെക്കൻ… നിങ്ങൾ തരുന്ന സപ്പോർട്ടിനു വളരെ നന്ദി…

ഞാൻ ബെഡിൽ നിന്ന് ചാടി എഴുനേറ്റു… കാൽ തറയിൽ ഉറക്കുന്നില്ല… ഞാൻ വേഗം താഴെക്കോടി…

“എന്താ.ആഫി എന്ത് പറ്റി ” ഞാൻ ചോദിച്ചു… അവൾ അത്ഭുതംത്തോടെ എന്നെ നോക്കി നിക്കുന്നു….

“എന്താടി.. നീ ഇങ്ങനെ നോക്കുന്നെ നിനക്ക് എന്താ പറ്റിയെ ” ഞാൻ അവളോട് ചോദിച്ചു…

“ഇക്കു നടന്നു…” അവൾ ഓടി വന്നെന്നെ കെട്ടിപിടിച്ചു…അത് കേട്ടപ്പോഴാ ഞാനും ആ കാര്യം അറിഞ്ഞത്… എനിക്കും എന്തെന്നില്ലാത്ത സന്ദോഷം ആയി…

“അല്ല ആഫി നീ എന്തിനാ വിളിച്ചു കൂവിയത് ” ഞാൻ അവളെ ചേർത്ത നിർത്തിക്കൊണ്ട് ചോദിച്ചു….

“അത് ഒരു പാറ്റ അത് എന്റെ കാലിൽ വന്നു കയറി അപ്പൊ അറിയത്തെ കൂവിയതാ ” അവൾ നാണത്താൽ പറഞ്ഞു… ഞാൻ അവളുടെ തലക്കൊരു അടി കൊടുത്തു..

“അയ്യടാ… ഞാൻ പാറ്റയെ കണ്ട് കൂവി വിളിച്ചോണ്ട് ആണ് ഇയ്യാൾ ഇപ്പൊ ഇങ്ങനെ നിക്കുന്നെ… ഇല്ലേൽ കാണാമായിരുന്നു ” അവൾ എന്നെ കളിയാക്കി ചിരിച്ചു… ഞാനും കൂടെ ചിരിച്ചു… അപ്പോഴേക്കും ഒരു ഓട്ടോ പുറത്തു വന്നു നിന്നു… കുറച്ചു കഴിഞ്ഞപ്പോൾ ആ ഓട്ടോയിൽ വന്നായാൾ അകത്തേക്ക് വന്നു.. ഉമ്മി ആയിരുന്നു… എന്നെ കണ്ട ഉടനെ… ഉമ്മിയുടെ കണ്ണുകൾ സന്ദോഷത്താൽ നിറഞ്ഞു…

“ഇത് എങ്ങനെ ” ഉമ്മി എന്നോട് ചോദിച്ചു…

“ഇവൾ പാറ്റയെ കണ്ട് പേടിച്ചു അലറി..അപ്പോൾ ഞാൻ ചാടി ഇറങ്ങി ഇങ് വന്നു.. വേറെ ഒന്നും അറിയില്ല ” ഞാൻ പറഞ്ഞു…

“ഇവളുടെ പാറ്റയെ പേടി കാരണം അങ്ങനെ ഒരു ഗുണം ഉണ്ടായല്ലോ ” ഉമ്മി അവളെ കളിയാക്കി…ഉമ്മി അപ്പോൾ തന്നെ വാപ്പിയെ വിളിച്ചു പറഞ്ഞു… എല്ലാർക്കും സന്ദോഷം ആയി… ആദ്യം ഒക്കെ നടക്കാൻ ബുദ്ധിമുട്ട് ഉണ്ടയായിരുന്നു പിന്നെ അതൊക്കെ മാറി.. പിന്നെ 1 മാസം മാത്രമേ എന്നെ നാട്ടിൽ നിർത്തിയുള്ളു.. അതിനു ശേഷം എന്നെ വാപ്പി കൂടെ കൊണ്ട് പോയി.. എനിക്ക് ഏകദേശം ബിസ്സിനെസ്സ് മനസിലായപ്പോൾ വാപ്പി ബാംഗ്ലൂരിലേക്ക് എന്നെ പറഞ്ഞു വിട്ടു.അവിടെ ആയിരുന്നു വാക്കി എന്റെ സമയം മുഴുവനും.. ഇടക്ക് ഒരു പ്രാവശ്യം ഞാൻ നാട്ടിലേക്ക് പോയി… നാദിയുടെ കല്യാണത്തിന്..ഒരു ആഴ്ച മാത്രമേ അവിടെ നിന്നുള്ളു. അത് കഴിഞ്ഞു ഞാൻ തിരിച്ചു ബാംഗ്ലൂർ

Leave a Reply

Your email address will not be published. Required fields are marked *