ഞാൻ വണ്ടി നിർത്തി ഇറങ്ങി.. അവൻ വണ്ടി എടുത്തു… വണ്ടിയിൽ പാട്ടുകൾ മാറി മാറി വന്നുകൊണ്ടേ ഇരുന്നു… ആരും സംസാരമില്ലാതെ ആ പാട്ടുകൾ കേട്ടുകൊണ്ട് ഇരുന്നു.. അവൻ വണ്ടി ഒരു വീടിന് മുന്നിൽ കൊണ്ട് ഒതുക്കി നിർത്തി…എന്നിട്ടവൻ ഇറങ്ങി ഞങ്ങളും ഇറങ്ങി… അവൻ അകത്തേക്ക് കയറി പോയി കൂടെ ഞങ്ങളും ആഫി ഇവിടെ വന്നിട്ടുണ്ടെങ്കിലും വന്നിട്ടില്ല എന്ന് രീതിയിൽ ആയിരുന്നു നടത്തം… അവൻ കാളിങ്ബെൽ അടിച്ചു… ആദ്യം അടിച്ചപ്പോൾ തുറന്നില്ല… രണ്ടാമത് അടിച്ചപ്പോൾ തുറന്നു.. പുറത്ത് നിൽക്കുന്ന ഞങ്ങളെ കണ്ടപ്പോൾ ആദ്യം അവളുടെ മുഖത്ത് സന്ദോഷം മിന്നി മറഞ്ഞു…
“ഇവനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ ” നാദി എന്നെ ചൂണ്ടിക്കൊണ്ട് ഓർത്തു…
“ആരാ ഇക്ക ഇവൻ ” നാദി എന്നെ നോക്കി നബീലിനോട് ചോദിച്ചു…
“വഴിയിൽ നിന്ന് കിട്ടിയതാ.. ഇങ്ങോട്ട് വരണം എന്ന് പറഞ്ഞു ” നബീൽ ചിരിച്ചുകൊണ്ട് പറഞ്ഞു…
“ഇപ്പോഴെങ്കിലും തോന്നിയല്ലോടാ നാറി എന്നെ കാണാൻ തോന്നാൻ ”നാദി എന്നോട് പറഞ്ഞു… ഞാൻ ഒന്ന് ചിരിച്ചു…
“ആഹ്, കല്യാണം ആയോണ്ട് വന്നതാണോടി നീ… വാ കേറി ഇരിക്ക്” നാദി ആഫിയെ നോക്കി പറഞ്ഞിട്ട് അകത്തേക്ക് കയറി…
“അളിയൻ എന്തിയെ ” അകത്തേക്ക് കയറുമ്പോൾ ഞാൻ ചോദിച്ചു..നാദി എന്നെ ഒന്ന് നോക്കി…
“ഓ ഞങ്ങൾക്ക് നിങ്ങളെ പോലെ ബിസ്സിനെസ്സ് ഒന്നും ഇല്ല.. ജോലിക്ക് പോയേക്കുവാ ” നാദി പറഞ്ഞു…
“ഓ ശെരി… മോൻ എന്തിയെ ” ഞാൻ ചോദിച്ചു…
“അവിടെ ഉണ്ട് അങ്ങോട്ട് പോകല്ലേ… ആദ്യമായിട്ടാ കാണുന്നതല്ലേ ചിലപ്പോ നിന്നെ കണ്ട് പേടിക്കും ” അവൾ റൂം കാണിച്ച തന്നിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു…
“നിന്നെ ഇന്ന് ഞാൻ ” എന്ന് പറഞ്ഞു അടിക്കാൻ ആയി കൈ ഓങ്ങിയതും അവൾ കിച്ചനിലേക്ക് ഓടി..ഞാൻ പോയി മോനെയും എടുത്തുകൊണ്ടു കിച്ചനിലേക്ക് പോയി…
“എന്നാലും നീ എന്നെ വന്ന് ഒന്ന് കണ്ടത് പോലും ഇല്ലല്ലോ ” അവൾ പരിഭവം കാണിച്ചു…
“നീ എന്താ ഒന്നും അറിയാത്ത പോലെ സംസാരിക്കുന്നെ… അന്ന് എന്നെ വണ്ടി ഇടിച്ചതു ഞാൻ ആത്മഹത്യാ ചെയ്യാൻ നോക്കിയതാണെന്ന് പറഞ്ഞവർ ആണ്… അന്ന് കല്യാണത്തിന് വന്നതേ നീ അടി ഉണ്ടാക്കാതിരിക്കാൻ ആയിരുന്നു ” ഞാൻ പറഞ്ഞിട്ട് മോനെ കളിപ്പിച്ചോണ്ട് ഇരുന്നു…
“ഇത്പോലെ ഒരണ്ണം നിനക്കും വേണ്ടേ ”വെള്ളം കലക്കികൊണ്ട് നാദി ചോദിച്ചു…
“അതിനെ കുറിച്ച് ഒന്നും പറയണ്ട.. മിനഞ്ഞാന്ന് ആഫി ഒരാളെ നോക്കി… ആരെയാണെന്ന് അറിയാമോ ” ഞാൻ ചോദിച്ചു…
“ആരെയാ ” നാദി ചോദിച്ചു…
“അവളുടെ നാത്തൂൻ ആകാൻ പോകുന്ന ജെന്ന ആണ് ” ഞാൻ പറഞ്ഞു