ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]

Posted by

“ഏത് ജാസ്മിൻ ”ഞാൻ ഓർത്തു നോക്കിയിട്ട് മനസിലാകാത്തപ്പോൾ പറഞ്ഞു…

“കോളേജിൽ… ഐഷയുടെ കൂടെ… പഠിച്ച ആൾ ആണ് ” അവൾ നിർത്തി നിർത്തി പറഞ്ഞു…

“എന്തേലും പറയാനുണ്ടോ ” ഞാൻ ദേഷ്യത്തിൽ ചോദിച്ചു..

“എനിക്ക് അറിയാം.. ഇക്കാക്ക് അവളോട് ഉള്ള ദേഷ്യം സ്വഭാവികമായും ഞങ്ങളോടും കാണും… പക്ഷെ എന്നെ ” അവൾ പറഞ്ഞു തീരുന്നതിനു മുൻപ് ഞാൻ കാൾ കട്ട്‌ ചെയ്തു…..ഇവളും അവളെ പോലെ ആകും എന്ന് njan കരുതി…ദേഷ്യം കൊണ്ട് ആയിരുന്നു.ഞാൻ കാൾ കട്ട്‌ ചെയ്തത്….. ഞാൻ കണ്ണടച്ചു ബെഡിലേക്ക് കിടന്നു… ഫോൺ പിന്നെയും റിങ് ചെയ്യുന്നുണ്ട്… ഞാൻ എടുത്തില്ല… കണ്ണ് അടച്ചു ഒന്ന് ഉറക്കം വന്ന് തുടങ്ങിയപ്പോൾ പഴയ കാര്യങ്ങൾ ഓർമയിലേക്ക് വന്നു….ഞാൻ ഉറക്കം കളഞ്ഞു എഴുനേറ്റ്.. ടീവിക്ക് മുന്നിൽ ചെന്നിരുന്നു…അപ്പോഴും പഴയ കാര്യങ്ങൾ എന്നെ അലട്ടിക്കൊണ്ട് ഇരുന്നു.. അത് ആലോചിച്ചപ്പോൾ കണ്ണിൽനിന്ന് കണ്ണുനീർ വന്നു… ആഫി പെട്ടന്നാണ് അങ്ങോട്ട് കയറി വന്നത് സന്ദോഷത്തിൽ ആയിരുന്നു അവളുടെ വരവ് എന്റെ കണ്ണുനീർ കണ്ടതും അവളുടെ മുഖം മാറി…അവൾ എന്റെ അടുത്ത് വന്ന് ഇരുന്നു.. അവൾ വന്നത് അപ്പോഴാണ് ഞാൻ അറിഞ്ഞത്… ഞാൻ വേഗം കണ്ണുനീർ തുടച്ചു… അവൾ എന്നെ നോക്കുന്നുണ്ടോ എന്ന് അറിയാൻ ഞാൻ കണ്ണ് സൈഡിലേക്ക് ആക്കി നോക്കി… പണി ആയി… അവൾ എന്നെ തന്നെ നോക്കി ഇരിക്കുവാ… നല്ല ദേഷ്യവും ഉണ്ട് മുഖത്ത്…
ഞാൻ മുഖം പതിയെ ഒന്ന് ചരിച്ചു അവളെ നോക്കിയിട്ട് ടീവിയിൽ നോക്കി…

“എന്താ കാര്യം ” അവൾ ചോദിച്ചു…

“എന്ത് കാര്യം ” ഞാൻ അവളോട് ചോദിച്ചു…

“എന്തിനാണ് ഇപ്പൊ കണ്ണ് നിറഞ്ഞത്… കാര്യം പറയുന്നുണ്ടോ ” അവളുടെ ശബ്ദം ഉറച്ചു…

“അതോ കണ്ണിൽ ഒരു കരട് പോയത് അങ്ങനെ കണ്ണ് നിറഞ്ഞതാണ് ” ഞാൻ നിന്ന് പരുങ്ങി…

“ആണോ.. ഇത് വിശ്വസിക്കാൻ മാത്രം പൊട്ടി ഒന്നും അല്ല ഞാൻ… കാര്യം പറയുന്നുണ്ടോ ” അവൾ പറഞ്ഞു…

“അത് ഒന്നുമില്ലടി… ഞാൻ വെറുതെ ഇരുന്നപ്പോൾ ഓരോന്ന് ആലോചിച്ച്… ആ അത് വിട് നമുക്ക് വേറെ എന്തേലും സംസാരിക്കാം ”ഞാൻ വിഷയം മാറ്റാൻ ആയി പറഞ്ഞു…

“ഇതിപ്പോൾ കുറെ ആയല്ലോ… ഇത് അങ്ങനെ വിടാൻ പറ്റില്ല… അത് മാത്രവും അല്ല… ഇപ്പൊ അത് ഓർക്കാൻ ഉള്ള കാരണം എന്താണ്?” അവൾ ചോദിച്ചു…

“അത് ഒരു ജാസ്മിൻ വിളിച്ചിരുന്നു എന്റെ ജൂനിയർ ആയിരുന്നു ഐഷയുടെ ക്ലാസിൽ പഠിച്ചതാണ്.. അപ്പോൾ തുടങ്ങിയതാണ്… ഉറങ്ങാൻ കിടന്നപ്പോൾ അത് മനസ്സിൽ വന്നു… ഇവിടെ വന്ന് ഇരുന്നപ്പോൾ അപ്പോഴും വന്നു… ഞാൻ എന്ത് ചെയ്യണം ”ഇനിയും പിടിച്ചു നിക്കാൻ പറ്റില്ല എന്ന് മനസിലായപ്പോൾ ഞാൻ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *