ആയപ്പോൾ ഫോണിൽ കാൾ വന്നു… പോലീസ് അവനെ പിടിച്ചു.. എന്ന് പറഞ്ഞു… അപ്പോൾ മുതൽ ഞാൻ ഒരുപാട് പേരെ വിളിച്ചു… ആരും സഹായിക്കുന്നില്ല.. അങ്ങനെ ഒരാളെ വിളിച്ചപ്പോൾ ആണ് ഇക്കാടെ കാര്യം പറഞ്ഞത്.. അത്കൊണ്ട് ആണ് വിളിച്ചത്… പ്ലീസ് ഒന്ന് സഹായിക്കണം… ഇനി സഹായം ചോദിക്കാൻ ആരും ഇല്ല..കൊച്ചാപ്പയെ വിളിച്ചപ്പോൾ കിട്ടുന്നില്ല…പ്ലീസ് അവളോട് ഉള്ള ദേഷ്യം എന്നോട് തീർക്കരുത്.. ഞങ്ങളെ സഹായിക്കാൻ പറയാമോ പ്ലീസ് ” അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു… ആഫി ഇതെല്ലാം കേട്ട് കരയുവാണ്…
“പേടിക്കണ്ട… ഇനി എല്ലാ സഹായത്തിനും ഇക്ക ഉണ്ടാകും..” ആഫി കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു…
“ഒരുപാട് നന്ദി ഉണ്ട് ” അവൾ പറഞ്ഞു…
“നിങ്ങൾ എവിടെ ആണ് താമസം ” ആഫി ചോദിച്ചു…
“ആലുവ ആണ് ” അവൾ പറഞ്ഞു…
“ആ ലൊക്കേഷൻ ഒന്ന് ഈ നമ്പറിൽ വാട്സ്ആപ്പ് അയച്ചരെ… ഞാൻ ഇപ്പൊ വരാം ” ആഫി പറഞ്ഞു എന്നിട്ട് കാൾ കട്ട് ചെയ്തു…
“നീ എന്താണ് ചെയ്യാൻ പോകുന്നത്..”ഞാൻ ആഫിയോട് ചോദിച്ചു…
“അറിയില്ല…” ആഫി പറഞ്ഞു…
അപ്പോൾ വാട്സാപ്പിൽ നോട്ടിഫിക്കേഷൻ വന്നു… ലൊക്കേഷൻ അയച്ചിട്ടുണ്ട്..
“ഇക്ക വേഗം റെഡി ആകു.. ഞാൻ ഉമ്മിയോടും വാപ്പിയോടും പറയട്ടെ അവർ എന്താ പറയുന്നതെന്ന് നോക്കാം ” ആഫി പറഞ്ഞിട്ട് ഇറങ്ങി പോയി… അവൾ എന്താണ് തീരുമാനിച്ചിരിക്കുന്നത് എന്ന് എനിക്ക് അറിയില്ല… ഞാൻ ഡ്രസ്സ് മാറി താഴേക്ക് ചെന്നു…
“മോനെ നീ ആ കൊച്ചിനെ ഇങ്ങ് കൂട്ടികൊണ്ട് വാ… ഇന്ന് ശനി നാളെ ഞായർ.. കോടതി കാണില്ല.. ആ കൊച്ച് അവിടെ തനിച്ചു നിക്കുന്നത് സേഫ് അല്ല ” വാപ്പി പറഞ്ഞു…
“എന്തിനാ വാപ്പി വെറുതെ നാട്ടുകാരെകൊണ്ട് ഓരോന്ന് പറയിപ്പിക്കാൻ… അവൾ അവിടെ നിക്കട്ടെ ” ഞാൻ പറഞ്ഞു…
“ഇത് നമ്മുടെ ആഫിക്ക് ആണ് വന്നതെങ്കിലോ.. നീ ഒന്ന് ആലോചിച്ച് നോക്ക് ” വാപ്പി അത് പറഞ്ഞപ്പോൾ ആണ് അതിന്റെ ശെരിക്കുള്ള അവസ്ഥാ എനിക്ക് മനസിലായത്… ആഫി അപ്പോൾ ഇറങ്ങി വന്നു…
“മോളെ ഇവൻ എന്ത് പറഞ്ഞാലും നോക്കണ്ടാ ആ മോളെ ഇങ്ങ് കൂട്ടികൊണ്ട് പോര് ” ഉമ്മി ആഫിയോട് പറഞ്ഞു… ആഫി തലയാട്ടി സമ്മതിച്ചിട്ട് എന്നെ നോക്കി… ഞാൻ കാറിന്റെ കിയും എടുത്ത് കാറിലേക്ക് കയറി… വണ്ടി നല്ല സ്പീഡിൽ അങ്ങോട്ടേക്ക് വണ്ടി വിട്ടു… വീട്ടിൽ എത്തുമ്പോൾ ആ വീടിന് ചുറ്റും ആളുകൾ കൂടി നിക്കുന്നുണ്ട്.. അത്യാവശ്യം നല്ല ഒരു വീട് ആണ്… സിറ്റ്ഔട്ടിൽ അവൾ ഇരിപ്പുണ്ട് കൂടെ കുറെ ചേച്ചിമാരും… ആദ്യമായിട്ടാണ് അവളെ കാണുന്നതെങ്കിലും ആൾ അവളെന്ന് എനിക്ക് മനസിലായി…അവൾ കരഞ്ഞ കരഞ്ഞു ഒരു പരുവം ആയി.. എന്ന് കണ്ടാൽ തന്നെ അറിയാം… അവൾ എന്നെ കണ്ടു ആഫി അവളുടെ അടുത്തേക്ക് പോയി എന്നിട്ട് എന്തോ പറഞ്ഞു… ഞാൻ പുറത്ത് തന്നെ നിന്നു… കുറച്ചു കഴിഞ്ഞു അവളും ആഫിയും കൂടെ വീടിനകത്തേക്ക് പോയി… കുറെ നേരം ആയിട്ടും പുറത്തേക്ക് വരാതെ ആയപ്പോൾ ഞാനും അകത്തേക്ക് കയറി… അവർ ഹാളിൽ തന്നെ ഇരിപ്പുണ്ട്…
“എന്താ.. പെട്ടന്ന് വാ പോകാം ” ഞാൻ ആഫിയെ നോക്കി പറഞ്ഞു…
“ഇവൾ വരുന്നില്ലെന്ന് ” ആഫി അവളെ ചൂണ്ടിക്കൊണ്ട് പറഞ്ഞു…
“അതെന്താ.. ” ഞാൻ അവളോട് ചോദിച്ചു…
“നിങ്ങൾ അനിയനെ ഇറക്കി തരാം എന്ന് സമ്മതിച്ചത് തന്നെ വലിയ ഉപകാരം ആണ്… ഞാൻ ഇവിടെ തന്നെ നിന്നോളം ” അവൾ എന്റെ മുഖത്തേക്ക്