ഇറങ്ങി പോയി… ഞാൻ ഒരു ബ്ലൂ ഷർട്ടും ഗ്രെ പാന്റും ഇട്ട് ഇറങ്ങി…ഞാൻ താഴെ ചെന്ന് അവളെ കാത്ത് ഇരുന്നു… അവൾ ഒരു ക്രീം കളർ ചുരുദാർ ആണ് ഇട്ടിരിക്കുന്നത്… എന്റെ കണ്ണുകൾ അവളിൽ നിന്ന് മാറ്റാൻ തോന്നിയില്ല.. അവൾ എന്നെ നോക്കി ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി… ഞാൻ പെട്ടന്ന് നോട്ടം മാറ്റി…
“നീ വരുന്നില്ലേ ” ഞാൻ ജാസ്മിന്റെ പുറകെ വന്ന ആഫിയോട് ചോദിച്ചു…
“ഞാൻ വരുന്നില്ല നിങ്ങൾ പോയിട്ട് വാ ” ആഫി പറഞ്ഞു…ഞാൻ ഇറങ്ങി.. പുറകെ ജാസ്മിനും ഇറങ്ങി.. ഞാൻ കാർ എടുത്തു.. അവൾ പുറകിൽ കയറി… ഞാൻ വണ്ടി നേരെ ആലുവയിലേൽക് വിട്ടു… അവിടുന്ന് പോലീസ് സ്റ്റേഷനിൽ പോയി… വഴി കൃത്യമായി അറിയാത്തത്കൊണ്ട് കുറച്ചു കറങ്ങേണ്ടി വന്നു..വണ്ടി പുറത്തിട്ടിട്ട് ഞാൻ ഇറങ്ങി ജാസ്മിനും ഇറങ്ങി… ഞങ്ങൾ ഫ്രണ്ടിൽ നിന്ന പോലീസുകാരനോട് SI സാറിനെ കാണാം എന്ന് പറഞ്ഞു… അയാൾ അകത്തു നിന്ന് വേറെ ഒരു ആളെ വിളിച്ചിട്ട് ഞങ്ങളെ അയാളുടെ കൂടെ വിട്ടു… പോകുന്ന വഴി സെല്ലിൽ കിടക്കുന്ന ജാസ്മിന്റെ അനിയൻ ജാസിമിനെ ഞങ്ങൾ കണ്ടു.. അവൻ ഞങ്ങളെ കണ്ടില്ല… അവനെ കണ്ട ഉടനെ ജാസ്മിൻ കരച്ചിലിന്റെ വക്കിൽ എത്തി എന്ന് എനിക്ക് മനസിലായി… ഞാൻ അവളുടെ കയ്യിൽ പിടിച്ചു… അവൾ എന്നെ ഒന്ന് നോക്കി… ഞാൻ കരയരുത് എന്ന് കണ്ണകൊണ്ട് കാണിച്ചു… ഞങ്ങൾ SI യുടെ റൂമിലേക്ക് കയറി…
“എന്താണ് ” അയാൾ ഞങ്ങളോട് ചോദിച്ചു…
“സർ ഇത് ആ കിടക്കുന്ന പയ്യന്റെ പെങ്ങൾ ആണ് ” ഞാൻ ജാസ്മിന്റെ ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു…
“ഓഹോ… ഇപ്പോഴെങ്കിലും വന്നല്ലോ ” അയാൾ എന്നെ പുച്ഛിച്ചു…
“സർ ഇവർക്ക് ആരും ഇല്ല ” ഞാൻ പറഞ്ഞു…
“പിന്നെ താൻ ആരാണ് ” അയാൾ എന്നോട് ചോദിച്ചു…
“ഞാൻ ഇവളുടെ ഒരു ഫ്രണ്ട് ആണ്.. ഇവരുടെ ഉമ്മയും വാപ്പയും ഒരു ആക്‌സിഡന്റിൽ മരിച്ചു പിന്നെ ഉള്ളത് ഒരു ചെറിയുപ്പ ആണ്… പുള്ളി ഗൾഫിൽ ആണ്.. അതുകൊണ്ട് ആണ് ”
ഞാൻ പറഞ്ഞു…
“അതൊക്കെ ആ പയ്യൻ പറഞ്ഞു..ഇതിപ്പോ കുത്ത് കൊണ്ടയാൾ മരിച്ചിട്ടില്ല അതുകൊണ്ട് കൊലപാതക ശ്രെമം എന്നാ പേരിലെ കേസ് എടുക്കാൻ പറ്റു… ഈ കുട്ടി ഒരു കേസ് തന്നാൽ അത് നമുക്ക് രക്ഷപ്പെടുത്താൻ ചെയ്തതാണെന്ന് പറഞ്ഞാൽ അവൻ രക്ഷപെടും… എന്ത് പറയുന്നു ”അയാൾ ചോദിച്ചു…
“ഞാൻ തരാം സർ.. ഞാൻ തരാം ” ജാസ്മിൻ പെട്ടന്ന് തന്നെ പറഞ്ഞു… അയാൾ അപ്പോൾ വേറെ ഒരു പോലീസുകാരനെ വിളിച്ചു…
“ഈ കുട്ടിയെ കൊണ്ട് പോയി, കേസ് എഴുതു ” SI മറ്റേ ആളോട് പറഞ്ഞു… അയാൾ ജാസ്മിനെ കൊണ്ട് പോയി…
“കോടതി അടച്ചിരിക്കുന്നത് കൊണ്ട് ആണ് ഇന്നലെയും ഇന്നും കൊണ്ട് പോകാഞ്ഞത്… ഇന്ന് നിങ്ങൾ വന്നില്ലായിരുന്നെങ്കിൽ നാളെ ആ പയ്യൻ അകത്തായേനെ ” SI പറഞ്ഞു…
“സർ വേറെ കുറച്ചു പണി ഉണ്ടായിരുന്നു… അതുകൊണ്ട് ആണ് ” ഞാൻ പറഞ്ഞു…
“അവരോട് സുഖിച്ചോളാൻ പറഞ്ഞേക്ക്… കുത്ത് കൊണ്ട ആൾ ചില്ലറകാരൻ അല്ല…” SI പറഞ്ഞു…
“സർ എനിക്ക് അവനെ ഒന്ന് കാണാൻ പറ്റുമോ..” ഞാൻ SI യോട് ചോദിച്ചു…
“അതിനെന്താ കണ്ടോളു… അധികം സമയം എടുക്കരുത്…” SI പറഞ്ഞു… ഞാൻ