“ഇത്രയും നേരമോ ” ആ ചോദ്യത്തിന് എനിക്ക് ഉത്തരം ഇല്ലായിരുന്നു…
“അവൾ പറഞ്ഞു… നീ എന്തിനാണ് ഇവിടെ നിന്ന് ഇറങ്ങി പോയതെന്ന്… ഞാൻ പറഞ്ഞത് ആണോ തെറ്റ് ആയി പോയത് ” ഉമ്മി ചോദിച്ചു…
“പിന്നെ.. അവൾ ആണോ ഈ ആലോചന കൊണ്ട് വന്നത് അപ്പൊ അത് നടക്കില്ലേൽ അത് പറയാൻ ഉള്ള ഉത്തരവാദിത്തം അവൾക്ക് ആണ്..” പറഞ്ഞു തീർന്നതും കിട്ടി നല്ല ഒരു അടി കവിളത്ത്.. അടി കൊണ്ട് ഞാൻ ഒന്ന് ആടി… എന്റെ കണ്ണുകൾ നിറഞ്ഞു.. അസ്സഹാനിയമായ വേദനയായിരുന്നു… ഞാൻ നിറഞ്ഞ കണ്ണുകളോടെ ഉമ്മിയെ നോക്കി… ഉമ്മിയുടെ കണ്ണുകൾ ദേഷ്യത്തിൽ ചുവന്ന ഇരിക്കുന്നു…
“ഇത് പണ്ടേ നിനക്ക് തരേണ്ടതായിരുന്നു… എന്നെ പറഞ്ഞാൽ മതിയല്ലോ….വളർത്തി വഷളാക്കിയത് njan അല്ലെ…അവൾ പറഞ്ഞില്ല ശെരിയാണ്… എന്ത്കൊണ്ടാണെന്ന് നീ തിരക്കിയോ… അവൾക്ക് നീ കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളു… അപ്പൊ നിന്റെ വിഷമം കാണാൻ വയ്യാത്തത് കൊണ്ട് ആണ് അവൾ പറയാതെ ഇരുന്നത്… നിനക്ക് അത് മനസിലാകില്ല… കാരണം നീ അവളെ മനസിലാക്കിയിട്ടില്ല… അന്ന് നീ വണ്ടി ഇടിച്ചു ഇവിടെ കിടന്നപ്പോൾ ഒറ്റക്കായി പോകണ്ട എന്ന് പറഞ്ഞു ക്ലാസ്സിന് പോലും പോകാതെ കൂടെ ഇരുന്നവൾ അല്ലേടാ അത്… ഇതൊക്കെ നീ മറന്നാലും ശെരി… അവൾ കാരണം അല്ലേടാ നീ എഴുനേറ്റ് നടക്കുന്നത്… അത് പോലും നീ ചിന്തിച്ചില്ലല്ലോ… നീ കല്യാണം കൂടുന്നില്ല എന്നല്ലേ അവളോട് പറഞ്ഞത്… അങ്ങനെ ആണേൽ നീ നിനക്ക് ഇഷ്ടം ഉള്ള ഇടത്തേക്ക് പൊക്കോ ” ഉമ്മി നിർത്താതെ പറഞ്ഞു… അതും കൂടെ ആയപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി… ഞാൻ നിന്ന നിൽപ്പിൽ താഴേക്ക് വീണു… അത് കണ്ട് ഉമ്മി എന്റെ അടുത്തേക്ക് ഓടി വന്നു… ഞാൻ പെട്ടന് ബാക്കിലോട്ട് ചാടി എഴുനേറ്റു…
“എന്റെ അടുത്തേക്ക് വരരുത്…ഞാൻ ചെയ്തത് തെറ്റ് ആയി പോയി അവളെ ഞാൻ മനസിലാക്കിയില്ല… ശെരിയാണ്.. എന്റെ വാപ്പി പറഞ്ഞിരുന്നു… ഉള്ള കാര്യങ്ങൾ ഒക്കെ ചെയ്ത് തീർക്കണം 2 ആഴ്ച കൂടിയേ ഉള്ളുന്ന… ഓഡിറ്റോറിയം.. പന്തൽ അതിന്റെ എല്ലാം ഞാൻ ഇന്ന് തന്നെ ശെരിയാക്കിക്കോളാം… ഉമ്മിയും വാപ്പിയും കൂടെ അവളെ കല്യാണം നടത്തിക്കോ… അവളെ മനസിലാക്കാത്ത ഞാൻ അവളുടെ ഇക്ക അല്ല… എനിക്ക് ആ സ്ഥാനം ശെരിയാകില്ല.. ഞാൻ പോകുവാ..” എന്ന് പറഞ്ഞു ഞാൻ നേരെ റൂമിൽ പോയി ബാഗിൽ ഡ്രസ്സ് എല്ലാം എടുത്ത് ഇറങ്ങി… കാർ ഞാൻ എടുത്തില്ല… എന്റെ ബൈക്ക് അവിടെ ഇരിപ്പുണ്ടായിരുന്നു…കുറെ ആയി അത് എടുത്തിട്ട്… ഞാൻ കീ എടുത്ത് കൊണ്ട് വണ്ടിയിൽ കയറി…കുറച്ചു സമയം എടുത്തു വണ്ടി സ്റ്റാർട്ട് ആകാൻ… ഉമ്മി അവിടെ നോക്കി നിന്നതല്ലാതെ ഒരു അക്ഷരം മിണ്ടിയില്ല… ആഫിയെ ഞാൻ പുറത്തേക്ക് കണ്ടതുമില്ല… ഞാൻ വണ്ടി എടുത്ത് ഗേറ്റ് കടന്ന് പുറത്തേക്ക് ഇറങ്ങി… ഉമ്മി അടിച്ചതിന്റെ വേദന കവിളിലും നെഞ്ചിലും ഉണ്ട്… ഞാൻ വണ്ടി പുറത്തേക്ക് ഇറങ്ങി ഗേറ്റ് അടച്ചു.. എന്നിട്ട് പന്തലും ഫുഡിന്റെ കാര്യവും എല്ലാം വിളിച്ചു അറേഞ്ച് ചെയ്തു.എന്നിട്ട് നല്ല കിസ എന്ന് പറഞ്ഞ ഒരു ഓഡിറ്റോറിയം ബുക്ക് ചെയ്തു…. എന്നിട്ട് എല്ലാ കാര്യവും ശെരിയായി എന്ന് പറഞ്ഞു വാപ്പിക്ക് ഒരു വോയിസ് അയച്ചു… എന്നിട്ട് നബീലിനെ വിളിച്ചു വാപ്പിയെ എയർപോർട്ടിൽ നിന്ന് കൊണ്ട് വരാൻ ഉള്ള കാര്യം പറഞ്ഞു… ഞാൻ നേരെ വിവേകിന്റെ വീട്ടിലേക്ക് വിട്ടു വണ്ടി… ആലപ്പുഴ.. അവിടെ ആണ് അവന്റെ വീട്…2.30 മണിക്കൂർ കൊണ്ട് അവന്റെ വീട്ടിൽ എത്തി… അവൻ പുറത്ത് തന്നെ ഉണ്ടായിരുന്നു… അവൻ എന്നെ കണ്ടു…
“ടാ അജാസേ ” അവൻ വിളിച്ചുകൊണ്ടു എന്റെ അടുത്തേക്ക് വന്നു എന്നെ കെട്ടിപിടിച്ചു…
“എന്താടാ വന്നേ പ്രേതേകിച് എന്തേലും” അവൻ ചോദിച്ചു…
“പ്രേതേകിച് ഒന്നുമില്ല… ഇനി നിന്റെ കല്യാണം കഴിഞ്ഞിട്ടേ അങ്ങോട്ട് പോകുന്നുള്ളു ” ഞാൻ അവനോട് പറഞ്ഞു..