ആയി… അവൾ അത് ആലോചിക്കാം എന്ന് പറഞ്ഞു… ഞാൻ വീട്ടിൽ വന്നൊന്ന് മയങ്ങി എഴുന്നേറ്റപ്പോൾ അവൾ പൊട്ടൻ കളിച്ചു… ഉമ്മി ആണ് എന്നോട് പറഞ്ഞു ആ കാര്യം നടക്കില്ലന്ന്… എനിക്ക് ആഫി പറയാത്തതും അത് നടക്കില്ലല്ലോ എന്നും കൂടെ ആലോചിച്ചപ്പോൾ ദേഷ്യം വന്നു… അങ്ങനെ ഞാൻ പോയി ആഫിയോട് എന്തൊക്കെയോ പറഞ്ഞു… ഞാൻ എറണാകുളം കല്യാണത്തിന് കൂടില്ല എന്നൊക്കെ… രാത്രി അവൾ എന്തോ പറയാൻ വന്നെങ്കിലും ഞാൻ അത് കേക്കാൻ നിന്നില്ല… എന്നിട്ട് വീട്ടിൽ നിന്ന് ഇറങ്ങി പോയി… രാവിലെ എഴുനേറ്റ് ഞാൻ വീട്ടിൽ പോയപ്പോൾ ഉമ്മി ഈ കാര്യം പറഞ്ഞു എന്നെ തല്ലി… എന്നിട്ട് കല്യാണം കൂടണ്ട എന്നും പറഞ്ഞു ” അതും പറഞ്ഞു ഞാൻ വീണ്ടും കരഞ്ഞു…
“നീ കരച്ചിൽ ഒന്ന് നിർത്തിക്കെ.. അത് പെട്ടന്നുള്ള ദേഷ്യത്തിൽ അവർ പറഞ്ഞതായിരിക്കും.. അത് കേട്ട ഉടനെ നീ ചാടി ഇറങ്ങിയത് എന്തിനാ ” അവൻ ചോദിച്ചു
“ദേഷ്യത്തിൽ പറ്റി പോയതാണ് ” ഞാൻ പറഞ്ഞു…
“ഇനി ഇപ്പൊ ഒന്നും നോക്കണ്ടാ തിരിച്ചു പൊക്കോ..നീ അവിടെ വേണം ” അവൻ എന്നെ തിരിച്ചു പറഞ്ഞയിക്കാൻ തന്നെ തീരുമാനിച്ചു…അവസാനം അവന്റെ നിർബന്ധത്തിന് എനിക്ക് വഴങ്ങേണ്ടി വന്നു…ഞാൻ തിരിച്ചു നാട്ടിലേക്ക് യാത്രയായി…
വീട്ടിൽ എത്തി ആരും ഇല്ല പുറത്ത്… ഞാൻ വണ്ടി നിർത്തുന്ന ശബ്ദം കേട്ട് ആഫി പുറത്തേക്ക് വന്നു… ഇത്രയും നേരം കരയുവായിരുന്നു എന്ന് തോന്നുന്നു… കണ്ണെല്ലാം കലങ്ങി ഇരിക്കുന്നു… ഞാൻ തിരിച്ചു വന്നതിന്റെ സന്ദോഷം ആ മുഖത്ത് ഉണ്ട്… എന്നെ കണ്ട ഉടനെ അവൾ അകത്തേക്ക് പോയി… ഞാൻ വീട്ടിലേക്ക് കയറി റൂമിലേക്ക് പോയി… ഒന്ന് കുളിച്ച്.. എന്നിട്ട് ബെഡിൽ കിടന്നപ്പോൾ ആരോ ഡോറിന്റെ അവിടെ നിക്കുന്നത് പോലെ തോന്നി…
“ആഫി ഇങ്ങ് കേറി വന്നേ ” ആരാണെന്ന് അറിയില്ലെങ്കിലും അവൾ അല്ലാതെ വേറെ ആര് വരാനാ എന്ന് കരുതി വിളിച്ചു… ഊഹം തെറ്റിയില്ല അവൾ തന്നെ ആയിരുന്നു…
“ഈ ഒളിഞ്ഞു നോട്ടം എപ്പോ തുടങ്ങി…” ഞാൻ ചോദിച്ചു…
“അത് പിന്നെ ഇന്നലെ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ഞാൻ കരുതി ” അവൾ പറയാൻ മടിച്ചു…
“എനിക്ക് തെറ്റ് പറ്റിപ്പോയി… പെട്ടന്ന് ഉള്ള ദേഷ്യത്തിൽ ഞാൻ എന്തൊക്കെയോ ചെയ്തു… അത്രയേ ഉള്ളു ” ഞാൻ പറഞ്ഞു
“ഉമ്മി എന്തിയെ ” ഞാൻ ചോദിച്ചു…
“ഇക്ക പോയതിന് ശേഷം കയറി റൂം അടച്ചതാ ഞാൻ ഒരുപാട് വിളിച്ചു നോക്കി ഡോർ തുറക്കുന്നില്ല… ഫുഡും കഴിച്ചിട്ടില്ല ” അവൾ പറഞ്ഞു ഞാൻ താഴെക്കിറങ്ങി ഉമ്മിടെ റൂമിന്റെ ഡോറിൽ തട്ടി വിളിച്ചു…
“ഉമ്മി ഡോർ തുറക്ക്..” ഞാൻ വിളിച്ചു തുറക്കില്ല എന്ന് അറിയാം… ഞാൻ വീണ്ടും വീണ്ടും വിളിച്ചുകൊണ്ടു ഇരുന്നു…
“ഉമ്മി ഡോർ തുറക്കുന്നോ അതോ ഞാൻ ചവിട്ടി തുറക്കാണോ ” ഞാൻ ചോദിച്ചു… ഒരു അനക്കവും ഇല്ല… ഞാൻ ഡോർ ചവിട്ടി തുറക്കാൻ ആയി കാൽ പൊക്കിയതും ഡോർ തുറന്നതും ഒരുമിച്ചായിരുന്നു… ഭാഗ്യം കുറച്ചു താമസിച്ചിരുന്നേൽ എല്ലാം കയ്യിന്ന് പോയേനെ…
“എന്താടാ പട്ടി നീ എന്നാ കൊല്ലാൻ നോക്കുവായിരുന്നോ ” ഞാൻ കാൽ പൊക്കി നിക്കുന്നത് കണ്ട് ഉമ്മി ചോദിച്ചു…
“ആഹ് കൊല്ലാൻ നോക്കിയതാ.. എന്നോട് ഇവിടുന്ന് ഇറങ്ങി പോവാൻ പറഞ്ഞില്ലേ അതിനു ”ഞാൻ പരിഭവം കാണിച്ചു