പ്രണയ യെക്ഷി 2
Pranaya Yakshi Part 2 | Author : Nitha | Previous Part
പെട്ടന്ന് വലിയ സൗണ്ടോടേ വാതിൽ തള്ളി തുറന്ന് വേദ റൂമിലേക്ക് വന്നു..
ഞെട്ടി തിരിഞ്ഞ് അവൻ ചുറ്റും കണോടിച്ചു.. ഇല്ല ഇതുവരേ ഇവിടേ ഉണ്ടായിരുന്ന പാലപ്പൂ മണവും ഇല്ല..
ഇനി എന്നിക്ക് തോന്നിയതാണോ അവൻ അവനോട് തന്നേ ചോതിച്ചു..
,, എന്തടാ നിന്നക്ക് ഉറങ്ങാനും സമതിക്കില്ലേ നീ ഇന് എന്താ ഇത്ര പേടി
,, ഡി നിനക്ക് പറഞ്ഞാലും മനസിലാവില്ല..
,, നീ എന്താ കര്യം എന്ന് വെച്ച പറ..
അത് വരേ നടന്ന കാര്യങ്ങൾ ആദി അവളോട് പറഞ്ഞു.. അത് പറയുമ്പഴും അവൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു..
അവൻ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോ വേദക്കും ചെറിയ പേടി തോന്നാതിരുന്നില്ല..
,, നീ ഇന്ന് എന്റെ ഒപ്പം കിടന്നാ മതി..
,, നിന്റെ ഒപ്പം കിടക്കാനോ ഞാൻ ഇല്ല മോനേ. ആ കളിക്ക്
,, നീ മുൻമ്പും ഇവിടേ കിടക്കാറുളതല്ലേ പിന്നേ എന്താ പ്രശ്നം..
,, അതു പോലേ അല്ലല്ലോ ആദിക്കുട്ടാ ഇപ്പോ..
,, അത് എന്താ..
കുറച്ച് നേരം ആലോജിച്ചിട്ട് ഒരു പുഞ്ചിരിയോട് കൂടി അവൾ പറഞ്ഞു..
,,ok ഞാൻ കെടക്കാം ഇനി ജീവിതകാലം മുഴുവൻ നിന്റെ ഒപ്പം ഈ മുറിയിയിൽ കിടക്കാൻ ഉള്ളതലേ പക്ഷെ കുരുത്തകേട് ഒന്നും കാട്ടരുത് ട്ടാ
അവൻ അതിന് മറുപടി പറയാതേ അവളേ ഒന്ന് നോക്കി.. കിടക്കയിലേക്ക് ഒരുമിച്ച് കിടന്നു,..
കുറച്ച് കഴിഞ്ഞപ്പോ ഇരുട്ടിൽ നിന്നും മനോഹരമായ ഇരു മിഴികൾ അവനേ പ്രമപൂർവ്വം നോക്കി ഒപ്പം അവിടേ പാലപ്പൂവിന്റെ നറുമണം പരന്നു..
,, വേദാ
,, ഉം
,,നിന്നക്ക് കിട്ടുന്നുണ്ടാ പാല പൂവിന്റെ മണം