വേട്ട 4 [Zodiac]

Posted by

കാട്ടിന്റെ ഉള്ളിൽ മുഴുവൻ കാട് പിടിച്ച ആ വീട്ടിന്റെ വാതിലിൽ അവൻ മുട്ടി…

 

അപ്പോഴാണ് ഒരു വയസായ ഒരാൾ വാതിൽ തുറന്നത്.. പീറ്ററിനെ കണ്ടപ്പോൾ അയാൾ ചിരിച്ചു..അപ്പോഴാണ് അവന്റെ കയ്യിൽ ചോരയിൽ മുങ്ങിയ ഒരു പ്ലാസ്റ്റിക് ചാക്ക് കണ്ടത്..

 

അയാൾ അകത്തേക്ക് തിരികെ കയറി..അവനും കൂടെ കയറി..അയാൾ ആ ചാക്ക് എടുത്തു മറ്റൊരു മുറിയിലേക്ക് പോയി..

 

പീറ്റർ അവിടെ സൈഡിൽ ഉണ്ടായിരുന്ന ഒരു വലിയ പാറ പൊട്ടിക്കുന്ന ചുറ്റിക കയ്യിൽ പിടിച്ചു മറ്റൊരു മുറിയിലേക് നടന്നു..അവിടെ താഴെ ഇട്ട മാറ്റുനീക്കി അവൻ ആ ചുറ്റിക കൊണ്ടു നിലം പൊളിച്ചു..

 

ഓരോ അടിയിലും ആ നിലം പൊളിഞ്ഞുകൊണ്ടിരുന്നു..അവസാനം അവൻ ആ പൊളിഞ്ഞ കഷ്ണങ്ങൾ ഒക്കെ കളഞ്ഞു ..അപ്പോഴാണ് നിലത്തു ഒരു പെട്ടി ആ പൊളിച്ച ഭാഗത്ത്‌ താഴെ കുഴിച്ചിട്ടത് കണ്ടത്.

 

അവൻ ആ പെട്ടി തുറന്നതും അതിൽ കുറെയധികം വത്യസ്തമായ തോക്കുകൾ ഉണ്ടായിരുന്നു..അവൻ അതിൽ നിന്നും ഒരു ചെറിയ ഹാൻഡ് ഗണ്ണും ഒരു സയലൻസറും എടുത്തു..

 

അപ്പോഴാണ് ആ വയസായ ആൾ വന്നത്..

 

“ഇത് മാത്രം മതിയോ..”

 

“ചേട്ടാ ഇത് ഒരു പ്രൊട്ടക്ഷന് വേണ്ടി മാത്രം ആണ്..വേണ്ടത് വേറെ ചില സാധനങ്ങൾ ആണ്..”

 

അതും പറഞ്ഞു അവൻ ഒരു ലിസ്റ്റ് അയാൾക്ക് കൊടുത്തു..

Leave a Reply

Your email address will not be published. Required fields are marked *