അത് നോക്കിയ അയാൾ പീറ്ററിനെ നോക്കി.ഒരു ഭയത്തോടെ..
“അവന്മാര് ശരിക്കും വേദന എന്താ എന്ന് മരിക്കട്ടെ..അതല്ലേ രസം..”
അതും പറഞ്ഞു അവൻ ചിരിച്ചു..അത് കണ്ട അയാളും ചിരിച്ചു…
__________________________________
കൃഷ്ണന് സ്വസ്ഥത ഇല്ലായിരുന്നു..എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന സംശയം അവനു വന്നാൽ അത് അവനെ കൊല്ലാതെ കൊല്ലും..
അവനെ സംശയത്തിൽ ഇട്ടത് പീറ്റർ ആയിരുന്നു..അവന്റെ മുഖം..എവിടെയോ കണ്ടതുപോലെ…അവന്റെ കയ്യിൽ ജെയിംസ് അയച്ച പീറ്ററിന്റെ ഫോട്ടോയും ഉണ്ട്..
അവൻ അവന്റെ ഫോൺ എടുത്തു വിളിച്ചു…ഇന്റല്ജൻസ് ബറോയിൽ വർക് ചെയ്യുന്ന രാജീവിനെ…
കുറെ നേരത്തെ കോളിന് ശേഷം രാജീവൻ ഫോൺ എടുത്തു..
“കൃഷ്ണ..കുറെ ആയല്ലോ കണ്ടിട്ട്..”
“കുശലം ഒക്കെ പിന്നെ..എനിക്ക് ഒരാളുടെ ഡീറ്റൈൽസ് കിട്ടണം…ഫോട്ടോ ഞാൻ അയക്കാം..”