അതും പറഞ്ഞു അവൻ ഫോൺ വച്ചു…
കുറച്ചു നേരം കഴിഞ്ഞതും ആ ഫോട്ടോ വന്നു..അവൻ ആ ഫോട്ടോ അവരുടെ ഡാറ്റാബേസിൽ ഇട്ടു നോക്കി..കുറെ നേരത്തിനു ശേഷം അതിൽ വന്ന ഫയലുകൾ കണ്ട രാജീവിന്റെ കണ്ണ് തള്ളി..
അവൻ അത് എടുക്കാൻ നോക്കിയെങ്കിലും പറ്റിയില്ല..അത് അവരുടെ ചീഫിന് മാത്രമാണ് എടുക്കാൻ പറ്റിയിരുന്നത്…
അപ്പോഴാണ് ഒരു ഫയൽ മാത്രം അവൻ അവിടെ കണ്ടത്..അതിൽ ഒരു ഡോക്യുമെന്റ് ആയിരുന്നു..അതിൽ പീറ്ററിന്റെ ഫോട്ടോ ഉണ്ടായിരുന്നെങ്കിലും അതിൽ ഉള്ള മറ്റു കാര്യങ്ങൾ എല്ലാം കറുത്ത മഷി കൊണ്ടു മറച്ചിരുന്നു..
എന്നാൽ അതിൽ ഒരു കാര്യം മാത്രം തെളിഞ്ഞു നിന്നും..
NIA
അത് കണ്ടതും അവന്റെ മുഖത്ത് വിയർപ്പ് പ്രത്യക്ഷപ്പെട്ടു..അപ്പോഴാണ് അവനു ഒരു ഇന്റർനെറ്റ് കാൾ വന്നത്..അവൻ അത് എടുത്തതും ഒരു ചിരി ആണ് അപ്പുറത്തുനിന്നും കേട്ടത്..
“രാജീവ്..ഹാക്കർ ആണല്ലേ..പറയുന്നത് ചെയ്യുക …ആ ഫയലുകൾ കളയുക..പിന്നെ അവനെ വിളിച്ചു പീറ്റർ എന്ന ആൾ ക്ലീൻ ആണെന്നും പറയുക..”
“ഇല്ലെങ്കിൽ..”