ഞാൻ അതുകൊണ്ട് വീട്ടിൽ ചെന്ന് കയറിയിട്ടും ഒന്നും പറ്റാത്ത രീതിയിൽ ഫോൺ കയ്യിൽ പിടിച്ചുകൊണ്ടു റൂമിലേക്ക് പോകാനായി സ്റ്റെപ്പുകൾ കയറി…
“മോനെ നിനക്ക് ഫുഡ് എടുക്കട്ടെ ” ഉമ്മി ചോദിച്ചു…
“വേണ്ട ഉമ്മി ഞാൻ പുറത്തുന്നു കഴിച്ചു ” വിശപ്പില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല അത്തുകൊണ്ടാണ് ഞാൻ അങ്ങനെ ഒരു കള്ളം പറഞ്ഞത്… ഞാൻ നടന്ന് റൂമിൽ കയറി ഫോൺ അവിടെ വെച്ചിട്ട് ബാത്റൂമിൽ കയറി… ടി ഷർട്ട് മാറ്റി ഒന്ന് നോക്കി… ചവിട്ട് കൊണ്ട ഭാഗത്ത് പാട് വീണു കിടക്കുന്നു.. ഞാൻ അത് മാറ്റി വേറെ ടി ഷർട്ട് എടുത്ത് ഇട്ടു.. എന്നിട്ട് ആഫിയുടെ റൂമിലേക്ക് പോയി..ഫോൺ ഞാൻ മനപ്പൂർവം എടുത്തില്ല… ഞാൻ ചെല്ലുമ്പോൾ കാണുന്നത്… പൊട്ടി ചിതറിയ ഫോൺ കയ്യിൽ വെച്ച് തിരിച്ചും മറിച്ചും ഒക്കെ നോക്കുന്ന ആഫിയെ ആണ്… ഞാൻ നോക്കുന്നത് കണ്ടപ്പോൾ അവൾ പെട്ടന്ന് ഫോൺ ബാക്കിലേക്ക് മാറ്റി എന്നിട്ട് എന്നെ ചിരിച്ചുകൊണ്ട് നോക്കി…
“എന്താ നോക്കുന്നെ ” അവൾ ചോദിച്ചു…
“സോറി ” ഞാൻ പറഞ്ഞുകൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു…
“എന്തിന് ” അവൾ എന്നോട് ചോദിച്ചു…
“ഞാൻ പെട്ടന്ന് ദേഷ്യം വന്നപ്പോൾ ആണ് അങ്ങനെ ഒക്കെ ചെയ്തത് ” ഞാൻ പറഞ്ഞു…
“അതൊന്നും സാരമില്ല.. എനിക്ക് അത് ആവശ്യമായിരുന്നു ” അവൾ പറഞ്ഞു ചിരിച്ചു… ഞാൻ അവളുടെ മടിയിലേക്ക് തല വെച്ചു അവൾ എന്റെ തലയിൽ പതിയെ തടകികൊണ്ട് ഇരുന്നു…അവൾ മറ്റേ കൈ എന്റെ നെഞ്ചിന്റെ ചവിട്ട് കൊണ്ട് ഭാഗത്ത് തന്നെ വെച്ചു…
“ആഹ് ” ഞാൻ വേദന കൊണ്ട് പുളഞ്ഞു…
“എന്താ എന്ത്പറ്റി ” അവൾ വേവലാതിയോടെ ചോദിച്ചു…
“ഏഹ് ഒന്നുമില്ല ” ഞാൻ മടിയിൽ നിന്ന് എഴുനേറ്റ് ഒഴിഞ്ഞുമാരാൻ നോക്കി…
“അല്ല എന്തോ അവിടെ പറ്റിയിട്ടുണ്ട്… ഞാൻ നോക്കട്ടെ ” എന്ന് പറഞ്ഞു അവൾ എന്റെ ടി ഷർട്ട് പിടിച്ചു പൊക്കാൻ തുടങ്ങി… ഞാൻ തടയാൻ ശ്രെമിച്ചെങ്കിലും പറ്റിയില്ല… അവൾ കണ്ടു…
“ആരാ ഇക്കാ ഇവിടെ ചവിട്ടിയെ ” അവളുടെ കണ്ണുകൾ നിറഞ്ഞു…
“അത് ചവിട്ടിയതൊന്നുമല്ല… ഞാൻ നോക്കാതെ നടന്ന് പോയപ്പോൾ അവിടെ തട്ടിയതാ ” അവൾ അറിഞ്ഞു പേടിക്കാതെ ഇരിക്കാനായി ഞാൻ പറഞ്ഞു…
“എന്തിനാ എന്നോട് കള്ളം പറയുന്നേ..” എന്ന് പറഞ്ഞു അവൾ കരയാൻ തുടങ്ങി…
“മോളെ ആഫി നീ അത് അറിയണ്ട…” ഞാൻ അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു…
“എനിക്ക് അത് അറിയണം ഇക്കാ ” അവൾ വാശിപിടിച്ചു…വേറെ വഴിയില്ലാതെ വന്നപ്പോൾ എനിക്ക് ഇന്ന് നടന്ന മൊത്തം കാര്യം അവളോട് പറയേണ്ടി വന്നു…
“ആ ഐഷ ആണോ ഇതിന് പിറകിൽ ” ആഫി ചോദിച്ചു… അവളുടെ കണ്ണുകൾ ചുവന്നിരുന്നു…
“ആണെന്നാണ് തോന്നുന്നേ… നീ അതിനെ പറ്റി ചിന്തിക്കേണ്ട ” ഞാൻ പറഞ്ഞു…