“ഇത്രയും ഒക്കെ ജാസ്മിൻ ചെയ്ത് കൊടുത്തില്ലേ.. സത്യം പറ ഇക്കാക്ക് അവളെ ഇഷ്ടമല്ലേ ” അവൾ എന്നോട് ചോദിച്ചു…
“എനിക്ക് അറിയില്ല ആഫി…എനിക്ക് അവളെ ഇഷ്ടമാണ്… പക്ഷെ ഇനി ഒരുപ്രാവശ്യം കൂടെ കോമാളി ആകാൻ എന്നെ കിട്ടില്ല ” ഞാൻ പറഞ്ഞു…
“എന്നാ പിന്നെ ഇക്കാ അവരോട് പൊക്കോളാൻ പറ.. വെറുതെ ഇക്കാ എന്തിനാ ഇങ്ങനെ അവരെ സംരെക്ഷിക്കുന്നത് ” അവൾ പറഞ്ഞു…
“നമ്മൾ ഇപ്പൊ അവരെ ഇറക്കി വിട്ടാൽ… ഐഷ പറഞ്ഞതൊക്കെ സംഭവിക്കും… അവളുടെ ജീവനും പോകും ഐഷ സുഖമായി ജീവിക്കുകയും ചെയ്യും… എന്നെ അവൾ എന്തോരം വേദനിപ്പിച്ചതാണ്… ആ അവൾ സന്ദോഷമായി ജീവിക്കണോ?” ഞാൻ ഒരു ചെറുചിരിയോടെ ചോദിച്ചു…
“ഓ അപ്പോൾ പ്രതികാരം ആണ് ഉദ്ദേശം അല്ലെ ” അവൾ എന്നെ മടിയിലേക്ക് പിടിച്ചു കിടത്തി തലയിൽ തടകിക്കൊണ്ട് ചോദിച്ചു…
“അത് മാത്രം അല്ല… ഒരു ജീവൻ നമ്മൾ കാരണം രക്ഷപ്പെടുമെങ്കിൽ അത് നല്ലതല്ലേ ” ഞാൻ ആഫിയോട് ചോദിച്ചു…
“ആ അത് ശെരിയാണ്.. അവളെ രക്ഷിക്കണം ”ആഫി പറഞ്ഞു… അവൾ എന്റെ തലയിൽ തടവികൊണ്ട് ഇരുന്നു ഞാൻ പതിയെ ഉറക്കത്തിലേക്ക് വീണു… എന്തോ ശബ്ദം കേട്ട് ആണ് ഞാൻ ഞെട്ടി ഉണർന്നത്… ഞാൻ ഫോണിൽ സമയം നോക്കി…12 മണി ആയി.. ഞാൻ ആഫിയുടെ റൂമിൽ ആണ്.. അവൾ ബെഡിൽ ചാരി ഇരുന്നു ഉറങ്ങുന്നു… ഞാൻ അവിടെ നിന്ന് എഴുനേറ്റ് എന്റെ റൂമിലേക്ക് പോയി… റൂമിൽ കയറാൻ തുടങ്ങിയപ്പോൾ.. ജാസ്മിന്റെ റൂമിൽ നിന്ന് കരച്ചിലിന്റെ ശബ്ദം കേക്കുന്നത്… ഞാൻ എന്താണെന്ന് അറിയാനായി… ആ ഡോർ തള്ളി നോക്കി… വല്ലാത്ത കരച്ചിൽ…
“എന്താ എന്ത് പറ്റി ” ഞാൻ ചോദിച്ചു…
“ഒന്നുമില്ല ” അവൾ എന്നെ കണ്ട് പെട്ടന്ന് കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു…
“കാര്യം പറയുന്നുണ്ടോ ” എനിക്ക് ദേഷ്യം വന്നു…
“എനിക്ക് വാപ്പയേം ഉമ്മയേം ഓർമ വന്നു ” അവൾ പറഞ്ഞു…
“ഓ സോറി ” ഞാൻ പറഞ്ഞു…
“അതൊക്കെ മറന്നേക്ക് പോയവർ പോയി… ഇനി ഉള്ളവർക്കായി സന്ദോഷമായി ജീവിക്കണം ” ഞാൻ അവളോട് പറഞ്ഞു…
“അത് മാത്രം അല്ല… എന്നെ ഇവിടെ നിന്ന് ഇറക്കി വിടാൻ പറ്റാത്തത്കൊണ്ട് ആണ് ഇവിടെ നിർത്തിയിരുന്നതെന്ന് ”അവൾ പറഞ്ഞു..
“അത് ശെരി… അതായിരുന്നു കാരണം അല്ലെ… ഇപ്പൊ എന്ത് തോന്നുന്നു ” ഞാൻ ചോദിച്ചു…
“അത് ഇക്കാന്റെ വാപ്പ കുറെ കാര്യങ്ങൾ പറഞ്ഞു… ഇക്കാന്റെ വാപ്പയേം ഉമ്മയേം സ്വന്തമായി കാണാമെന്നും.. സ്വന്തം വീട് പോലെ കരുതാം എന്നൊക്കെ