പറഞ്ഞു.” അവൾ കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു…
“അതാണ് വാപ്പി … അവർ ഒക്കെ നല്ല മനസ്സിൽ ഉള്ളവർ ആണ് ” ഞാൻ പറഞ്ഞു…
“അതെ നിന്റെ അനിയന് എത്ര വയസ് ഉണ്ട് ”
“അവന് അടുത്ത മാസം 21 ആകും.. എന്തെ? ”
“ഒന്നുമില്ല..അവന്റെ കോഴ്സ് എന്ന് കഴിയും.. ”
“അവന്റെ കോഴ്സ്.. ഒരു 6 മാസം കൂടി ഉണ്ട് ”
“പിന്നെ ഇക്കാ…” അവൾ എന്തോ പറയാൻ ആയി തുടങ്ങിയിട്ട് നിർത്തി
“എന്താ പറയാൻ വന്നത് നിർത്തിയത് ” ഞാൻ എന്തൊക്കെയോ വിചാരിച്ചു അവളോട് ചോദിച്ചു….
“അത് ഇക്കാ… എനിക്ക് ഒരാളോട് ഇഷ്ടമുണ്ട്” അവൾ ശബ്ദം താഴ്ത്തി പറഞ്ഞു… എന്റെ നെഞ്ചിൽ കത്തി കുത്തി ഇറക്കുന്ന പോലെ ആയി പോയി…
“ആരാ ആൾ ” ശബ്ദം ഇടറിക്കൊണ്ട് ഞാൻ ചോദിച്ചു…
“ആളെ ഞാൻ പറയില്ല.. കാരണം അത് ശെരിയാകില്ല… അവർ ഒക്കെ വലിയ ആളുകൾ ആണ്..” അവൾ പറഞ്ഞു…
“അത്രക്ക് ഇഷ്ടമാണോ ” ഞാൻ ചോദിച്ചു…
“ഒരുപാട് നാളായി മനസ്സിൽ കൊണ്ട് നടന്ന്.. പക്ഷെ എനിക്ക് പറയാൻ പറ്റിയില്ല ” അവൾ പറഞ്ഞു…
“അത് ശെരിയായില്ല… പറയേണ്ടതായിരുന്നു ”
“പറയാമായിരുന്നു… ഇനി പറ്റില്ല… കാരണം ഞങ്ങളെ അനാഥർ ആയില്ലേ… ഇനി ആ ഇക്കാടെ വീട്ടിൽ സമ്മതിക്കില്ല ”
“എനിക്ക് അറിയാവുന്ന ആൾ ആണോ ” ഞാൻ ചോദിച്ചു…
“ഇക്കാക് ആളെ അറിയാം ” അവൾ പറഞ്ഞപ്പോൾ പലരുടെയും മുഖങ്ങൾ എന്റെ മനസ്സിൽ മിന്നിമറഞ്ഞുകൊണ്ട് ഇരുന്നു…
“അതെ സമയം 1 മണി ഒക്കെ ആയി… എനിക്ക് ഉറങ്ങണം.. ഈ സമയത്ത് പ്രായപൂർത്തിയായ ഒരു പെൺകുട്ടിയുടെ റൂമിൽ ഇരിക്കുന്നത് ശെരിയല്ല ” അവൾ ചിരിച്ചുകൊണ്ട് എന്നെ കളിയാക്കി…
“അയ്യോ സോറി ഞാൻ അത് ഓർത്തില്ല ” എന്ന് പറഞ്ഞു ഞാൻ എഴുനേറ്റു…
“ഞാൻ അത് വെറുതെ പറഞ്ഞതാ… ഇവിടെ ഇരിക്ക് എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട് ” അവൾ എന്നോട് പറഞ്ഞു…ഞാൻ അവിടെ ഇരുന്നു
“എന്താ ” ഞാൻ ചോദിച്ചു…
“ഇക്കാക്ക് എങ്ങനെ ഉള്ള പെൺകുട്ടിയെ ആണ് കല്യാണം കഴിക്കാൻ താല്പര്യം ” അവൾ എന്നോട് ചോദിച്ചു…
“അതെന്താ അങ്ങനെ ചോദിച്ചുക്കുന്നെ ” സംശയം കൊണ്ട് ഞാൻ ചോദിച്ചു…
“അല്ല ഇക്കാടെ ഉമ്മ ഒക്കെ ഇക്കാടെ കല്യാണത്തെ പറ്റി പറയുന്നത് കേട്ടു… എന്നെ സഹായിച്ചതല്ലേ.. അതുപോലെ എനിക്കും സഹായിക്കാൻ പറ്റിയാലോ ” അവൾ ചോദിച്ചു…