“അവർ സമ്മതിക്കും… അവർക്ക് എന്റെ സന്ദോഷമാണ് വലുത് ” ഞാൻ പറഞ്ഞു…
“അവർ സമ്മതിച്ചില്ലെങ്കിൽ എന്നെ വേണ്ടന്ന് വെക്കുമോ ” അവൾ ചോദിച്ചു…
“ആര് സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല… നീ ഇനി എനിക്കുള്ളതാണ് ” എന്ന് പറഞ്ഞു അവളെ ഞാൻ ഒന്ന് കൂടെ മുറുക്ക് കെട്ടിപിടിച്ചു ബെഡിലേക്ക് വീണു… കരഞ്ഞു തളർന്നതിന്റെ ക്ഷിണവും… യാത്ര ചെയ്തതിന്റെയും കൂടെ ആയപ്പോൾ… പെട്ടന്ന് തന്നെ ഞങ്ങളെ ഉറങ്ങി പോയി…ഞാൻ കണ്ണ് തുറന്ന് നോക്കുമ്പോൾ കാണുന്നത് വാപ്പിയും ഉമ്മിയും ഡോറിന്റെ അവിടെ നിന്ന് ദേഷ്യത്തോടെ എന്നെ നോക്കുന്നു…
“എന്താടാ ഇത് ” വെടിയൊച്ച പോലെ വാപ്പിയുടെ ശബ്ദം… അതുക്കെട്ട് ജാസ്മിൻ ഞെട്ടി എഴുനേറ്റു…
“വാപ്പി… അത് ഇവൾക്ക് എന്നെ ഇഷ്ടമാണ്.. എനിക്ക് ഇവളെയും ” ഞാൻ ആദ്യം ഒന്ന് പേടിച്ചെങ്കിലും ധൈര്യത്തിൽ തന്നെ പറഞ്ഞു…
“ഇത് നടക്കില്ല… ഇവളെ കെട്ടാൻ ഞങ്ങൾ സമ്മതിക്കില്ല ” വാപ്പി പറഞ്ഞു…
“വാപ്പി കാര്യമായിട്ടാണോ ” ഞാൻ ചോദിച്ചു…
“പിന്നെ ഇങ്ങനെ ഉള്ള കാര്യങ്ങളിൽ ഞങ്ങൾ തമാശ പറയാറില്ല.. നീ തന്തയും തള്ളയുമുള്ള ആരെ വേണമെങ്കിലും കെട്ടിക്കോ..” ഉമ്മിയുടെ അഭിപ്രായാവും വന്നു…അങ്ങനെ പറഞ്ഞത് ജാസ്മിന് വല്ലാതെ വിഷമമായി അവളുടെ കണ്ണുകൾ നിറഞ്ഞു…
“എനിക്ക് ഇവളെ ഉപേക്ഷിക്കാൻ പറ്റില്ല… ആരുടെയും സമ്മതം എനിക്ക് വേണ്ട… ഞാൻ ഇവളെയെ കേട്ടു ” ഞാൻ എന്റെ തീരുമാനം പറഞ്ഞു…
“എങ്കിൽ നിനക്ക് ഇന്ന് ഇവിടുന്ന് ഇറങ്ങാം ” വാപ്പി പറഞ്ഞു..പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഞെട്ടി…. വാപ്പി അങ്ങനെ പറയുന്നെന്ന് ഞാൻ കരുതിയില്ല…
“എടുക്കാൻ ഉള്ളതൊക്കെ എടുത്തോ.. നമ്മൾ ഇവിടെ നിന്ന് ഇറങ്ങുവാ ” ഞാൻ ജാസ്മിനെ നോക്കി പറഞ്ഞു… അവൾ എന്നെ തന്നെ നോക്കി…
“പെട്ടന്ന് വേണം ” ഞാൻ പറഞ്ഞിട്ട് എന്റെ റൂമിലേക്ക് പോയി…എന്റെ ഡ്രസ്സ് എടുത്ത് ബാഗിൽ വെച്ചു…
“അതെ… അതൊക്കെ എന്റെ കാശുകൊണ്ട് വാങ്ങിയതാണ് ” വാപ്പി എന്നെ നോക്കി പറഞ്ഞു… അത് കേട്ടപ്പോൾ എന്റെ ചങ്ക് തളർന്നു പോയി… നാണം കേട്ടു ഞാൻ… ഞാൻ ഒരു ഷർട്ടും പാന്റും എടുത്ത് ഇട്ടു… എന്നിട്ട് പേഴ്സിൽ നിന്ന് ഒരു മൂവായിരം എടുത്ത് ഉമ്മിയുടെ കൈയിൽ കൊടുത്തു….
“ഇത് എന്റെ ക്യാഷ് ആണ്… ഈ ഷർട്ടും പാന്റും ഞാൻ എടുത്തതിനു ” ഞാൻ പറഞ്ഞു… ജാസ്മിൻ ബാഗുമായി കരഞ്ഞുകൊണ്ട് നിപ്പുണ്ട്… അവളുടെ കൂടെ ജാസിമും..ഞാൻ ജാസ്മിന്റെ കയ്യും പിടിച്ചു സ്റ്റെപ് ഇറങ്ങി…
“ഇറങ്ങി പോകുന്നതൊക്കെ കൊള്ളാം… ഇനി ഈ വിടുമായി നിനക്ക് യാതൊരു ബന്ധവും ഇല്ല ” അത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി…. അപ്പോൾ ഡോർ തള്ളി തുറന്ന്… ആഫി ഓടി എന്റെ അടുത്തേക്ക് വന്നു…അവൾ കുളിക്കുവായിരുന്നു എന്ന് തോന്നുന്നു… മുടി ഒക്കെ നനഞ്ഞിരിക്കുന്നു…
“ഇക്കാ….” ആ ഒറ്റ വിളിയിൽ എന്റെ ധൈര്യം എല്ലാം പോയി…