“ഇല്ല മോളെ… ഇവളുടെ കല്യാണത്തിന് ഞാൻ വരും… ആങ്ങള ആയിട്ട് അല്ല… കല്യാണം വിളിച്ച ഒരു അപരിചിതനെ പോലെ..” എന്ന് പറഞ്ഞു ആഫിയെ പിടിച്ചു മാറ്റി നിർതിയിട്ട് താഴേക്ക് ഇറങ്ങി… കാർ എടുത്താൽ അതും വാപ്പിടെ പൈസ കൊടുത്ത് വാങ്ങിയതായത്കൊണ്ട് കാർ എടുക്കാൻ നിന്നില്ല… പുറത്തേക്ക് ഇറങ്ങി.. ഒരു ഓട്ടോ വിളിച്ചു… ഞങ്ങൾ മൂന് പേരും നേരെ ജാസ്മിന്റെ വീട്ടിലേക്കാണ് പോയത്… പോകുന്ന വഴിയിൽ കാർ റെന്റിനെടുക്കുന്ന ഒരു സ്ഥാലം കണ്ടായിരുന്നു… ഞാൻ അവരെ വീട്ടിൽ കൊണ്ട് ഇറക്കി തിരിച്ചുവന്നു കാർ 1 ആഴ്ചത്തേക്ക് റെന്റിനെടുത്തു… ആഫിയുടെ കല്യാണത്തിന്ന് ഇനി 4 ദിവസം കൂടെ…ഞാൻ കുറച്ചു നേരം ഇനി എന്ത് ചെയ്യാമെന്ന് ആലോചിച്ചു… അവസാനം ഒരു തീരുമാനത്തിലെത്തി… നേരെ ജുവലറിയിൽ പോയി… ഒരു മാല വാങ്ങി… ഫോൺ വാങ്ങിയത് കൊണ്ട് വാക്കി അധികം ക്യാഷ് ഒന്നും കയ്യിൽ ഇല്ലായിരുന്നു… മാലയും വാങ്ങി… തിരിച്ചു പോകുന്ന വഴി… ഒരു വെള്ള ഷർട്ടും വെള്ള മുണ്ടും… ഒരു സെറ്റ് സാരിയും വാങ്ങി… എന്നിട്ട് നേരെ വീട്ടിലേക്ക് പോയി…
“എവിടെ പോയതാ ” ജാസ്മിൻ കരഞ്ഞുകൊണ്ട് ചോദിച്ചു…
“നീ കരയാതെ… ഇന്നാ പോയി ഒരുങ്ങി വാ ” എന്ന് പറഞ്ഞു സെറ്റ് സാരി അവളുടെ കയ്യിൽ കൊടുത്തു…അവൾ കണ്ണുകൾ തുടച്ചുകൊണ്ട് കവർ തുറന്ന് നോക്കി…
“എന്താ ഇത് ” അവൾ ചോദിച്ചു…
“നീ പോയി ഒരുങ്ങി വാ ” ഞാൻ അവളോട് പറഞ്ഞു… എന്നിട്ട് ഞാൻ വേറെ ഒരു റൂമിലേക്ക് കയറി… എന്താ നടക്കുന്നതെന്ന് മനസിലാക്കാതെ ജാസിം അന്തം വിട്ട് ഇരിക്കുകയാണ്… കുറച്ചു സമയം കഴിഞ്ഞു ഞാൻ പുറത്തേക്ക് ഇറങ്ങി… വെള്ള ഷർട്ടും മുണ്ടും ഒക്കെ ഉടുത്ത പുറത്തേക്ക് വന്നു…
“ഇതെന്താ സെറ്റ് സാരി…” എന്ന് ചോദിച്ചുകൊണ്ട് അവൾ ഡോർ തുറന്ന് പുറത്ത് വന്നപ്പോൾ ഞങ്ങൾ രണ്ട് പേരും ഒരുമിച്ചു ഞെട്ടി… അവളെ ആ സെറ്റ് സാരിയിൽ കാണാൻ എന്ത് ഭംഗി ആണെന്നോ… നോക്കി നിന്നുപോകും… അവൾ ഞെട്ടിയത്… ഞാൻ വെള്ള ഷർട്ടും മുണ്ടും ഉടുത്തിരിക്കുന്നതിലാണ്…
ഞാൻ നോട്ടം മാറ്റി…
“ഒരുങ്ങിയോ വാ പോകാം ” അവളുടെ മുഖത്ത് നോക്കിയാൽ കണ്ണ് മാറ്റാൻ പറ്റില്ല എന്ന് മനസിലായത്കൊണ്ട് ഞാൻ താഴെ നോക്കി പറഞ്ഞു…
“എങ്ങോട്ട് ” അവൾ ചോദിച്ചു…
“രജിസ്റ്റർ ഓഫീസിലേക്ക്… ഇന്ന് നമ്മുടെ കല്യാണം ആണ് ” ഞാൻ പറഞ്ഞു…
“ഞാൻ അറിഞ്ഞില്ലല്ലോ ” അവൾ താടിക്ക് കൈക്കൊടുത്ത് ചോദിച്ചു…
“ആഹ് ഇപ്പൊ അറിഞ്ഞില്ലേ അത് മതി… വാ ” ഞാൻ അവളോട് പറഞ്ഞിട്ട് അവളുടെ കയ്യിൽ പിടിച്ചു പുറത്തേക്ക് ഇറങ്ങി…
“അളിയാ… വാ… രണ്ട് കൂട്ടുകാരെ കൂടെ വിളിച്ചോ ” കൂടെ വരാതെ അവിടെ തന്നെ ഇരുന്ന ജാസിമിനോട് ഞാൻ പറഞ്ഞു…
“അതെന്തിനാ രണ്ട് പേർ ” ജാസ്മിൻ എന്നോട് ചോദിച്ചു…