കല്യാണം കഴിച്ചത്… ഞാൻ ആത്മർത്ഥമായി പ്രണയിച്ച എന്റെ അൽഫിയെ ആണ്… എന്നിട്ട് അയാളുടെ കാര്യം കഴിഞ്ഞപ്പോൾ അവളെ ഉപേക്ഷിച്ചു ” അയാൾ പറഞ്ഞു…
അയാളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു… അയാൾ അപ്പോൾ തന്നെ അവിടുന്ന് മാറി.. ജാസ്മിൻ ജാസിമിന്റെ അടുത്തേക്ക് നടന്നു ഞാനും പിറകെ നടക്കാൻ തുടങ്ങിയപ്പോൾ എന്റെ തോളിൽ ആരോ കൈ വെച്ചു… ഞാൻ തിരിഞ്ഞു നോക്കുമ്പോൾ.. ഞാൻ ഇനി കാണരുതേ എന്ന് ആഗ്രഹിച്ച ആൾ… ഐഷ
ഞാൻ അവളുടെ കൈ തട്ടി മാറ്റി നടക്കാൻ പോയപ്പോൾ അവൾ എന്റെ കയ്യിൽ കയറി പിടിച്ചു…
“ഇത് കോടതി ആണ്… എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട് കൈ എടുക്ക് ” ഞാൻ അവളോട് പറഞ്ഞു…
“ഞാൻ പറയുന്നത് കേട്ടാൽ മാത്രം മതി.. വേറെ ഒന്നും വേണ്ട… പ്ലീസ് ”അവൾ പറഞ്ഞു… അല്ലേലും പണ്ട് മുതലേ അങ്ങനെ ആണെല്ലോ… ആരേലും കരഞ്ഞു പറഞ്ഞാൽ ഞാൻ വീണു പോകും…
“വാ കാന്റീനിലേക്ക് ഇരിക്കാം ” അവൾ പറഞ്ഞിട്ട് ഫ്രണ്ടിലേക്ക് നടന്നു.. ഞാൻ മനസില്ല മനസോടെ പുറകെ നടന്നു…
ഞങ്ങൾ രണ്ടുപേരും ഇരുന്നു…അവൾ 2 ചായ പറഞ്ഞു…
“ഞാൻ നിന്റെ സൽക്കാരത്തിന് അല്ല ഇവിടെ വന്നത് ” ഞാൻ പറഞ്ഞു…
“എനിക്ക് അറിയാം പൊറുക്കാൻ പറ്റാത്ത തെറ്റ് ആണ് ഞാൻ ചെയ്തതെന്ന്.. അതിന്റെ ആണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത് ” അവൾ പറഞ്ഞു… അപ്പോൾ ചായ വന്നു…
“അന്ന് പോലീസ് സ്റ്റേഷനിൽ വീട്ടിൽ നിന്ന് വാപ്പ വന്നു.. ആദിലിക്കാടെ വീട്ടിൽ നിന്ന് അവരുടെ വാപ്പയും വന്നു..അന്ന് ഇക്ക കേസ് ഒന്നും വേണ്ടന്ന് പറഞ്ഞത് കൊണ്ട് അവർ ഞങ്ങളെ വെറുതെ വിട്ടു… വീട്ടിൽ ചെന്നപ്പോൾ എങ്ങനെ ആണെന്ന് അറിയില്ല.. നാട്ടുകാർ മുഴുവൻ ഞാൻ അങ്ങനെ ആണെന്ന് ഒരു സംസാരം പടർന്നു… സമയം അധികം താമസിപ്പിക്കാതെ ആദിലിക്കാടെ വീട്ടിൽ വാപ്പ ചെന്ന് സംസാരിച്ചു…
{ അവിടെ നടന്നത് }
ഐഷയുടെ വാപ്പ ആദിലിന്റെ വീട്ടിലേക്ക് കയറി ചെന്നു..ആദിലിന്റെ വാപ്പ പുറത്ത് തന്നെ ഇരിപ്പുണ്ട്…
“പിള്ളേരുടെ കാര്യം വേഗം തന്നെ തീരുമാനിക്കണം ” ഐഷയുടെ വാപ്പ ആദിലിന്റെ വാപ്പയോട് പറഞ്ഞു…
“പിള്ളേരുടെ എന്ത് കാര്യം…” ആദിലിന്റെ വാപ്പ ചോദിച്ചു…
“പിള്ളേർ തമ്മിൽ ഇഷ്ടത്തിൽ ആണല്ലോ… അത് വേഗം നടത്തി കൊടുക്കണം ” ഐഷയുടെ വാപ്പ പറഞ്ഞു…
“ഹ, ഹ, ഹ.. പിള്ളേർ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് താൻ അങ്ങ് തീരുമാനിച്ചാൽ