മതിയോ… ആദിലെ എടാ ആദിലെ ” ആദിലിന്റെ വാപ്പ അകത്തേക്ക് നോക്കി വിളിച്ചു ആദിൽ കയ്യിൽ പാൽസ്റ്റർ ഒക്കെ ഇട്ട് തലയിൽ കേട്ടൊക്കെ കെട്ടി പുറത്തേക്ക് വന്നു…
“നീയും ഇയാളുടെ മോൾ ഐഷയും തമ്മിൽ എന്താണ് ബന്ധം ” ആദിലിന്റെ വാപ്പ അവനോട് ചോദിച്ചു…
“വാപ്പ എനിക്ക് അവളെ ഇഷ്ടമാണ് ” അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…
“നിനക്ക് ഇഷ്ടമാണെങ്കിൽ അവളെ കല്യാണം കഴിച്ചോളൂ… പക്ഷെ ഈ വീടിന്റെ പാടി ചവിട്ടാൻ പിന്നെ വന്നേക്കരുത് ” അവന്റെ വാപ്പ അവനോട് പറഞ്ഞു…
“അങ്ങനെ വല്യ ഇഷ്ടം ഒന്നും ഇല്ല വാപ്പ… കല്യാണം ഒന്നും കഴിക്കാൻ എന്നെ കൊണ്ട് പറ്റില്ല ” ആദിൽ പറഞ്ഞു…
“കേട്ടല്ലോ… കല്യാണം കഴിക്കാൻ പറ്റില്ലാന്ന്.. ഇനിയിപ്പോ നിക്കണം എന്ന് ഇല്ല ” എന്ന് പറഞ്ഞു അവന്റെ വാപ്പ അകത്തേക്ക് പോയി…
“മോനെ ഒന്നകൂടെ ആലോചിച്ചിട്ട് പോരെ ” ഐഷയുടെ വാപ്പ പുറത്ത് തന്നെ നിന്ന അവനോട് ചോദിച്ചു…
“എന്റെ വാക്ക് കേട്ട് അവനെ പറ്റിച്ച അവൾ നാളെ വേറെ ഒരുത്തന്റെ വാക്ക് കേട്ട് എന്ന് പറ്റിക്കില്ല എന്ന് ആര് കണ്ടു… അതുകൊണ്ട് എനിക്ക് വേണ്ട.. നിങ്ങൾക്ക് പോകാം ” എന്ന് പറഞ്ഞു അവൻ ഐഷയുടെ വാപ്പയെ അവിടെ നിന്ന് ഇറക്കി വിട്ടു…
ഐഷയുടെ വാപ്പ തിരിച്ചു വീട്ടിലേക്ക് വന്നു… അവളും ഉമ്മയും ഹാളിൽ തന്നെ ഇരുന്നിപ്പുണ്ടായിരുന്നു…
“പോയ കാര്യം എന്തായി ” ഉമ്മ വാപ്പയോട് ചോദിച്ചു… വാപ്പ ഐഷയെ ഒന്ന് രൂക്ഷമായി നോക്കി…
“മോളെ ഇപ്പൊ അവനു വേണ്ടന്ന്… അവന്റെ വാക്ക് കേട്ട് ആ പയ്യനെ ചതിച്ചതുപോലെ… നാളെ വേറെ ഒരുത്തന്റെ വാക്ക് കേട്ട് അവനെ ചതിക്കില്ല എന്ന് എന്താ ഉറപ്പെന്ന്..” വാപ്പ അവളുടെ മുഖത്ത് നോക്കി പറഞ്ഞു… ഇത് കേട്ട ഐഷ പൊട്ടി കരഞ്ഞു… ആ സോഫയിലേക്ക് വീണു…
“ഇനി ഇപ്പൊ എന്താ ചെയ്യുക ” ഉമ്മ വാപ്പയോട് ചോദിച്ചു…
“എന്ത് ചെയ്യാൻ അനുഭവിക്കുക തന്നെ ”എന്ന് വാപ്പ പറഞ്ഞു…
{ഇനി അവളുടെ വാക്കുകൾ }
പിന്നെ എനിക്ക് ഒരുപാട് ആലോചനകൾ വന്നു… പക്ഷെ നാട്ടിൽ എന്നെ കുറിച്ച് തിരക്കുമ്പോൾ ആ ആലോചന മുടങ്ങികൊണ്ട് ഇരുന്നു.. ഞാൻ തിരിച്ചു കോളേജിലേക്ക് വന്നു പക്ഷെ ആരോടും സംസാരിക്കാനോ ഒന്നിനും നിന്നില്ല… ക്ലാസ്സ് മാത്രം ആയിരുന്നു ഞാൻ ശ്രദ്ധിച്ചിരുന്നത് ….അങ്ങനെ ഇരിക്കെ ഒരു ദിവസം വാപ്പ വിളിച്ചു… ഇതേപോലെ ഒരു കല്യാണ ആലോചന വന്നിരുന്നു.. വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു… ഞാൻ വീട്ടിലേക്ക് ചെന്നു… പക്ഷെ അവിടെ ചെന്നപ്പോൾ ആയിരുന്നു ഞങ്ങൾ ആ ഞെട്ടിക്കുന്ന വാർത്തകൾ അറിഞ്ഞത്… അയാളുടെ മൂന്നാമത്തെ കേട്ട് ആണെന്നും അയാൾക്ക് 38 വയസ് ഉണ്ടെന്നും