ചായയുടെ ക്യാഷ് കൊടുത്ത് പുറത്തേക്ക് ഇറങ്ങി…
“അതെ സന്ദോഷിച്ചു പോകണ്ട.. നിങ്ങൾ അവളെ സുരക്ഷിതയായി എത്രനാൾ കൊണ്ട് നടക്കും.. നിങ്ങളുടെ കയ്യിൽ നിന്ന് അവൾ പുറത്ത് വരുന്നതിന്റെ അന്ന് അവൾ മരിക്കും.. ഹ ഹ ഹ ” ഐഷ എന്റെ ചെവിയിൽ വന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് മുന്നോട്ട് നടന്നു…
“എന്റെ ജീവിതം നശിപ്പിച്ചവൾ ആണ് അവൾ.. ഏന്റേതാക്കി കൊണ്ട് വന്നതാണ് ഞാൻ… അവൾ കാരണം അത് നഷ്ടപെടുവാണേൽ.. അവളും ഇനി ജീവിക്കണ്ട ” അവൾ തിരിഞ്ഞു നിന്ന് അത് പറയുമ്പോൾ അവളുടെ കണ്ണില്ലേ ആ ദേഷ്യം എനിക്ക് കാണാമായിരുന്നു… ഞാൻ പെട്ടന്ന് തന്നെ അവരുടെ അടുത്തേക്ക് പോയി… ജാസ്മിനും ജാസിമും സംസാരിച്ചുകൊണ്ട് ഇരിക്കുവാണ്… ഞാൻ ജാസ്മിന്റെയും ജാസിമിന്റെയും കയ്യിൽ പിടിച്ചു കൊണ്ട് വന്ന് കാറിൽ കയറ്റി…
“എന്താ ഇക്ക എന്തേലും പ്രശ്നം ഉണ്ടോ ” രണ്ട് പേരും ഒരുമിച്ചു ചോദിച്ചു…
“പ്രശ്നം ഒന്നും ഇല്ല… നിങ്ങൾ നാട്ടിലേക്ക് പോകണ്ട… കല്യാണം കഴിഞ്ഞിട്ട് നാട്ടിലേക്ക് പോയാൽ മതി ” ഞാൻ പറഞ്ഞു…
“അത് വേണ്ട ഇക്ക.. അ ” ജാസ്മിനെ പറയാൻ ഞാൻ അനുവദിച്ചില്ല. അതിനു മുൻപ് ഞാൻ പറഞ്ഞു ..
“അത് മതി ” അത് പറയുമ്പോൾ എന്റെ ഉള്ളിലെ പേടിയും ദേഷ്യവും ഒരുമിച്ചു വന്നു… കുറച്ചു ശബ്ദം കൂടി പോയി അതോടെ അവർ രണ്ടും പേടിച്ചു.. പിന്നെ അവർ ഒന്നും സംസാരിക്കാൻ നിന്നില്ല…
എന്തിനാണ് ഞാൻ ഇങ്ങനെ പേടിക്കുന്നത്… അവൾ എന്റെ ആരും അല്ലല്ലോ… പിന്നെ എന്താ.. ഒരു സഹായം ചോദിച്ചു വന്നു അത് ചെയ്തു.. ഇനി അവരുടെ കാര്യം അവർ നോക്കിക്കോളും.. ഇങ്ങനെ പല കാര്യങ്ങളും ഞാൻ ആലോചിച്ചു.. പക്ഷെ എനിക്ക് അവളെ ഒറ്റക്കാക്കി പോരാൻ തോന്നുന്നില്ല…
അങ്ങനെ ഞാൻ തിരിച്ചു വീട്ടിലേക്ക് വന്നു… ഡോർ അടച്ചിരിക്കുവായിരുന്നു…ഞാൻ ഇറങ്ങി ഡോർ ബെൽ അടിച്ചു… രണ്ട് പ്രാവശ്യം അടിച്ചു.. തുറന്നില്ല… ഒന്നുകൂടെ അടിച്ചപ്പോൾ തുറന്നു…ആഫി ആണ് തുറന്നത്…
“ഇത്രയും നേരം എവിടെ ആയിരുന്നെടി ”ഞാൻ അവളോട് ദേഷ്യത്തിൽ ചോദിച്ചു… അവൾ ഫോണിൽ തന്നെ ആണ് നോക്കുന്നത്.. ഞാൻ ആ ഫോൺ വാങ്ങി താഴേക്ക് വലിച്ചെറിഞ്ഞു… എന്റെ ആ പ്രവർത്തിയിൽ മൂന് പേരും പേടിച്ചു…
“ഇവന് ഒരു റൂം ശെരിയാക്കി കൊടുക്ക് ” എന്ന് പറഞ്ഞു ജാസിമിനെ അകത്തേക്ക് കയറ്റി.. ജാസ്മിൻ അവിടെ തന്നെ നിന്നു…
“നിന്നോട് ഇനി പ്രേതേകം പറയണോ കേറി പോ അകത്തു ” അവളോട് എനിക്ക്