ദേഷ്യത്തിൽ പറയാൻ തോന്നിയില്ല… അവൾ എന്റെ മുഖത്ത് നോക്കാതെ താഴേക്ക് നോക്കി തന്നെ അകത്തേക്ക് കയറി പോയി… ഞാൻ താഴെ കിടന്ന് ഫോൺ നോക്കി… പൊട്ടി ചിതറി കിടക്കുന്നു…ഞാൻ അങ്ങോട്ട് തലയിൽ കൈ വെച്ച് ഇരുന്നു…
കുറച്ചു കഴിഞ്ഞു ആഫി ഡോറിന്റെ സൈഡിൽ വന്ന് നിക്കുന്നത് പോലെ എനിക്ക് തോന്നി…ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കി… അപ്പോൾ അവൾ അവിടെ നിന്ന് മാറി കളഞ്ഞു… ഞാൻ അകത്തേക്ക് കയറി അവൾ അവിടെ മുഖം വിറപ്പിച്ചു ഇരിപ്പുണ്ട്…
“എന്താടി ” ഞാൻ ദേഷ്യത്തിൽ ചോദിച്ചു…
“എന്താ ” അവൾ തിരിച്ചു ചോദിച്ചു…
“നീ എന്തിനാ ഇങ്ങനെ മുഖം വീർപ്പിച്ചു വച്ചിരിക്കുന്നെ ” ഞാൻ ചോദിച്ചു…
“ഞാൻ മുഖം വിറപ്പിച്ചു ഇരുന്നാൽ ഇക്കാക്ക് എന്താ… ഒന്ന് പോയി തരുമോ പ്ലീസ് ” അവൾ അങ്ങനെ പറയുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല… അവൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ അങ്ങ് ഇല്ലാണ്ടായി പോകുന്നത് പോലെ തോന്നി… ഞാൻ ഉള്ളിൽ നിന്ന് വന്ന സങ്കടത്തെ ഒതുക്കി… പുറത്തേക്ക് നടന്നു… വിഷമം മാറ്റാൻ ആയി ഗാർഡനിലേക്ക് നടന്നു… അവിടെ ചെന്ന് ഇരുന്നു… ഓരോന്ന് ആലോചിച്ച് ഞാൻ അങ്ങോട്ട് കിടന്നു… ആഫി അങ്ങനെ പറഞ്ഞത് ആലോചിച്ചപ്പോൾ വിഷമം സഹായിക്കാൻ പറ്റിയില്ല… ഞാൻ കരഞ്ഞു പോയി…കരച്ചിൽ ഒന്ന് നിന്നപ്പോൾ..
“കഴിഞ്ഞോ… നാണം ഇല്ലല്ലോ… ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് എന്തേലും പറഞ്ഞു എന്ന് കരുതി ഇവിടെ വന്ന് ഇരുന്നു കരയാതെ… ആ സമയത്ത് തന്നെ എനിക്ക് ഒരണ്ണം തന്നാൽ പോരായിരുന്നോ ” കരച്ചിൽ നിന്നപ്പോൾ എന്റെ പുറകിൽ ആഫി വന്ന് നിന്നിട്ടുണ്ടെന്ന് എനിക്ക് മനസിലാലായത്…
ഞാൻ തിരിച്ചു ഒന്നും പറഞ്ഞില്ല..
“മതി ഇവിടെ ഇരുന്നത് വാ വന്ന് ഫുഡ് കഴിക്ക്… ഉച്ചക്കും ഒന്നും കഴിച്ചില്ലലോ ” ആഫി എന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു…
ഞാൻ എഴുനേറ്റ് അവളുടെ കൂടെ പോയി… അവൾ എന്നെ കൊണ്ട് ഇരുത്തി… ഫുഡ് വിളമ്പി തന്നു വിശപ്പുള്ളത് കൊണ്ട് ഞാൻ അത് കഴിച്ചു… മനസ് വല്ലാതെ മരവിച്ചത് പോലെ… ഞാൻ റൂമിലേക്ക് ഒന്നും പോകാൻ നിന്നില്ല ഹാളിലെ സോഫയിൽ തന്നെ കിടന്നു…
“ഇക്ക ഞങ്ങളെ തിരിച്ചു വീട്ടിൽ കൊണ്ട് വിടുമോ ” ജാസ്മിൻ എന്നോട് ചോദിച്ചു…
ഞാൻ അവളെ ഒന്ന് ദേഷ്യത്തോടെ നോക്കി…
“ഇവിടുന്ന് നിങ്ങൾ എവിടെയും പോകുന്നില്ല ” ഞാൻ പറഞ്ഞു… അവൾ അവിടെ ഒറ്റക്ക് അയാൾ ഐഷ പറഞ്ഞത് പോലെ എന്തെകിലും സംഭവിക്കുമോ എന്നുള്ള പേടി ആയിരുന്നു…
“അത് പറയാൻ ഉള്ള അധികാരം നിങ്ങൾക്ക് ഇല്ല… ഞങ്ങൾ പോവുകയാണ് ”എന്ന് പറഞ്ഞു അവൾ ജാസിമിന്റെ കയ്യിൽ പിടിച്ചു പുറത്തേക്ക് ഇറങ്ങി… ആഫി