അവരെ തടയാൻ നോക്കി പക്ഷെ ജാസ്മിൻ അത് കേക്കാൻ കൂട്ടാക്കിയില്ല… ഞാൻ അനങ്ങാതെ അങ്ങനെ ഇരുന്നു…
“അവർ പോകുവാണേൽ പൊക്കോട്ടെ.. ഒന്ന് കൊണ്ട് വിട് അവരെ ” ആഫി ഓടി കേറി വന്ന് എന്നോട് പറഞ്ഞു…
“എന്തിന്…അവൾക്ക് നമ്മുടെ സഹായം അവളുടെ അനിയനെ ഇറക്കാൻ മാത്രം മതിയായിരുന്നു… അവൾക്ക് നമ്മുടെ സഹായം.. ഇനി വേണ്ട ” ചെറുപുഞ്ചിരിയോടെ ഞാൻ പറഞ്ഞു…
“എനിക്കും അത്യാവശ്യം കാർ ഓടിക്കാൻ അറിയാം… ഞാൻ കൊണ്ട് വിടണോ അവരെ ” അവൾ എന്നോട് ചോദിച്ചു…
“വേണ്ട ഞാൻ കൊണ്ട് വിട്ടോളാം ” ഞാൻ പറഞ്ഞു എന്നിട്ട് ഞാൻ വണ്ടിയുമെടുത്ത് അവരുടെ പിറകെ പോയി… അവർ റോഡിലൂടെ നടക്കുകയാണ്… ഞാൻ വണ്ടി അവരുടെ മുൻപിൽ കൊണ്ട് നിർത്തി എന്നിട്ട് അവരോട് കയറാൻ പറഞ്ഞു… ആദ്യം അവർ അത് കേട്ടില്ല… അപ്പോൾ ഞാൻ ഇറങ്ങി ജാസിമിനെ പിടിച്ചു വണ്ടിയിൽ കയറ്റി… അത് കണ്ടപ്പോൾ ജാസ്മിനും കയറി… ഞാൻ അവരോട് ഒന്നും സംസാരിക്കാൻ നിന്നില്ല.. അവർക്ക് ഒരു ഡ്രൈവർ ആയി മാത്രം ഞാൻ പോയി… ആഫി അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതായിരുന്നു എങ്കിലും… ജാസ്മിൻ കൂടെ അങ്ങനെ പറഞ്ഞപ്പോൾ… ഇനി ജീവിക്കണോ എന്ന് വരെ ഞാൻ ചിന്തിച്ചു പോയി.. ഞാൻ വണ്ടി അവരുടെ വീടിന് മുൻപിൽ ചെന്ന് നിർത്തി.. വണ്ടി വന്ന് നിക്കുന്നത് കണ്ട് അടുത്ത വീട്ടിൽ ഉള്ളവർ ഒക്കെ കാറിനു ചുറ്റും കൂടി.. ജാസ്മിൻ കാറിൽ നിന്ന് ഇറങ്ങി…
“മോളെ വേണ്ട നിങ്ങൾ ഇവിടെ നിക്കണ്ട… കുറച്ചു മുൻപ് ഒരു വണ്ടിയിൽ ആൾകാർ വന്നിട്ട്… നിങ്ങൾ ഇവിടെ വന്നാൽ നിങ്ങളെ കൊല്ലും എന്നൊക്കെ ഭീഷണി പെടുത്തി… നിങ്ങൾ ഇവിടെ നിക്കണ്ട ” അടുത്ത വീട്ടിലെ ചേച്ചി പറഞ്ഞു… എന്നിട്ട് അവളെ പിടിച്ചു കാറിൽ കയറ്റി…
“മോനെ ഇവരേം കൊണ്ട് പൊക്കോ ” ആ ചേച്ചി എന്നോട് പറഞ്ഞു… ഞാൻ അപ്പോൾ തിരിഞ്ഞ് ജാസ്മിനെ നോക്കി… അവൾ തല താഴ്ത്തി ഇരിക്കുകയാണ്.. ഞാൻ വണ്ടി എടുത്തു തിരിച്ചു വീട്ടിലേക്ക് പോയി…വീട്ടിലേക്ക് പോകാൻ വണ്ടി തിരിച്ചു. അപ്പോഴാണ് ഞാൻ കണ്ടത് ഒരു ബ്ലാക്ക് ബോലേറോ ഞങ്ങളെ പിൻ തുടരുന്നത് ഞാൻ ശ്രെദ്ധിച്ചു… അത് ഞങ്ങളെ പിന്തുടരുന്നത് തന്നെ ആണോ എന്ന് അറിയാൻ ഞാൻ രണ്ട് മൂന് വഴികൾ മാറി പോയി നോക്കി… ശെരിയാണ് അവർ ഞങ്ങളെ പിന്തുടരുകതന്നെ ആണ്.. ഇതൊന്നും പറഞ്ഞു അവരെ പേടിപ്പിക്കേണ്ട എന്ന് കരുതി ഞാൻ അവരോട് പറഞ്ഞില്ല…വീട്ടിൽ ചെന്ന് കയറുന്നത് വരെ അവർ ഞങ്ങളെ പിന്തുടർന്ന്….വീട്ടിൽ ചെന്ന് കയറിയപ്പോൾ ഉമ്മിയും വാപ്പിയും വന്നിട്ടുണ്ട്.. ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി ജാസ്മിനും ജാസിമും മടിച്ചുമാടിച്ചാണ് ഇറങ്ങിയത്..
“എവിടെ പോയതാണ്?” വാപ്പി ചോദിച്ചു…
“ഇവരെ കൊണ്ട് വിടാൻ ആയി പോയതാണ്.. പക്ഷെ അവിടെ ആരോ ചെന്ന് ഭീഷണി പെടുത്തി എന്നൊക്കെ പറഞ്ഞു…” ഞാൻ പറഞ്ഞിട്ട് അകത്തേക്ക് പോയി… വാപ്പി അവരെ പിടിച്ചു നിർത്തി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…ഞാൻ നേരെ റൂമിൽ ചെന്ന് ഒന്ന് കുളിച്ചു… എന്നിട്ട് ഡ്രസ്സ് ഒക്കെ മാറി.. ഒന്ന് ടൗണിൽ പോയി ആഫിക്ക് ഒരു ഫോൺ വാങ്ങാൻ ഞാൻ തീരുമാനിച്ചു.. അങ്ങനെ ഞാൻ ഒരു ടി ഷർട്ടും ഒരു പാന്റും എടുത്തിട്ട് താഴേക്ക് ഇറങ്ങി ചെന്നു… വാപ്പി അവരോട് എന്തൊക്കെയോ സംസാരിച്ചുകൊണ്ട് തന്നെ