ഇരിക്കുകയാണ്…
“ഉമ്മി ഞാൻ ഒന്ന് ടൌൺ വരെ പോയിട്ട് വരാം ” ഞാൻ ഉമ്മിയോട് പറഞ്ഞിട്ട് ബൈക്കുമെടുത്ത് ടൗണിലേക്ക് പോകാനായി ഇറങ്ങി.. കുറച്ചു ദൂരം പോയപ്പോൾ തൊട്ട് എനിക്ക് ഓരോ പിന്തുടരുന്നത് പോലെ തോന്നാൻ തുടങ്ങി… പക്ഷെ തിരിഞ്ഞു നോക്കുമ്പോൾ ആരെയും കാണുന്നില്ല… അങ്ങനെ ഞാൻ സംശയിച്ചു സംശയിച്ചു ടൗണിൽ എത്തി… നല്ല ഒരു മൊബൈൽഷോപ്പിൽ തന്നെ കയറി…
“എന്താ ഇക്കാ വേണ്ടത് ” അവിടെ നിക്കുന്ന പയ്യൻ എന്നോട് ചോദിച്ചു….
“ഒരു മൊബൈൽ വേണം ” ഞാൻ പറഞ്ഞു…
“ഏതാ ഇക്കാ വേണ്ടത്… ” അവൻ ചോദിച്ചു…
”iphone 12pro max” ഞാൻ അത് പറഞ്ഞു അവൻ ആദ്യം എന്നെ ഒന്ന് നോക്കി എന്നിട്ട് ഫോൺ എടുത്ത് കാണിച്ചു…
“ഇതിന് എത്രയാകും ” ഞാൻ അവനോട് ചോദിച്ചു…
“ഇതിന് 1,26000 ഇത്രയും ആകും…” അവൻ പറഞ്ഞു…
“paytm ചെയ്താൽ പോരെ ” ഞാൻ അവനോട് ചോദിച്ചു…
അവൻ മതി എന്നാ രീതിയിൽ തലയാട്ടി.. അവൻ ആകെ വണ്ടർ അടിച്ചു നിക്കുകയാണ്.. ഞാൻ ഫോൺ എടുത്ത് paytm Qr code സ്കാൻ ചെയ്ത് ക്യാഷ് അയച്ചു…
“ok വന്നിട്ടുണ്ട്..ഫോൺ വേണമെങ്കിൽ ഇവിടെ തന്നെ വരണം ” അവൻ എനിക്ക് കൈതന്നുകൊണ്ട് പറഞ്ഞു…
“തീർച്ചയായും ” എന്ന് പറഞ്ഞുകൊണ്ട് ഞാൻ ഇറങ്ങി.. ഞാൻ വണ്ടിയിൽ കയറി കുറച്ചു ദൂരം പോയപ്പോൾ ഇരുട്ടുള്ള സ്ഥാലം എത്തി… പോസ്റ്റിലെ ലൈറ്റ് അവിടെ ഇല്ലായിരുന്നു… അടുത്തെങ്ങും വീടുകളുമില്ല.. അധികം വണ്ടികളും പോക്ക് ഇല്ല… പെട്ടന്ന് ഇടത് സൈഡിൽ നിന്ന് ഒരു വണ്ടി സ്പീഡിൽ കൊണ്ട് വന്ന് നിർത്തി… പ്രതിക്ഷിക്കാതെ ആ വണ്ടി വന്നതുകൊണ്ടും ഞാൻ നല്ല സ്പീഡിൽ ഓടിച്ചതുകൊണ്ട് ബ്രേക്ക് പിടിച്ചടുത് കിട്ടിയില്ല… ഞാൻ ആ വണ്ടിയിൽ ഇടിച്ചു ഇടിച്ചില്ല എന്ന് രീതിൽ വണ്ടി നിർത്തി എന്നിട്ട് ചാടി ഇറങ്ങി…
“ആരെ കൊല്ലാൻ നടക്കുവാടാ ” ഞാൻ അതിന്റെ അടുത്തേക്ക് പോയി ചോദിച്ചു…
“നിന്നെ ” എന്ന് പറഞ്ഞു എന്നെ ആരോ ചവിട്ടി തെറിപ്പിച്ചു… ചവിട്ട് കൊണ്ട് ഞാൻ അവിടെ തന്നെ മറിഞ്ഞു…
“നീ വീട്ടിൽ നിർത്തിയിരിക്കുന്നവരെ മര്യാദക്ക് ഇറക്കി വിട്ടോ ഇല്ലെങ്കിൽ നമ്മൾ ഒന്നുകൂടി കാണേണ്ടി വരും….കേട്ടോടാ” എന്നും പറഞ്ഞു ആരോ എന്നെ വീണ്ടും ചവിട്ടി.. ഇരുട്ടായത്കൊണ്ട് ആരാണെന്ന് കാണാൻ പറ്റിയില്ലെങ്കിലും ചെയ്യിച്ചത് ആരാണെന്ന് എനിക്ക് മനസിലായി.. അതുവഴി അപ്പോൾ ഏതോ ഒരു വണ്ടി വരുന്നത് കണ്ടു… അവന്മാർ വേഗം വണ്ടി എടുത്ത് പോയി…ഞാനും വേഗം വണ്ടിയിൽ കയറി… ചവിട്ട് കൊണ്ടയിടത്തു നല്ല വേദനയുണ്ടായിരുന്നു… ഇതൊന്നും വീട്ടിൽ ആരും അറിയണ്ട അവർ പീടിക്കുമെന്ന് എന്ന് അറിയാം…