“”””ഇന്ദു….നീയെണിറ്റോ… ഇപ്പൊ എങ്ങിനെയുണ്ട്… “”””
ഊർമിള തന്റെ അരികിൽ ഇരിക്കുന്ന ഇന്ദുമതിയുടെ കരംകവർന്നുകൊണ്ട് ചോദിച്ചു.
“”””കുഴപ്പല്യ… ഏട്ടത്തി കുട്ടികളെ കുറച്ചു… “”””
ഇന്ദു മിഴികൾ നിറച്ചു ഊർമിളയെ നോക്കി.
“”””നിക്കൊന്നും അറിയില്ല ഇന്ദു… എന്റെ കുഞ്ഞുങ്ങള്….””””
ഊർമിള തന്റെ മടിയിൽ കിടക്കുന്ന വർഷയെ ഒന്നുകൂടി മാറോട് ചേർത്ത് പിടിച്ചു വിങ്ങിപൊട്ടി….
അവർ വിജയ്ക്കും പ്രിയക്കുമായുള്ള കാത്തിരിപ്പ് തുടർന്നു….
>>>>>>>>>>>>>><<<<<<<<<<<<<<<
സന്യാസി തന്റെ ദണ്ഡ് പിടിച്ചുയർത്തി ശേഷം വിജയെ നോക്കി കൊണ്ട് പറഞ്ഞു..
“”””ദൈവം നിശ്ചയിച്ച വിധി മാറ്റി എഴുതാൻ ആർക്കും അനുവാദം ഇല്ല…!!!!””””
സന്യാസി പറഞ്ഞത് കേട്ട് വിജയ്ക്ക് ഒന്നും തന്നെ മനസിലായില്ല….
പെട്ടന്ന് സന്യാസി തന്റെ ദണ്ഡ് കൊണ്ട് വട്ടത്തിൽ ഒരു വൃത്തം വരച്ചു വലയം ഉണ്ടാക്കി..….സുവർണ പ്രകാശത്തിൽ ഒരു വലയം നിർമിച്ച ശേഷം സന്യാസി പ്രിയയെ ആ വലയത്തിന് ഉള്ളിൽ ആക്കി….
“”””ഓം നഗരൂപീണി… നാഗരാജാ…നാഗത് വാഞേയ… പുനർജ്ജന്മസൗഭാഗ്യആയുർമുഖേ…നാഗമൂർത്തിജ്വാലമലയാനാഗാദൈവായദിമഹി…ഗൗരിപാർവതേജ്യോതിതനയായദീമഹി “””
അയാൾ അത് പറഞ്ഞതും പ്രിയയെ ചുറ്റിയ വലയത്തിൽ നിന്നും