>>>>>>>>>><<<<<<<<
വളയത്തിൽ നിന്നും പുറത്തേക്ക് വന്ന പ്രിയയുടെ ആത്മാവിനെ സന്യാസി അവളുടെ ശരീരത്തിലേക്ക് ആവാഹിച്ചു…
ഒരു പുകച്ചുരുൾ പോലെ വളയത്തിന് മുന്നിൽ ആയി നിൽക്കുന്ന പ്രിയയെ ചിരിയോടെ ആ സന്യാസി നോക്കി ശേഷം തന്റെ കൈയിലെ ദണ്ഡ് കൊണ്ട് ഒരു വേറൊരു പുകച്ചുരുൾ അദ്ദേഹം നിർമിച്ചു….
സന്യാസി നിർമിച്ച പുകച്ചുരുൾ പ്രിയയുടെ ആത്മാവിനെ പൊതിഞ്ഞു….
“”””ഓം…മൃത്യുഞ്ജയവഹനായനമോ… ഓം പുനർജ്ജനന്നി ഭവസേതുയവഹനായനമോ… “”””

സന്യാസി ഉച്ചത്തിൽ മന്ത്രം ഉരുവിട്ടു….
പുകച്ചുരുളിൽ നിന്നും പ്രിയയുടെ രൂപം പുറത്തേക്ക് ഇറങ്ങി… മെല്ലെ അത് പ്രിയയുടെ ശരീരത്തിന്റെ അരികിലേക്ക് നീങ്ങി….
“”””നിനക്ക് ജീവിക്കാൻ വീണ്ടും ഒരു അവസരം കൂടി നൽകുകയാണ് ദൈവം….””””