“”””എന്താ ശേഖരേട്ട… നിങ്ങളൊന്നും മിണ്ടാത്തെ…?? “”””
സങ്കടത്തോടെ ഇന്ദു അവർ ഇരുവരെയും നോക്കി….
“”””ഞങ്ങൾ കുറെ സ്ഥലത്ത് അനേഷിച്ചു.. പക്ഷെ അച്ചു പ്രിയമോളെയും കൊണ്ട് എവിടെക്കാ പോയതെന്ന്…കണ്ടെത്താൻ ആയില്ല…!””””
ഗോവിന്ദൻ വിഷമത്തോടെ പറഞ്ഞു…
സ്ത്രീജനങ്ങളുടെ മുഖം ദുഃഖഭാരത്താൽ ഇരുണ്ടു… എല്ലാവരുടെയും മിഴികൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകി….
“”””അമ്മേ….””””
വർഷ വിതുമ്പി കരഞ്ഞുകൊണ്ട് ഇന്ദുവിന്റെ മാറിലേക്ക് വീണു….
ഊർമിളയുടെ അവസ്ഥയും മറിച്ചല്ല….പൊട്ടിവന്ന കരച്ചിൽ അവർ സാരിത്തുമ്പ് കടിച്ചു പിടിച്ചു കൊണ്ട് തടയാൻ ശ്രമിച്ചു….അവരും ഇന്ദുവിന്റെ തോളിൽ തലവെച്ചു വിങ്ങിപൊട്ടി….
ഇന്ദുവും നിശബ്ദമായി കരയുകയാണ്…
പെട്ടന്ന് ഒരു കാറിന്റെ സൗണ്ട് എല്ലാവരും കേട്ടു… അവർ വഴിയിലേക്ക് നോക്കിയതും എല്ലാവരുടെയും മുഖം വിടർന്നു…
അത് വിജയുടെ കാർ ആയിരുന്നു…!
അവൻ കാർ മുറ്റത്തേക്ക് കയറ്റി നിർത്തി ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി….
“”””ഏട്ടൻ എവിടെയാർന്നു…എങ്ങോട്ടാ പോയെ….ഞങ്ങളെന്തോരം വിഷമിച്ചെന്നോ…””””
അവനെ കണ്ടതും വർഷ ഓടി അവന്റെ മാറിൽ വീണു പൊട്ടികരച്ചിലോടെ ചോദിച്ചു…