അതും പറഞ്ഞു സന്യാസി അറയുടെ ഉള്ളിലേക്ക് കയറി… അയാൾ പറഞ്ഞത് അനുസരിച്ചു വിജയും….
പെട്ടന്ന് സന്യാസിയുടെ ദണ്ഡിൽ നിന്നും ഒരു തീനാളം രൂപപ്പെട്ട അറിയിലെ മൂലകളിൽ സ്ഥാപിച്ച പന്തങ്ങളിൽ തീ പടർത്തി… അവയിൽ നിന്നും വെളിച്ചം അറ മുഴുവൻ വ്യാപിച്ചപ്പോൾ വിജയ്ക്ക് കാഴ്ചകൾ വ്യക്തമാവാൻ തുടങ്ങി….
വിജയ് നേരത്തെ കുളിതൊട്ടിയിൽ കിടന്നതിനേക്കാളും വലിപ്പമേറിയ ഒരു അറ തന്നെയായിരുന്നു അത്….
അറയ്ക്കുള്ളിൽ കയറി മുന്നോട്ട് നാല് ചുവട് വെച്ചു കഴിഞ്ഞാൽ പിന്നീട് കാൽ വയ്ക്കുന്നത് വെള്ളത്തിൽ ആയിരിക്കും….അതിനുള്ളിൽ രൂപം ഇല്ലാത്ത വലിയൊരു ഒരു കുളം ഉണ്ട്…
കുളത്തിൽ ഇറങ്ങി വെള്ളത്തിലൂടെ ഓരോ ചുവട് മുന്നിലേക്ക് വയ്ക്കുന്തോറും അതിലെ ആഴം കൂടി വരും… ഏകദേശം നടുവിൽ എത്തുമ്പോൾ അത് നെഞ്ചിനൊപ്പം വെള്ളം ഉണ്ടാകും…
കുളത്തിന് ഒത്ത നടുവിലായി ഒരു വലിയ പാറ. അതിന് മുകളിലായി വിജയ് കിടന്നത് പോലത്തെ ഒരു കുളിത്തൊട്ടി…അതിനുള്ളിൽ എന്തെന്ന് വിജയ്ക്ക് മനസിലായില്ല… അവൻ മുഖം ഉയർത്തി സംശയത്തിടെ സന്യാസിയെ നോക്കി.
“””””വരു… “”””
അതും പറഞ്ഞു സന്യാസി കുളത്തിലേക്ക് ഇറങ്ങി… അയാളെ അനുഗമിച്ചുകൊണ്ട് വിജയും….
അവർ മുന്നിലേക്ക് ചുവട് വയ്ക്കുന്തോറും ആഴം കൂടികൊണ്ടിരുന്നു….
വിജയുടെ ശരീരത്തിൽ നനവ് പടർന്നപ്പോൾ സന്യാസിയുടെ ശരീരത്തിൽ വെള്ളം സ്പർശിച്ചതേയില്ല..
സന്യാസിയുടെ ദേഹത്ത് ജലം സ്പർശിക്കാതെ വഴി മാറുന്നത് വിജയ് അത്ഭുതത്തോടെയാണ് നോക്കി കണ്ടത്…