ഞാൻ പോയി നോക്കട്ടെ കിളിയെ
എന്നുപറഞ്ഞ് പ്രകാശൻ അവർ സംസാരിക്കുന്ന ഇടത്തേക്ക് പോയി. പ്രകാശൻ അവിടെ ചെല്ലുമ്പോൾ ഷിബുവിനെ കണ്ടതും അവനെ കോളറിനു കുത്തിപ്പിടിച്ചു. ഒച്ചയും ബഹളവും ആയപ്പോൾ ഞാൻ അങ്ങോട്ട് ചെന്നു. എന്നെ കണ്ടതും കിളി, പ്രകാശൻറെയും ഷിബുവിൻ്റെയും നടുക്ക് നിന്നു. പ്രകാശൻ്റെ കൈ കോളറിൽ നിന്നും വിടുവിച്ചു.
പ്രകാശൻ: കിളി, നിന്നെ വിളിക്കാനാണ് അജയൻ വന്നത്, വല്യമ്മ പറഞ്ഞുയച്ചതാണ്. അവനു നിന്നോട് എന്തോ സംസാരിക്കാനുണ്ട്. അങ്ങോട്ട് ചെല്ല്. കല്യാണം കഴിഞ്ഞിട്ട് നീ വല്യമ്മയുടെ വീട്ടിലേക്ക് പോയാൽ മതി.
കിളി: എനിക്ക് ആരോടും സംസാരിക്കണ്ട, എനിക്ക് എൻറെ വീട്ടിൽ നിന്നാൽ മതി.
അത് പറഞ്ഞത് കടുപ്പിച്ച് ആണ്. എന്നെ ആക്ഷേപിച്ചു ഇറക്കി വിടുന്നതിനു തുല്യമായിരുന്നു ആ വാക്കുകൾ. ഞാൻ പ്രകാശനെ സമാധാനിപ്പിച്ച് മാറ്റി. പ്രകാശനോട് അവൻറെ ഫോൺ നമ്പർ വാങ്ങി യാത്രയും പറഞ്ഞ് ഞാൻ അവിടെ നിന്നിറങ്ങുമ്പോൾ കിളിയേ ഞാൻ ഒന്നു നോക്കി. കിളി എന്നെ നോക്കുന്നുണ്ട് എങ്കിലും ഗൗനിക്കുന്നില്ല. ഞാൻ പതിയെ റോഡിലേക്ക് നടന്നു. എൻറെ പുറകെ ഷിബു വന്നു, തടഞ്ഞുനിർത്തി. ആന വായിൽ നിന്നും മദ്യത്തിൻറെ മണം പുറത്തേക്ക് അടിക്കുന്നുണ്ട്
ഷിബു: നീ പ്രകാശന് വിട്ട് എന്നെ തല്ലിക്കാം എന്ന് കരുതിയോ, നീ എന്തിനാടാ ഇവിടെ വന്നത്?
എന്നു പറഞ്ഞ് എന്നെ കോളറിന് പിടിച്ചു. കിളി എന്നെ അധിക്ഷേപിച്ചു വിട്ടതും. ഇവൻ നേരത്തെ കിളിയോട് ചെയ്തതുമായ പ്രവർത്തിയുടെ ദേഷ്യവും എൻറെ ഉള്ളിൽ നുരഞ്ഞുപൊന്തി. ഞാൻ അവൻറെ മൂക്കും വായും ചേർത്ത് ഒരൊറ്റ ഇടി വെച്ചു കൊടുത്തു. അവനതാ നിലത്തുവീണു മൂക്കിൽ നിന്നും വായിൽ നിന്നും ചോര. ആദ്യ ഇടി അവനും ഞാനും ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടായില്ല. ആ ഇടി കൊണ്ടത് തോടുകൂടി അവൻറെ ബാലൻസ് തെറ്റി. ആ പരിസരത്തെങ്ങും ആരുമില്ലാത്തതിനാൽ, അവൻ വീണ്ടും എൻറെ നേരെ വന്നപ്പോൾ കാലു മടക്കി അവൻ്റെ നാഭിക്കിട്ടു ഒന്ന് കൊടുത്തു. അതോടെ അവൻ കുത്തിപ്പിടിച്ച് അവിടെയിരുന്നു. കോളറിന് കുത്തിപിടിച്ച് എഴുന്നേൽപ്പിച്ച്, കിളി എന്നോട് കാണിച്ച അവഹേളനമാണ് എന്നെ ഇത്ര ക്രുദ്ധനാക്കിയത്. എന്നെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യാൻ വന്ന ഇവനോടുള്ള ദേഷ്യം വേറെ എല്ലാം ഒരുമിച്ച് തീർക്കാൻ, രണ്ടു കരണവും നോക്കി അടിച്ചിട്ട് ഒരു ചവിട്ടും വെച്ച് കൊടുത്തു. എന്നിട്ടും എനിക്ക് കലി അടങ്ങിയില്ല. എൻറെ മനസ്സിൽ അവനും കിളിയും കൂടി നിന്നുള്ള ചിരിച്ചു കുഴഞ്ഞുള്ള സംസാരത്തിൻ്റെ ദേഷ്യവും എല്ലാംകൂടി ഇരച്ച് പൊന്തിവന്നു. അവൻ്റ വലത്തെ കൈപിടിച്ച് തിരിച്ച് പുറകിൽ വെച്ച് മുതുകിൽ ഒരു ചവിട്ടു കൂടി കൊടുത്തു. എന്നിട്ട്
ഞാൻ: നീ അവളോട് ചെന്ന് പറയു. നിനക്ക് ഇട്ടു തന്നത് അവൾക്കും കൂടിയുള്ളതാണെന്ന്.
അവൻ ആകെ അവശനായിരുന്നു. അതുവഴി വന്ന ഒരു ഓട്ടോറിക്ഷയിൽ കയറി ടൗണിലേക്ക് ഞാൻ എത്തി. ഏകദേശം ശമിച്ചിട്ടുണ്ടായിരുന്നില്ല. ഇത്രയൊക്കെ പറഞ്ഞിട്ടും, എനിക്ക് കിളിയോടുള്ള സ്നേഹത്തിന് ഒരു കുറവും ഉണ്ടായില്ല. ഞാൻ ബസ്സിൽ കയറി ടൗണിൽ നിന്നും ഒരു ഓട്ടോ പിടിച്ച് വീട്ടിലെത്തി. സമയം ആറുമണി. അവിടെ അമ്മൂമ്മ എന്നെയും കാത്തിരിപ്പുണ്ടായിരുന്നു. വൈകുന്നേരത്തെ ഭക്ഷണവുമായി അമ്മൂമ്മ ഇങ്ങോട്ട് പോന്നു.
അമ്മുമ്മ: എന്തായി കിളിയെ വിളിക്കാൻ പോയിട്ട്?
ഞാൻ: അവർക്ക് അവരുടെ വല്യച്ഛൻ്റെ മകളുടെ കല്യാണമാണ് നാളെ.
അമ്മുമ്മ: നീ കല്യാണ വീട്ടിൽ പോയിരുന്നൊ?
ഞാൻ: ഞാൻ പ്രകാശൻ എൻറെ കൂടെ അവിടെ വരെ പോയിരുന്നു. കിളിക്ക് ഭയങ്കര തിരക്കായിരുന്നു അതുകൊണ്ട് കാണാൻ പറ്റില്ല.
അമ്മുമ്മ: നിനക്ക് നാളെ എപ്പോഴാണ് പോകേണ്ടത്?
എൻ്റെ കിളിക്കൂട് 14 [Dasan]
Posted by