ഞാൻ ആലോചിച്ചു എന്തിനാണ് ഇവിടെ നിന്നിട്ട്. നേരത്തെ എൻറെ പെണ്ണിൻറെ ഒപ്പം നിന്ന് കൊതി മാറാറില്ല. ഇപ്പോൾ എൻറെ പെണ്ണിന് എന്നെ വേണ്ട. ഇവിടെ നിന്നാൽ മനസ്സിന് വിഷമം ഉണ്ടാക്കുക എന്നല്ലാതെ……… എത്രയും പെട്ടെന്ന് ഇവിടെ നിന്നും പോയാൽ, ഉള്ള സമയത്തിന് അവിടെയെത്തി. സമയത്തിന് കിടന്നുറങ്ങി ജോലിക്ക് പോവാം. എൻറെ പെണ്ണിനെ ഇതെന്തുപറ്റി? ആ പെൺകൊച്ച് നടുക്കയത്തിലേക്കാണ് എടുത്തു ചാടുന്നത്, പറഞ്ഞു മനസ്സിലാക്കാൻ ആരുണ്ട്? എന്നോട് എന്തോ വാശി തീർക്കുന്നത് പോലെ. ഞാൻ ആ ഭദ്രകാളി യോട് എന്ത് തെറ്റാണ് ചെയ്തത്? ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. ഒന്ന് കണ്ടു സംസാരിച്ചു തീർക്കാം എന്ന് കരുതിയിട്ട്, എന്നെ കാണുന്നത് ചതുർത്ഥിയാണ്. എൻറെ പെണ്ണിന് നല്ല ബുദ്ധി തോന്നിക്കണേ. അബദ്ധത്തിൽ ഒന്നും ചാടാതിരിക്കട്ടെ. പണ്ട് ആരോ പറഞ്ഞ പഴമൊഴി ഓർമ്മ വന്നു “ഒരു ദേഷ്യത്തിന് കിണറ്റിൽ ചാടിയാൽ പല ദേഷ്യം കൊണ്ട് കയറാൻ പറ്റില്ല” എന്നു പറഞ്ഞതുപോലെ, ഊരാക്കുടുക്കിൽ ആണ് ചെന്ന് തലയിടുന്നത്. ദൈവം രക്ഷിക്കട്ടെ. ഇതൊക്കെ ചിന്തിക്കുന്നുണ്ടെങ്കിലും എൻറെ മനസ്സ് ചഞ്ചലമായിരുന്നു. ഇന്നിനി അവൻ അവിവേകത്തിന് ഒന്നുമുതിരില്ല, അതിനും വേണ്ടും ഞാൻ കൊടുത്തിട്ടുണ്ട്. കിളി ഇത്രയും നാളും കാണിച്ചത് മുഴുവൻ നാടകമായിരുന്നു. അവനോട് എന്തൊരു കൊഞ്ചി കുഴയൽ ആയിരുന്നു. രാത്രിയിൽ ഭക്ഷണത്തിന് ഇരുന്നെങ്കിലും എനിക്ക് ഒന്നും കഴിക്കാൻ തോന്നിയില്ല. എൻറെ വിഷമം ഞാനെങ്ങനെ അറിയിക്കും, ആരോടെങ്കിലും ഒന്ന് പറഞ്ഞു കരഞ്ഞിരുന്നെങ്കിൽ മനസ്സ് എങ്കിലും ഒന്ന് സ്വസ്ഥമായേനെ. ആരോട് പറയാൻ……… കിളിക്ക് എന്നോട് ഒന്നു സംസാരിക്കാമായിരുന്നു. അതിനുപോലും നിന്നില്ല, ഇത്രയും കല്ലാണോ ആ പെണ്ണിൻറെ മനസ്സിൽ. എനിക്ക് ഇത്രയേ പറയാനുള്ളൂ ഒരിക്കൽ എൻറെ മനസ്സ് ചെളി മനസ്സിലാക്കും. എനിക്ക് അവളെന്നോ ഇവളെന്നൊ വിളിക്കാൻ ഇപ്പോഴും തോന്നുന്നില്ല. എന്തെല്ലാം പ്രതീക്ഷകളായിരുന്നു. എനിക്ക് അസുഖം വന്ന് ഹോസ്പിറ്റലിൽ കിടന്നപ്പോൾ പോലും ഇവിടെ അറിയിച്ച് അമ്മുമ്മയ്ക്കും മകൾക്കും വിഷമമുണ്ടാകണ്ടല്ലോ എന്നു കരുതി. എന്നെ തോൽപ്പിക്കാൻ കിളി, ഷിബുമായി…….. നടക്കട്ടെ.
രാവിലെ തന്നെ എഴുന്നേറ്റു പ്രഭാതകൃത്യങ്ങൾ എല്ലാം നിറവേറ്റി. പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തി, അമ്മുമ്മയോട് യാത്രയും പറഞ്ഞ് 10 മണിക്ക് തന്നെ ടൗണിലേക്ക് പുറപ്പെട്ടു. റെയിൽവേ സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ 12 മണിക്ക് ഒരു സൂപ്പർ ഫാസ്റ്റ് ഉണ്ടെന്നും ഇവിടെ സ്റ്റേഷനിൽ നടത്തില്ലെന്നും ആലുവയിൽ ചെന്നാൽ കിട്ടും എന്നു പറഞ്ഞു. കെഎസ്ആർടിസി സ്റ്റാൻഡിൽ ചെന്ന് എറണാകുളത്തേക്കുള്ള സൂപ്പർ ഫാസ്റ്റിൽ കയറി. ആലുവയിൽ ഇറങ്ങുമ്പോൾ 11:30 റെയിൽവേ സ്റ്റേഷനിൽ എത്തി തിരുവനന്തപുരം ടിക്കറ്റ് എടുത്തു. വണ്ടി വന്നു അതിൽ കയറി. ഇന്ന് കല്യാണത്തിരക്ക് ആയിരിക്കും, നാളെ പ്രകാശനെ ഒന്ന് വിളിക്കണം. കിളിയുമായി സംസാരിക്കാൻ നോക്കണം. നടക്കും എന്നുള്ളതിന് ഒരു ഉറപ്പുമില്ല.
തിരുവനന്തപുരത്തെത്തുമ്പോൾ വൈകുന്നേരം നാലുമണി. നേരത്തെ എത്തിയതുകൊണ്ട് സുധിയെ വിളിച്ചില്ല, സുധി എവിടെയാണെന്നും അറിയില്ലല്ലോ. ഇനിയിപ്പോൾ സുധിയുടെ കാര്യം പരിഗണിക്കണം. റൂമിൽ എത്തുമ്പോൾ ചേട്ടനും ചേച്ചിയും സീതയും അവരുടെ വീടിന് മുമ്പിൽ