എൻ്റെ കിളിക്കൂട് 14 [Dasan]

Posted by

തിരക്ക്. ഓഫീസർ ആണെങ്കിൽ നല്ല ചൂടിലും. അതുകൊണ്ട് ഓഫീസ് സമയത്ത് വിളിക്കാൻ സമയം കിട്ടിയില്ല. വൈകുന്നേരം ഓഫീസിൽ നിന്ന് ഇറങ്ങിയിട്ട് സുധിയെ വിളിച്ചു. സുധിയുടെയും ലക്ഷ്മിയുടെയും പണിഷ്മെൻറ് ട്രാൻസ്ഫർ ഉടൻ റെഡിയാകും എന്ന് പറഞ്ഞു. ഞാൻ, നമ്മുടെ എംഎൽഎ പോയി കാണാമെന്നും ലക്ഷ്മിയുടെ വീട്ടുകാരോട് നമുക്ക് സംസാരിക്കാം എന്ന് പറഞ്ഞു. നിൻറെയും ലക്ഷ്മിയുടെയും വിവാഹം ഉറപ്പിച്ചു വച്ചിരിക്കുകയാണെന്നും അവരെക്കൊണ്ട് പറയിപ്പിക്കണം. അപ്പോൾ ഇതിൽ നിന്നും എങ്ങനെയെങ്കിലും ഒഴിവാകാൻ നോക്കാം. അവനോട് ലക്ഷ്മിയുടെ ചേട്ടൻറെ നമ്പർ വാങ്ങി. വീട്ടിൽ ചെന്നിട്ട് പ്രകാശനേയും, ലക്ഷ്മിയുടെ വീട്ടുകാരെയും വിളിക്കാൻ തീരുമാനിച്ചു. വീട്ടിലെത്തി ഡ്രസ്സ് ഒക്കെ മാറി കിട്ടുന്ന ഡ്രസ്സ് നനച്ചിട്ടു. റൂമിൽ കയറി ബെഡിൽ കിടന്നുകൊണ്ട് പ്രകാശനെ വിളിച്ചു.
പ്രകാശൻ: ഹലോ
ഞാൻ: എടാ, ഞാനാണ് അജയൻ.
പ്രകാശൻ: ആ പറയടാ.
ഞാൻ: കല്യാണമൊക്കെ കഴിഞ്ഞ് വീട് എത്തിയോ?
പ്രകാശൻ: ഞാൻ രാത്രി തന്നെ ഇങ്ങോട്ട് പോന്നു.
ഞാൻ: അതെന്താടാ റിസപ്ഷൻ ഒന്നും പോയില്ലെ?
പ്രകാശൻ: ഇല്ലെടാ, എനിക്ക് ആ ഷിബുവിനെ കണ്ടിട്ട് കൈ തരിച്ചു നിൽക്കുകയായിരുന്നു. അവൻ നിൻറെ പുറകെ വരുന്നത് ഞാൻ കണ്ടല്ലോ? എന്താണ് പിന്നെ നടന്നത്? തിരിച്ചുവരുമ്പോൾ അവൻറെ മുഖത്ത് ചോര ഉണ്ടായിരുന്നു. ചോദിച്ചവരോടൊക്കെ അവൻ പറഞ്ഞത് പൊൻ കല്ലിൽ തട്ടി വീണുവെന്നാണ്.
ഞാൻ: ഞാൻ അവനെ കണ്ടില്ല. എന്നാൽ ഓടി വരുന്ന വഴി അവൻ വല്ല കല്ലിൽ തട്ടി വീണിട്ടുണ്ടാവും. ഞാൻ വിളിച്ചത് കിളിയുടെ ടെസ്റ്റിൻ്റെ കാര്യം എങ്ങനെ എന്നറിയാനാണ്. ഞാൻ അടുത്ത ഞായറാഴ്ച വീട്ടിലേക്ക് വരാം. എന്നിട്ട് അമ്മൂമ്മയേയും കിളിയെയും കൂട്ടിക്കൊണ്ട് ഞാൻ തിരുവനന്തപുരത്തേക്ക് വരാം. ഇവിടെനിന്ന് പോകുന്നതാണ് എളുപ്പം. നീയൊന്നു സംസാരിച്ചിട്ട് എന്നെ വിളിക്ക്.
പ്രകാശൻ: ശരി, ഞാൻ സംസാരിക്കാം. ഞാൻ ഇപ്പോൾ ജോലി സ്ഥലത്താണ്. വീട്ടിൽ എത്തിയിട്ട് അവർ എത്തിയിട്ടുണ്ടെങ്കിൽ ഞാൻ സംസാരിക്കാം.
ഞാൻ: ശരി.
അതുകഴിഞ്ഞ് ലക്ഷ്മിയുടെ ചേട്ടനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. അവർ ഇവിടെ വന്ന് എന്നെ കണ്ടു കൊള്ളാം എന്ന് പറഞ്ഞു. ദിവസങ്ങൾ അങ്ങനെ പോകുന്നു, അതിനിടയിൽ ഒരു ദിവസം ലക്ഷ്മിയുടെ ചേട്ടൻ എന്നെ വന്നു കണ്ടു സംസാരിച്ചു. നമുക്ക് വൈകിട്ട് സുധിയെ കുട്ടി എംഎൽഎ പോയി കാണാമെന്ന് ലക്ഷ്മിയുടെ ചേട്ടനോട് പറഞ്ഞു. ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് ബാങ്കിൽ പോയി അക്കൗണ്ടിൽനിന്നും പതിനായിരം രൂപ പിൻവലിച്ചു. വൈകിട്ട് ജോലി കഴിഞ്ഞ് ഞാനും ലക്ഷ്മിയുടെ ചേട്ടനുമായി സുധിയെപ്പോയി കണ്ടു. അന്നുതന്നെ ഞങ്ങൾ മൂന്നു പേരും എംഎൽഎ ഹോസ്റ്റലിൽ പോയി MLAയെ കണ്ടു കാര്യങ്ങൾ ധരിപ്പിച്ചു. അദ്ദേഹം വേണ്ടത് ചെയ്യാമെന്ന് പറഞ്ഞു. ലക്ഷ്മിയുടെ ചേട്ടനെ അവിടെനിന്ന് തന്നെ ബസ്സിൽ കയറ്റി വിട്ടു. എല്ലാം കഴിഞ്ഞ് ഞാൻ വീടെത്തുമ്പോൾ രാത്രി ഒമ്പതര. ഞാൻ റൂം തുറന്ന് അകത്തു കയറുന്നതിനിടയിൽ, സീത വന്നു.
സീത: എന്താണ് അണ്ണാ ഇത്രയും വൈകിയത്? ഞങ്ങളൊക്കെ പേടിച്ചു. സുഖം ഇല്ലാതിരുന്നതല്ലേ? മഞ്ഞപ്പിത്തത്തിൻ്റെ അണുക്കൾ പെട്ടെന്ന് ശരീരത്തിൽ നിന്നും പോകില്ല. അതുകൊണ്ടാണ് ഞങ്ങൾ പേടിച്ചത്. അണ്ണന് വൈകുമെങ്കിൽ

Leave a Reply

Your email address will not be published. Required fields are marked *