അച്ഛൻറെ നമ്പറിലേക്ക് ഒന്നു വിളിച്ചു പറയാമായിരുന്നില്ലേ?
ഞാൻ: അയ്യോ മോളേ, ഞാനത് ഓർത്തില്ല. ഞാൻ നമ്മുടെ സുധിയുടെ കാര്യത്തിനുവേണ്ടി ഓട്ടത്തിൽ ആയിരുന്നു. സുധിക്കും ലക്ഷ്മിക്കും പണീഷ്മെൻ്റ് ട്രാൻസ്ഫർ ആയിട്ടുണ്ട് എന്ന് പറയുന്നത് കേട്ടു. അതൊഴിവാക്കാൻ ലക്ഷ്മിയുടെ ചേട്ടൻ ഇവിടെ വന്നിട്ടുണ്ടായിരുന്നു. അയാളും സുധിയും ഞാനും കൂടി എംഎൽഎ കാണാൻ പോയി. അതുകൊണ്ടാണ് വൈകിയത്. ഓട്ടത്തിനിടയിൽ ശിവൻ ചേട്ടൻറെ കാര്യം മറന്നു പോയി. ചേട്ടനെയും കൂടി കൂട്ടേണ്ടി ഇരുന്നു.
സീത: പെട്ടെന്ന് കുളിച്ചിട്ട് വേഗം വാ ഭക്ഷണം കഴിക്കാം.
സീത തിരിച്ചുപോയി. അകത്തുകയറി ഡ്രസ്സ് ഒക്കെ മാറി പെട്ടെന്ന് കുളിച്ച് ബാങ്കിൽ നിന്നും പിൻവലിച്ച പൈസയും എടുത്തു ചേട്ടൻറെ വീട്ടിലേക്ക് പോയി. ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ് ഭക്ഷണം കഴിക്കാൻ ഇരുന്നത്.
ചേട്ടൻ: എന്താണ് സുധിയുടെ ഇപ്പോഴത്തെ കണ്ടീഷൻ ?
ഞാൻ: അവന് പണിഷ്മെൻറ് ട്രാൻസ്ഫർ ആയിട്ടുണ്ട് എന്നാണ് പറയുന്നത്. അതൊഴിവാക്കാൻ അവനെയും ലക്ഷ്മിയുടെയും കല്യാണം ഉറപ്പിച്ചിട്ടുണ്ട് എന്ന് എംഎൽഎ യോട് പറയാൻ ലക്ഷ്മിയുടെ ചേട്ടനെ ഇവിടെ വിളിച്ചുവരുത്തി. ഞങ്ങൾ മൂന്നു പേരും കൂടി എംഎൽഎ പോയി കണ്ടു കാര്യങ്ങൾ ധരിപ്പിച്ചു. അദ്ദേഹം വേണ്ടത് എന്താണെന്ന് വെച്ചാൽ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. ലക്ഷ്മിയുടെ വീട്ടുകാർ ഈ ബന്ധം അംഗീകരിച്ച മട്ടാണ്. ഇനി അവൻറെ വീട്ടിൽ പറഞ്ഞ് സമ്മതിപ്പിക്കണം. അതിന് ചേട്ടൻറെ സഹായം കൂടി വേണം. നമുക്കെല്ലാവർക്കും കൂടി എൻറെ വീട്ടിൽ പോവുകയും ചെയ്യാം, അവിടെനിന്നും ചേട്ടനും എനിക്കും കൂടി അവൻറെ വീട്ടിൽ പോയി കാര്യങ്ങൾ പറഞ്ഞു ധരിപ്പിക്കാം.
ചേട്ടൻ: അതിനെന്താ, നമുക്കെല്ലാവർക്കും കൂടി അജയൻറെ വീട് വരെ ഒന്നു പോകാം. അല്ല രമണി, അതല്ലേ അതിൻറെ ഒരു ശരി അല്ലേ ചീതമ്മേ.
അവരത് ശരിവെച്ചു. പിന്നെ കുറച്ചു നേരം കൂടി സംസാരിച്ചിരുന്നു. തിരിച്ചു പോരും നേരം ചേട്ടൻറെ കയ്യിൽ പൈസയുടെ പൊതി കൊടുത്തു.
ചേട്ടൻ: എന്താണിത്.
ഞാൻ: അന്ന് ഹോസ്പിറ്റലിൽ കുറച്ച് പൈസ ചെലവായില്ലെ ചേട്ടാ, അത് എത്രയാണെന്ന് എനിക്കറിയില്ല. ഇത് കുറച്ചു പൈസ ഉണ്ട് കുറവാണെങ്കിൽ പറയണം.
ചേട്ടൻ: കൊള്ളാം. അതൊക്കെ എൻറെ മകളുടെ ഡിപ്പാർട്ട്മെൻറ് ആണ്. അങ്ങോട്ടു കൊടുത്തേക്ക്.
ചേട്ടൻ എൻറെ കയ്യിലേക്ക് പൈസ തിരിച്ചു തന്നു. ഞാൻ അതുമായി സീതയുടെ അടുത്തേക്ക് ചെന്നു.
സീത: ആദ്യം അണ്ണൻ ഒരു വണ്ടി വാങ്ങിക്ക്. എന്നിട്ട് സൗകര്യംപോലെ ഈ പൈസ തന്നാൽ മതി.
ഞാൻ: അതിനുള്ള പൈസ എൻറെ കയ്യിൽ ഉണ്ട്. ഇതിപ്പോൾ വാങ്ങിക്ക്
സീത: ആദ്യം അണ്ണൻ വണ്ടി വാങ്ങു. ബാക്കി പൈസ കയ്യിൽ ഉണ്ടെങ്കിൽ ഞാൻ വാങ്ങിച്ചു കൊള്ളാം. എത്രയും പെട്ടെന്ന് അണ്ണൻ ഒരു വണ്ടി വാങ്ങിക്കണം.
എത്ര നിർബന്ധിച്ചിട്ടും അവർ ആ പൈസ വാങ്ങിയില്ല. ഞാൻ അതുമായി റൂമിലേക്ക് തിരിച്ചു പോന്നു. പ്രകാശൻ വിളിക്കാം എന്ന് പറഞ്ഞിട്ട് വിളിച്ചിട്ടില്ല ഇതുവരെ, ഞാൻ മറന്നു പോയിട്ടല്ല. ടെസ്റ്റിലെ വിവരം ചോദിച്ചു എപ്പോഴും ഞാൻ
എൻ്റെ കിളിക്കൂട് 14 [Dasan]
Posted by