നേരെ റൂമിലേക്ക് പോകുന്നു. ഏകദേശം രണ്ടര മൂന്നു മണിക്കൂർ യാത്ര ഉള്ളതിനാൽ, അഞ്ചരക്ക് എങ്കിലും ഇറങ്ങേണ്ടിവരും. 9 മണിക്കൂർ മുമ്പ് സ്കൂളിൽ എത്തണം. സുധി വിളിച്ച് ഒന്നുകൂടി ഓർമിപ്പിച്ചു. സുധി തമ്പാനൂർ ബസ്സ്റ്റാൻഡിന് അടുത്തുണ്ടാവും എന്ന് പറഞ്ഞു. നേരത്തെ കിടന്നു, ഉറങ്ങാൻ കഴിഞ്ഞില്ലെങ്കിലും. നാളെ കിളിയെ കാണുന്നത് ഓർത്ത് കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി.
അലാറം അടിക്കുന്ന ഒച്ച കേട്ടാണ് എഴുന്നേറ്റത്, സമയം നോക്കുമ്പോൾ അഞ്ചുമണി. ഞാൻ പെട്ടെന്ന് റെഡിയായി ഇറങ്ങി. വണ്ടിയുമായി മുന്നോട്ടു നീങ്ങി. തമ്പാനൂര് ചെന്നപ്പോൾ സുധി നിൽപ്പുണ്ട്. സുനിയേയും കയറ്റി മുൻപോട്ടു നീങ്ങി. വണ്ടിയിൽ ഇരുന്നു, കിളിയുമായുള്ള സ്നേഹ ബന്ധത്തെക്കുറിച്ചും ഇപ്പോൾ കാണിക്കുന്ന അകൽച്ചയെക്കുറിച്ചും സുധിയോട് പറഞ്ഞു. രാവിലെ തന്നെ ആയതുകൊണ്ട് വഴിയിൽ ബ്ലോക്ക് ഒന്നും കിട്ടിയില്ല.8:45 ആയപ്പോൾ സ്കൂളിന് മുൻപിൽ എത്തി. 10 മണിക്കാണ് പരീക്ഷ എങ്കിലും പരീക്ഷാർത്ഥികൾ എത്തി തുടങ്ങിയിട്ടുണ്ട്. ഞങ്ങളങ്ങനെ കാത്തുനിന്നു. നടന്നുവരുന്ന ഓരോരുത്തരെയും ശ്രദ്ധിച്ചു. 9:15 ആകുന്നതുവരെ നോക്കിയിട്ടും കണ്ടില്ല. ഞാൻ കരുതി ഈ ടെസ്റ്റും കളഞ്ഞു. വീണ്ടും നടന്നുവരുന്ന ഓരോരുത്തരെയും നോക്കി. എല്ലാ കാണാനില്ല. ഈ പെണ്ണ് ഈ ടെസ്റ്റും കളഞ്ഞല്ലോ എന്ന് വിഷമത്തോടെ ഓർത്ത് നിൽക്കുമ്പോൾ, നല്ല പരിചയമുള്ള ഒരു അംബാസിഡർ കാർ ഞങ്ങളെ കവർ ചെയ്തു മുന്നോട്ടു നീങ്ങി ബ്രേക്ക് ചെയ്തു. ബാക്ക് ഡോർ തുറന്ന്, ചുരിദാറിട്ട ഒരു പെൺകുട്ടി ഇറങ്ങി. നോക്കുമ്പോൾ കിളി, ചുരിദാറൊക്കെ ഇട്ടപ്പോൾ സുന്ദരി ആയിട്ടുണ്ട്. ഉടനെ ഫ്രണ്ടിലെ രണ്ട് ഡോർ തുറന്നു ഡ്രൈവറുടെ സൈഡിലെ ഡോറിൽ നിന്നും ഷീമ ഇറങ്ങി, ഡ്രൈവർ സീറ്റിൽ നിന്നും ഷിബുവും. ഞാൻ നടന്ന കിളിയുടെ അടുത്തെത്തി, എന്നെ കണ്ട ഭാവം പോലും നടിക്കാതെ നടന്നു പോയി. ഷീമയും ഷിബുവും എന്നെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു. എനിക്ക് അന്നത്തെ കലിപ്പ് തീർന്നിട്ട് ഉണ്ടായിരുന്നില്ല, ഞാൻ അവൻറെ അടുത്തേക്ക് പോകുന്നത് കണ്ടപ്പോൾ സുധിക്ക് അപകടം മണത്തു. സുധി എൻറെ കയ്യിൽ കയറി പിടിച്ചു.
സുധി: എടാ ഇത് പബ്ലിക് പ്ലേസ് ആണ്. ഇവിടെ എന്തെങ്കിലും വിഷയം ഉണ്ടായാൽ നിൻറെ ജോലിയെ ബാധിക്കും. അതുകൊണ്ട് നീ ഒന്നടങ്ങു.
ഞാൻ: എന്നാലും അവനിട്ട് രണ്ട് കൊടുത്തില്ലെങ്കിൽ എനിക്ക് സമാധാനം ഇല്ല.
സുധി: നിനക്ക് അവളോട് സംസാരിച്ചാൽ പോരേ, അതിന് നമുക്ക് വഴിയുണ്ടാക്കാം. എൻറെ ഓഫീസിൽ വർക്ക് ചെയ്യുന്ന ഒരാളുടെ ഭാര്യ ഇവിടെ ടീച്ചറാണ്. അവരെ എനിക്കറിയാം, നീ വാ അകത്തേക്കു പോവാം.
ഞങ്ങൾ രണ്ടുപേരും സ്കൂളിനകത്തേക്കു ചെന്നു. സ്റ്റാഫ് റൂമിൽ കയറി ആ ടീച്ചറെ കണ്ട് വിവരം പറഞ്ഞു ” ഞങ്ങളുടെ വീടിനടുത്തുള്ള ബന്ധുവായ ഒരു കുട്ടിയുടെ ടെസ്റ്റിന് വന്നിട്ടുണ്ട്, ഞങ്ങൾ വന്നപ്പോഴേക്കും കുട്ടി അകത്തേക്ക് കേറി പോയി. ഒന്ന് കണ്ട് സംസാരിക്കാൻ ആണ് ഒരു വിവരം പറയാനുണ്ട്.” ടീച്ചർ