ഹെഡ്മാഷിൻറെ അടുത്തുചെന്ന് പറഞ്ഞ് അനുവാദം വാങ്ങി തന്നു. സുധി എന്നോട് പോയി സംസാരിക്കാൻ പറഞ്ഞു. രണ്ടുമൂന്നു ക്ലാസ്സ് മുറികൾ കയറി ഇറങ്ങിയപ്പോഴാണ് ആളെ കണ്ടെത്തുന്നത്. പക്ഷേ ഇരിക്കുന്ന ബെഞ്ചിൽ ഒറ്റക്കെ ഉള്ളൂ മറ്റേയാൾ എത്തിയിട്ടില്ല. ഞാൻ ബഞ്ചിനെ സൈഡിൽ ഇരുന്നു. കക്ഷി എന്നെ കണ്ട ഭാവം നടിക്കുന്നില്ല.
ഞാൻ: എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്.
മിണ്ടുന്നില്ല, അതാണല്ലോ സ്ഥിരം ആയിട്ടുള്ള പരിപാടി. ഞാൻ കക്ഷിയുടെ അടുത്തേക്ക് നീങ്ങിയിരുന്നു, എഴുന്നേറ്റ് പോകാൻ പോയപ്പോൾ ഞാൻ കയ്യിൽ കയറി പിടിച്ചു. ഉടൻ എൻറെ കരണത്ത് ഒരു അടി വീണു. എൻറെ കയ്യിൽ നിന്നും ആ കൈ വിട്ടുപോയി. അടിയുടെ ഒച്ച കേട്ട് ചിലർ നോക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും ഫസ്റ്റ് ബെൽ മുഴങ്ങിയിരുന്നു.
ഞാൻ: സംസാരിച്ചിട്ട് ഞാൻ പോകു. പുറത്തു കാത്തു നിൽപ്പുണ്ടാവും.
എന്നു പറഞ്ഞ് ഞാൻ പുറത്തേക്കിറങ്ങി. കാറിന് അടുത്തെത്തുമ്പോൾ ആ രണ്ടു മാരണങ്ങളും അവിടെ നിൽപ്പുണ്ട്. ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ വണ്ടിയിൽ കയറിയിരുന്നു. അവർ രണ്ടുപേരും ഞങ്ങളെ രൂക്ഷമായി നോക്കുന്നത് കണ്ടു. സമയം ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു. 12 മണി ആയപ്പോൾ ബെൽ മുഴങ്ങി, എല്ലാവരും പുറത്തേക്ക് ഇറങ്ങി തുടങ്ങി. ഞാൻ വണ്ടിയിൽ നിന്നും പുറത്തിറങ്ങി. കിളി നടന്നുവരുന്നത് കണ്ടപ്പോൾ, ഞാൻ അടുത്തേക്ക് ചെന്നു. ഞാൻ കിളിയുടെ വട്ടം കയറി നിന്നു. ഞങ്ങൾ നിൽക്കുന്നതും അവർ നിൽക്കുന്നതുമായ 200 മീറ്ററിൽ വ്യത്യാസത്തിലാണ്.
ഞാൻ: എനിക്ക് ഒരു കാര്യം പറയാനുണ്ട്. മോൾ എന്തിനാണ് എന്നോട് വഴക്കിട്ട് നിൽക്കുന്നത്. ഞാൻ എന്താണ് മോളോട് ചെയ്ത അപരാധം ?
ഞങ്ങൾ സംസാരിച്ചു നിൽക്കുന്നതിനിടയിൽ അവർ ഇങ്ങോട്ട് വരുന്നത് കണ്ടു. ഉടൻ സുധി ഇറങ്ങി അവരെ തടഞ്ഞു നിർത്തി.
ഞാൻ: പറയു മോളെ….. എന്താണ് മോൾക്ക് എന്നോടുള്ള ദേഷ്യം?
കിളി എന്നെ തട്ടി മാറ്റി മുന്നോട്ടു നടന്നു. ഞാൻ വീണ്ടും കിളിയുടെ പുറകെ ചെന്നു.
ഞാൻ: എനിക്ക് സഹിക്കുന്നില്ല മോളെ, എൻറെ വേദന മോൾക്ക് മനസ്സിലാകുമെന്ന് കരുതുന്നു. എന്തു വിഷയമാണെങ്കിലും പറഞ്ഞത് വന്നതേയുള്ളൂ.
കിളി വേഗം നടന്ന് അവരുടെ അടുത്തേക്ക് പോയി. സുധി എന്തൊക്കെയോ കളിയോട് പറയുന്നുണ്ട്. കിളി അത് കേട്ട ഭാവം നടിക്കാതെ. ഷീമയോട് എന്തോ പറഞ്ഞു, ക്ഷേമ ബാക്ക് സീറ്റിൽ കയറി ഫ്രണ്ട്സ് സീറ്റിൽ ഷിബുവിൻ്റെ അടുത്ത സീറ്റിൽ കിളി കയറി. ഡ്രൈവർ സീറ്റിൽ കയറുന്നതിനിടയിൽ അവൻ എന്നെ ഒന്നു പുച്ഛമായി നോക്കി. ഞാൻ ഓടി അവൻ അടുത്തേക്ക് പോയതാണ്, പെട്ടെന്ന് സുധി വന്നു വട്ടം നിന്നു. ഞങ്ങളും വണ്ടിയിൽ കയറി സുധിയാണ് വണ്ടിയോടിച്ചത്. എൻറെ സമനില തെറ്റിയിരുന്നു. വണ്ടി മുന്നോട്ടു നീങ്ങി, അവരുടെ വണ്ടിയെ മറികടന്ന് മുന്നോട്ടു പോയപ്പോൾ ഞാൻ നോക്കുമ്പോൾ, കിളി അവനോട് ചിരിച്ച് കുഴഞ്ഞ് സംസാരിക്കുന്നു. ഇനി എന്തു പറഞ്ഞിട്ടെന്താ എല്ലാം കൈവിട്ടു പോയി. ഇന്നെങ്കിലും പറഞ്ഞ് ശരിയാക്കാം എന്ന് കരുതിയാണ് ഞാൻ വന്നത്. അതു നടന്നില്ല എന്ന് മാത്രമല്ല ആ മാരണങ്ങളുടെ മുമ്പിൽ ഞാൻ ഒരു പരിഹാസ കഥാപാത്രമായി. എനിക്ക് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല.